Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

Result For "United States of America"

കാശില്ലാതെ യുഎസ് സർക്കാർ; ഇന്നു വീണ്ടും സെനറ്റ് ചേരും

വാഷിങ്ടൻ∙ ധനകാര്യ ബിൽ പാസാകാതെ വന്നതോടെ യുഎസ് ഫെഡറൽ സർക്കാരിന്റെ പ്രവർത്തനത്തിൽ സ്തംഭനാവസ്ഥ തുടരുന്നു. സർക്കാരിനു പണം കണ്ടെത്താനായി ഒരു താൽക്കാലിക ബിൽ ഇന്നു സെനറ്റിൽ അവതരിപ്പിക്കാനാണു റിപ്പബ്ലിക്കൻ പാർട്ടിയുടെ തീരുമാനം. പ്രശ്നപരിഹാരത്തിനു...

കാശില്ലാതെ യുഎസ് സർക്കാർ; ഇന്നു വീണ്ടും സെനറ്റ് ചേരും

വാഷിങ്ടൻ∙ ധനകാര്യ ബിൽ പാസാകാതെ വന്നതോടെ യുഎസ് ഫെഡറൽ സർക്കാരിന്റെ പ്രവർത്തനത്തിൽ സ്തംഭനാവസ്ഥ തുടരുന്നു. സർക്കാരിനു പണം കണ്ടെത്താനായി ഒരു താൽക്കാലിക ബിൽ ഇന്നു സെനറ്റിൽ അവതരിപ്പിക്കാനാണു റിപ്പബ്ലിക്കൻ പാർട്ടിയുടെ തീരുമാനം. പ്രശ്നപരിഹാരത്തിനു...

സ്തംഭിച്ച് യുഎസ്; എട്ടു ലക്ഷം സർക്കാർ ജീവനക്കാർക്ക് ശമ്പളം മുടങ്ങും

വാഷിങ്ടൻ∙ അടിയന്തരാവശ്യങ്ങൾക്കു പണം ചെലവഴിക്കുന്നതിന് അനുമതി നൽകുന്ന ബിൽ സെനറ്റ് നിരാകരിച്ചതിനെ തുടർന്ന് യുഎസ് സർക്കാരിന്റെ പ്രവർത്തനം സ്തംഭനാവസ്ഥയിൽ. പ്രതിരോധവിഭാഗമായ പെന്റഗൺ ഉൾപ്പെടെ ഫെഡറൽ സർക്കാരിനു കീഴിലുള്ള വകുപ്പുകൾക്കു ഫെബ്രുവരി 16 വരെയുള്ള...

ട്രംപിന് ഒന്നാം വാർഷിക ‘അടി’

വാഷിങ്ടൺ ∙ യുഎസ് പ്രസിഡന്റ് സ്ഥാനത്തു ഡോണൾഡ് ട്രംപ് ഒരു വർഷം പൂർത്തിയാക്കിയ ദിവസമാണു യുഎസിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയ ‘ഷട്ട്ഡൗൺ’ എന്നത് കൗതുകകരമായ യാദൃശ്ചികതയായി. വൈറ്റ് ഹൗസിലെ 1700 ജീവനക്കാർ ഉൾപ്പെടെ എട്ടുലക്ഷം സർക്കാർ ജീവനക്കാർക്കു ശമ്പളം...

യുഎൻ രക്ഷാസമിതിയിൽ കുൽഭൂഷൺ വിഷയം എടുത്തിട്ട് പാക്കിസ്ഥാന്റെ പ്രകോപനം

ജനീവ ∙ ഇന്ത്യൻ ചാരനെന്ന് ആരോപിച്ചു കസ്റ്റഡിയിലെടുത്ത കുൽഭൂഷണ്‍ ജാദവിന്റെ വിഷയം യുഎൻ രക്ഷാസമിതിയിൽ ഉന്നയിച്ചു വീണ്ടും പാക്കിസ്ഥാന്റെ പ്രകോപനം. ഭീകരർക്കു സഹായം ചെയ്യുന്നതിന്റെ പേരിൽ ഇന്ത്യ, യുഎസ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങൾ കടുത്ത ഭാഷയിൽ...

ട്രംപിന്റെ ‘വ്യാജവാർത്താ പുരസ്കാരം’ ന്യൂയോർക്ക് ടൈംസിന്; പ്രമുഖ മാധ്യമങ്ങളെല്ലാം പട്ടികയിൽ

വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ‘വ്യാജവാർത്താ പുരസ്കാരം’ ന്യൂയോർക്ക് ടൈംസിന്. എബിസി ന്യൂസ്, സിഎൻഎൻ, ടൈം, വാഷിങ്ടൺ പോസ്റ്റ് തുടങ്ങിയ മാധ്യമങ്ങളും ട്രംപിന്റെ പുരസ്കാരപ്പട്ടികയിലുണ്ട്. ട്വിറ്ററിലാണു ട്രംപ് അവാർഡ് പ്രഖ്യാപിച്ചത്....

ന്യൂജഴ്സി അറ്റോർണി ജനറലായി സിഖുകാരൻ

ന്യൂയോർക്ക്∙ യുഎസ് സംസ്ഥാനമായ ന്യൂജഴ്സിയിലെ അറ്റോർണി ജനറലായി ഇന്ത്യൻ വംശജൻ ഗുർബിർ സിങ് ഗ്രേവാൾ (44). യുഎസിൽ ഇൗ സ്ഥാനത്തെത്തുന്ന ആദ്യ സിഖുകാരനാണ്. ന്യൂജഴ്സി ലോ എൻഫോഴ്സ്മെന്റ് മേധാവിയും ബെർഗൻ കൗണ്ടിയിൽ പ്രോസിക്യൂട്ടറുമായിരുന്നു. 2010 മുതൽ നെവാർക്കിലെ...

ഇന്ത്യയിൽനിന്നുള്ള ഉരുക്കിനും നൂലിനും യുഎസിൽ പിഴ

വാഷിങ്ടൻ ∙ ഇന്ത്യയിലെയും ചൈനയിലെയും സ്ഥാപനങ്ങൾ കയറ്റുമതിക്കുള്ള പ്രത്യേക ഇളവുകൾ നേടിയശേഷം അയച്ച ഉരുക്കിനും പോളിസ്‌റ്റർ നൂലിനും യുഎസ് പിഴ ചുമത്തി. യുഎസിലെ ഏതാനും സ്ഥാപനങ്ങൾ നൽകിയ പരാതിയെത്തുടർന്നാണു നടപടി. ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്ത 96 കോടി രൂപ...

പാക്കിസ്ഥാൻ തന്നത് ‘നുണയും വഞ്ചനയും’: ട്രംപിനെ പിന്താങ്ങി വൈറ്റ് ഹൗസ്

വാഷിങ്ടൻ ∙ കോടിക്കണക്കിന് ഡോളറിന്റെ സഹായം നൽകിയിട്ടും പാക്കിസ്ഥാനിൽ നിന്നു യുഎസിനു തിരികെ ലഭിച്ചതു ‘നുണയും വഞ്ചനയുമല്ലാതെ മറ്റൊന്നുമല്ലെ’ന്ന പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പൂർണ പിന്തുണയുമായി വൈറ്റ് ഹൗസ് വൃത്തങ്ങൾ. 15 വർഷത്തിനിടെ പാക്കിസ്ഥാന്...

വീണ്ടും ഞെട്ടിച്ച് കിം; ഒളിംപിക്സ് മാർച്ച് ‘ഐക്യ കൊറിയ’യുടെ കൊടിയിൽ

സോൾ∙ ശീതകാല ഒളിംപിക്സിനെ സമാധാനത്തിന്റെ വേദിയാക്കാനൊരുങ്ങി ഉത്തര കൊറിയയും സ്വേച്ഛാധിപതി കിം ജോങ് ഉന്നും. ദക്ഷിണ കൊറിയയിൽ നടക്കുന്ന ഒളിംപിക്സിൽ ‘ഐക്യ കൊറിയ’യുടെ കൊടിക്കു കീഴിലാകും ഇരു കൊറിയകളും അണിനിരക്കുക. ഉത്തര, ദക്ഷിണ കൊറിയകൾ ഒറ്റ...

ചൈനയ്ക്കു വേണ്ടി ചാരപ്പണി; മുൻ സിഐഎ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

വാഷിങ്ടൻ∙ ചൈനയ്ക്കുവേണ്ടി ചാരവൃത്തി നടത്തിയ മുൻ സിഐഎ ഉദ്യോഗസ്ഥൻ യുഎസിൽ അറസ്റ്റിൽ. ജെറി ചുൻ ഷിങ് ലീ എന്ന ഷെൻ ചെങ് ലീ (53) ആണ് തിങ്കളാഴ്ച രാത്രി ജോൺ എഫ് കെന്നഡി രാജ്യാന്തര വിമാനത്താവളത്തിൽ പിടിയിലായത്. അമേരിക്കയുടെ ചാരന്മാരെ ചൈന തിരിച്ചറിയാൻ...

ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണത്തിന് ഹോങ്കോങ് വിമാനം സാക്ഷി: യുഎസ്

സോൾ∙ ഉത്തര കൊറിയ കഴിഞ്ഞ നവംബറിൽ നടത്തിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തിനു വിമാനത്തിലെ യാത്രക്കാർ സാക്ഷികളായിരുന്നുവെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൺ. സാൻഫ്രാൻസിസ്കോയിൽനിന്നു ഹോങ്കോങ്ങിലേക്കുള്ള വിമാനത്തിലെ യാത്രക്കാർ...

കലിഫോർണിയയിലെ വീട്ടിൽ ചങ്ങലയ്ക്കിട്ട് 13 കുട്ടികൾ

സാൻഫ്രാൻസിസ്കോ ∙ പൊലീസിനെ കണ്ടപ്പോൾ അവർ ആർത്തിയോടെ കൈനീട്ടി. മെലിഞ്ഞുണങ്ങി, വിളറി വെളുത്ത് 13 പട്ടിണിക്കോലങ്ങൾ കട്ടിലിനോടു ചേർത്തു ചങ്ങലയിട്ടു പൂട്ടിയ നിലയിൽ ആ വൃത്തികെട്ട മുറിയിൽ കഴിഞ്ഞിരുന്ന വിവരം അടുത്ത അയൽക്കാർപോലും അറിഞ്ഞില്ല. കലിഫോർണിയയിലെ...

ബഹിരാകാശവാഹനം യൂണിറ്റിയുടെ ഏഴാം പരീക്ഷണപ്പറക്കൽ വിജയം

ന്യൂയോർക്ക്∙ ബഹിരാകാശ ടൂറിസം ലക്ഷ്യമിട്ടു വികസിപ്പിച്ച വിഎസ്എസ് യൂണിറ്റി എന്ന ബഹിരാകാശ വാഹനം ഏഴാമത്തെ ഗ്ലൈഡർ പരീക്ഷണപ്പറക്കൽ നടത്തി. കലിഫോർണിയയിൽ നടത്തിയ പറക്കലിൽ മണിക്കൂറിൽ 1110 കിലോമീറ്റർ വേഗം കൈവരിച്ചു. എൻജിനിൽ നിന്ന് ഊർജം സ്വീകരിക്കാതെ എത്ര വേഗം...

ഇന്ത്യയുടെ അതിക്രമങ്ങൾ യുഎസ് ലഘൂകരിച്ചു കാട്ടുന്നു: പാക്കിസ്ഥാൻ

ഇസ്‌ലാമാബാദ് ∙ പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തുന്ന അതിക്രമങ്ങളെ ലഘൂകരിച്ചു കാട്ടാനാണ് യുഎസിന്റെ ശ്രമമെന്ന് പാക്ക് പ്രതിരോധമന്ത്രി ഖുറം ദസ്താഗിർ ഖാൻ. പാക്കിസ്ഥാന് ഇന്ത്യ ഭീഷണിയല്ലെന്നും അതുകൊണ്ടുതന്നെ ഇന്ത്യയോടുള്ള നിലപാടിൽ മാറ്റം വരുത്തണമെന്നും...

മക്കളെ വർഷങ്ങളോളം ചങ്ങലയ്ക്കിട്ടു; യുഎസിൽ മാതാപിതാക്കൾ അറസ്റ്റിൽ

ലൊസാഞ്ചലസ്∙ സ്വന്തം മക്കളെ വർഷങ്ങളോളം ചങ്ങലയിൽ ബന്ധിപ്പിച്ച് തടവിലാക്കിയ മാതാപിതാക്കൾ കലിഫോർണിയയിൽ അറസ്റ്റിൽ. രണ്ടു വയസ്സു മുതൽ 29 വയസ്സുവരെ പ്രായമുള്ള 13 കുട്ടികളെയാണ് തടവിലാക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. പതിനേഴുകാരിയായ പെൺകുട്ടി വീട്ടിൽനിന്നു...

ആണവക്കരാറിൽ കാര്യമായ ഭേദഗതി വേണമെന്ന് യുഎസ്; പറ്റില്ലെന്ന് ഇറാൻ

ടെഹ്റാൻ ∙ ആണവക്കരാർ നിലനിൽക്കണമെങ്കിൽ കർശനമായ പുതിയ വ്യവസ്ഥകൾ കൂട്ടിച്ചേർക്കണമെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടതിനു പിന്നാലെ, ഇറാനിലെ നീതിന്യായ സംവിധാനത്തിന്റെ തലവൻ അടക്കമുള്ളവർക്കെതിരെ യുഎസ് സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചു....

അശ്ലീലചിത്രനടിക്ക് മാസം തോറും 83 ലക്ഷം രൂപ

വാഷിങ്ടൻ∙ അശ്ലീലചിത്ര നടി സ്റ്റെഫനി ക്ലിഫോഡുമായുള്ള ബന്ധം രഹസ്യമാക്കി വയ്ക്കാൻ ട്രംപ് മാസം തോറും കൊടുത്തത് 130,000 ഡോളർ (ഏകദേശം 83 ലക്ഷം രൂപ)യെന്നു വോൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട്. ട്രംപിനു വേണ്ടി അഭിഭാഷകൻ മൈക്കൽ കൊയനാണു തുക കൈമാറുന്നതിനു മേൽനോട്ടം...

യുഎസിന്റെ നിലപാട് അറിഞ്ഞപ്പോൾ വഞ്ചിക്കപ്പെട്ട പോലെ തോന്നി: പാക്കിസ്ഥാൻ

ഇസ്‌ലാമാബാദ്∙ ഭീകരവാദത്തിനെതിരെ യാതൊന്നും ചെയ്യുന്നില്ലെന്ന യുഎസിന്റെ ആരോപണം കേട്ടപ്പോള്‍ വഞ്ചിക്കപ്പെട്ടതു പോലെയാണു തോന്നിയതെന്ന് പാക്കിസ്ഥാൻ. യുഎസ് സേനയ്ക്കെതിരെ അഫ്ഗാനിസ്ഥാനിൽ ആക്രമണം നടത്തിയവർക്ക് പാക്കിസ്ഥാൻ സംരക്ഷണം നൽകുന്നുവെന്ന് യുഎസ്...

കശ്മീരിലേക്കു പോകരുത്; സഞ്ചാരികൾക്ക് യാത്രാ നിയന്ത്രണവുമായി യുഎസ്

വാഷിങ്ടൻ∙ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കു വരുന്ന സ്വന്തം പൗരന്മാരായ വിനോദ സഞ്ചാരികൾക്ക് യാത്രാ നിയന്ത്രണം ശുപാർശ ചെയ്ത് യുഎസ്. അതീവ ജാഗ്രതാ നിർദേശം നൽകുന്ന ലെവൽ 2 മുന്നറിയിപ്പാണ് ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് യുഎസ് നൽകിയിരിക്കുന്നത്....