Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

Result For "All India Anna Dravida Munnetra Kazhagam (AIADMK)"

ദീപ ജയകുമാറിന്റെ സംഘടന; ‘എംജിആർ അമ്മ ദീപ ഫോറം’

ചെന്നൈ ∙ ‘എംജിആർ അമ്മ ദീപ ഫോറം’ എന്ന പേരിൽ പുതിയ രാഷ്ട്രീയ സംഘടനയുമായി ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാർ രംഗത്ത്. ജയലളിതയുടെ മണ്ഡലമായ ആർകെ നഗറിൽ മൽസരിക്കുമെന്ന സൂചനയും നൽകി. എംജിആർ ജയയ്ക്കു ദീപശിഖ കൈമാറുന്ന ചിത്രത്തോടുകൂടിയ കറുപ്പും ചുവപ്പും...

ജയയുടെ ജന്മദിനം ചേരിതിരിഞ്ഞ് ആഘോഷിച്ച് തമിഴകം

ചെന്നൈ ∙ മുൻ മുഖ്യമന്ത്രി ജയലളിതയുടെ പിറന്നാളിനു ചേരിതിരിഞ്ഞ് ആഘോഷം. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പരിപാടികൾക്കു പുറമേ രാഷ്ട്രീയതലത്തിൽ മൂന്നു കൂട്ടരുടെ വെവ്വേറെയുള്ള ആഘോഷങ്ങൾ നടന്നു. 69–ാം പിറന്നാളായതുകൊണ്ടു സംസ്ഥാനത്ത് 69 ലക്ഷം വൃക്ഷത്തൈകൾ നടുന്ന...

ശശികലയെയും പളനിസാമിയെയും ‘പുറത്താക്കി’ മറുപക്ഷം

ചെന്നൈ ∙ പാർട്ടി പിടിച്ചെടുക്കാൻ അണ്ണാ ഡിഎംകെയിലെ ഇരുപക്ഷങ്ങളും തമ്മിലുള്ള പോര് രൂക്ഷമായി. ജനറൽ സെക്രട്ടറി ശശികല, സഹോദരീപുത്രനും പാർട്ടി ഡപ്യൂട്ടി ജനറൽ സെക്രട്ടറിയുമായ ടി.ടി.വി. ദിനകരൻ, മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ലോക്സഭാ ഡപ്യൂട്ടി സ്പീക്കർ എം....

വിശ്വാസ വോട്ട്: പിന്തുണയ്ക്കണമെന്ന് പിസിസി പ്രസിഡന്റ്; വേണ്ടെന്ന് മറ്റുള്ളവര്‍

ചെന്നൈ ∙ വിശ്വാസ വോട്ടെടുപ്പിൽ സ്വീകരിക്കേണ്ട നിലപാടു സംബന്ധിച്ചു തമിഴ്നാട് കോൺഗ്രസിൽ ആശയക്കുഴപ്പം. ഇക്കാര്യം ചർച്ചചെയ്യാൻ പാർട്ടി എംഎൽഎമാർ ഇന്നലെ യോഗം ചേർന്നെങ്കിലും തീരുമാനമായില്ല. ടിഎൻസിസി പ്രസിഡന്റ് എസ്.തിരുനാവക്കരശ് ശശികലയെ പിന്തുണയ്ക്കണമെന്ന...

സ്വത്തു കേസ് ചെലവ്: 12.04 കോടി ആവശ്യപ്പെട്ട് കർണാടക

ബെംഗളൂരു∙ ജയലളിത–ശശികല സ്വത്തുകേസ് നടത്തിപ്പിന്റെ ചെലവായി 12.04 കോടി രൂപ ആവശ്യപ്പെട്ടു കർണാടക സർക്കാർ തമിഴ്നാട് ചീഫ് സെക്രട്ടറിക്കു കത്തയച്ചു. വിവിധ വകുപ്പുകൾക്കു ചെലവായത് 3.78 കോടി, പ്രത്യേക കോടതി ചെലവ് 2.86 കോടി, ഹൈക്കോടതി ചെലവ് 4.68 കോടി, സുരക്ഷാ...

പ്രവർത്തകരുടെ പിന്തുണ തേടി പര്യടനത്തിന് പനീർസെൽവം

ചെന്നൈ ∙ സംസ്ഥാനവ്യാപക പര്യടനം നടത്തി അണ്ണാ ഡിഎംകെ പ്രവർത്തകരുടെ പിന്തുണ സമാഹരിക്കാൻ മുൻമുഖ്യമന്ത്രി ഒ.പനീർസെൽവം ലക്ഷ്യമിടുന്നു. നിയമസഭയിലെ വിശ്വാസവോട്ടെടുപ്പിൽ എടപ്പാടി കെ.പളനിസാമിയെ പരാജയപ്പെടുത്തുകയെന്നതാകും പനീർസെൽവം പക്ഷത്തിന്റെ ആദ്യലക്ഷ്യം....

കൃത്യമായ തന്ത്രം; തമിഴകത്തു വിജയിച്ച റിസോർട്ട് രാഷ്ട്രീയം ഇങ്ങനെ

ചെന്നൈ ∙ ഒ.പനീർസെൽവത്തിന് എംഎൽഎമാരുടെ പിന്തുണ സമാഹരിക്കാൻ ഗവർണർ സി.വിദ്യാസാഗർ റാവു പരമാവധി സമയം നൽകി. പക്ഷേ, മഹാബലിപുരത്തെ റിസോർട്ടിൽ എംഎൽഎമാരെ ഒന്നിച്ചുതാമസിപ്പിച്ചുകൊണ്ടു മറുപക്ഷം പനീർസെൽവത്തെ നിരായുധനാക്കി. മറ്റു ചില സംസ്ഥാനങ്ങളിൽ പയറ്റിയിട്ടുള്ള...

ഉറങ്ങാതെ ശശികല; മെത്ത ആവശ്യപ്പെട്ടിട്ടും നൽകിയില്ല

ബെംഗളൂരു∙ പാരപ്പന അഗ്രഹാര ജയിലിൽ ഉറക്കമില്ലാ രാത്രിയാണ് ആദ്യദിവസം ശശികല പിന്നിട്ടതെന്ന് അണ്ണാ ഡിഎംകെ കർണാടക യൂണിറ്റ് സെക്രട്ടറി വി.പുകഴേന്തി. മെത്ത ആവശ്യപ്പെട്ടിട്ടു പോലും നൽകിയില്ല. ബുധനാഴ്ച രാത്രിഭക്ഷണത്തിനു റാഗിയുണ്ട കഴിക്കാൻ വിസമ്മതിച്ചപ്പോൾ...

അങ്ങനെ ആ ന്യായവും പൊളിഞ്ഞു; എടപ്പാടിയെ മുഖ്യമന്ത്രിയാക്കാൻ പഴയ ലൈൻ വിഴുങ്ങി പാർട്ടി

ചെന്നൈ ∙ പാർട്ടി ജനറൽ സെക്രട്ടറിയും മുഖ്യമന്ത്രിയും ഒരാളായിരിക്കുന്നതാണ് ഉചിതമെന്ന ന്യായം പറഞ്ഞാണ് അണ്ണാ ഡിഎംകെ പനീർസെൽവത്തെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റിയത്. എന്നാൽ, എടപ്പാടി കെ. പളനിസാമി മുഖ്യമന്ത്രിയായതോടെ ആ ന്യായം പൊളിഞ്ഞിരിക്കുന്നു....

‘‘ഉളുപ്പില്ലാതെ വഴിവിട്ട രീതിയിൽ പണം സമ്പാദിക്കാൻ പ്രയോഗിച്ച മാർഗങ്ങൾ അമ്പരപ്പിച്ചു’’

ന്യൂഡൽഹി ∙ തമിഴ്‌നാട് മുൻ മുഖ്യമന്ത്രി അന്തരിച്ച ജയലളിതയും മുഖ്യമന്ത്രിയാകാൻ ശ്രമിച്ച ശശികലയും രണ്ടു കൂട്ടാളികളുമുൾപ്പെട്ട അനധികൃത സ്വത്തു കേസിന്റെ സുപ്രീം കോടതിയിലെ വിധി പ്രസ്‌താവം എട്ടു മിനിറ്റിൽ തീർന്നു. താനെഴുതിയ മൊത്തം 563 പേജുള്ള...

ഭരണക്കസേരയിൽനിന്നു തടവറയിലേക്ക്

ജയലളിതയ്ക്ക് അഴിമതിക്കേസിൽ മുഖ്യമന്ത്രി പദം നഷ്ടമായി. ശശികല അതാഗ്രഹിച്ചപ്പോഴേക്കു ശിക്ഷിക്കപ്പെട്ടു. മുൻപു ലാലുപ്രസാദ് യാദവിനും ജഗദീഷ് ശർമയ്‌ക്കും ലോക്‌സഭാംഗത്വവും റഷീദ് മസൂദിനു രാജ്യസഭാംഗത്വവും അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനാൽ നഷ്‌ടമായിട്ടുണ്ട്....

ശശികലയ്ക്കെതിരെ കേസുകൾ വേറെയും; ഡോളറുകളെറി‍ഞ്ഞു കളിച്ചതുൾപ്പെടെ

ചെന്നൈ ∙ ശശികലയ്ക്കു മുന്നിൽ വഴിമുടക്കി ഇനിയും കേസുകളുണ്ട്. വിദേശ വിനിമയ നിയന്ത്രണ ചട്ട പ്രകാരം (ഫെറ) ശശികലയ്ക്കെതിരെ 1995–96 കാലത്തു മൂന്നു കേസുകളാണു റജിസ്റ്റർ ചെയ്തത്. ജയ ടിവിക്കു ട്രാൻസ്പോണ്ടറുകൾ നൽകിയതിനും അപ്‌ലിങ്കിങ് സൗകര്യങ്ങൾ...

സ്വത്തുകേസ്: ശശികലയുടെ സത്യപ്രതിജ്ഞ പരുങ്ങലിൽ

ചെന്നൈ ∙ തമിഴ്നാട് മുഖ്യമന്ത്രിയായി അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികലയുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ. മദ്രാസ് സർവകലാശാല ശതാബ്ദി ഓഡിറ്റോറിയത്തിൽ ഒരുക്കങ്ങൾ ആരംഭിച്ചെങ്കിലും സത്യപ്രതിജ്ഞ ഇന്നു നടക്കുമോയെന്ന കാര്യത്തിൽ രാത്രി വൈകിയും ഉറപ്പില്ല....

വീണ്ടും വരും, ജെല്ലിക്കെട്ട്; മുഖ്യമന്ത്രിയുടെ ഉറപ്പു വകവയ്ക്കാതെയും പ്രതിഷേധം

ചെന്നൈ ∙ ജെല്ലിക്കെട്ട് നടത്തുന്നതിനായി രണ്ടു ദിവസത്തിനുള്ളിൽ പ്രത്യേക ഓർഡിനൻസ് പുറത്തിറക്കുമെന്നും അതിനുശേഷം താൻതന്നെ അത് ഉദ്ഘാടനം ചെയ്യുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി ഒ.പനീർസെൽവം. ഇതേസമയം, മുഖ്യമന്ത്രിയുടെ ഉറപ്പു വകവയ്ക്കാതെ വിദ്യാർഥി–യുവജന...

മുൻ എംഎൽഎ ടി.മലരവൻ ദീപയുടെ പാർട്ടിയിൽ

കോയമ്പത്തൂർ∙മുൻ എംഎൽഎയും കോർപറേഷൻ മുൻമേയറുമായ ടി.മലരവൻ ദീപയുടെ പാർട്ടിയിൽ ചേരുകയാണെന്ന് അറിയിച്ചു.അണ്ണാഡിഎംകെയിൽ നിന്നു രാജിവയ്ക്കുന്നതായി അറിയിച്ച അദ്ദേഹം, ജയലളിതയുടെ മരണത്തിനു ശേഷം പാർട്ടിയെ നയിക്കാൻ ശക്തനായ നേതാവില്ലെന്നും പാർട്ടിയെ നയിക്കാൻ അർഹത...

ഭിന്നിപ്പിക്കുന്നവരുടെ കെണിയിൽ പെടരുത്: ശശികല

ചെന്നൈ ∙ വ്യാജ പ്രചാരണങ്ങളിലൂടെ പാർട്ടി പിളർത്താൻ ശ്രമിക്കുന്നവരുടെ കെണിയിൽ‌പ്പെടരുതെന്ന് അണികൾക്ക് അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികലയുടെ മുന്നറിയിപ്പ്. പാർട്ടി ജില്ലാ നേതാക്കന്മാരുമായി തുടരുന്ന കൂടിക്കാഴ്ചക്കിടെയാണു പാ‍ർട്ടിയിൽ ഭിന്നതയുണ്ടാക്കാൻ...

ജയയുടെ മരണം: ഹൈക്കോടതിയിൽ രണ്ടു ഹർജി കൂടി

ചെന്നൈ ∙ മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെക്കുറിച്ചും ചികിൽസയെ കുറിച്ചും അന്വേഷണം നടത്താൻ നിർദേശിക്കണമെന്നാവശ്യപ്പെട്ടു മദ്രാസ് ഹൈക്കോടതിയിൽ രണ്ടു ഹർജികൾ കൂടി. സാമൂഹിക പ്രവർത്തകനായ ട്രാഫിക് രാമസ്വാമിയും അണ്ണാ ഡിഎംകെ പ്രവർത്തകൻ ജ്ഞാനശേഖരനുമാണു...

അമ്മയുടെ പട്ടാളച്ചിട്ടയിൽ തന്നെ പാർട്ടിയെ നയിക്കും: ശശികല

ചെന്നൈ ∙ അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികല അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിയായി ചുമതലയേറ്റു. വികാരനിർഭരമായ ആദ്യ പ്രസംഗത്തിൽ നിറഞ്ഞുനിന്നതു ജയ തന്നെ. ‘അമ്മ’ എപ്പോഴും തന്റെ ഹൃദയത്തിലുണ്ടെന്നും പട്ടാളച്ചിട്ടയിൽ അവർ നയിച്ചതു പോലെ...

ശശികല തന്നെ തലൈവി

ചെന്നൈ ∙ ഒടുവിൽ ഔദ്യോഗിക പ്രഖ്യാപനമെത്തി; അണ്ണാ ഡിഎംകെയ്ക്കു ‘ചിന്നമ്മ’ തന്നെ നേതാവ്. അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികല നടരാജനെ പാർട്ടി ജനറൽ സെക്രട്ടറിയായി നിശ്ചയിച്ചു. ജയ സ്ഥിരമായി ഉപയോഗിച്ചിരുന്ന തേക്ക് കസേരയെ ‘സാക്ഷിയാക്കി’ നടന്ന...

വിഡിയോ കസെറ്റ് കടയിൽ നിന്ന് അണ്ണാ ഡിഎംകെ തലപ്പത്തേക്ക്

ചെന്നൈ ∙ അണ്ണാ ഡിഎംകെയുടെ ചരിത്രം പാടേ മാറ്റിയെഴുതിയാണു പുതിയ നേതാവായി ശശികല എത്തുന്നത്. എംജിആർ, ജയലളിത തുടങ്ങി ജനറൽ സെക്രട്ടറിപദം വഹിച്ചവരെല്ലാം വൻ ജനസ്വാധീനമുള്ള നേതാക്കളായിരുന്നു. അവർ തിരഞ്ഞെടുപ്പിൽ മൽസരിച്ചു വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു, ഭരണത്തിൽ...