Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

Result For "Kochi Metro News"

വീടു ലഭിക്കാൻ ബുദ്ധിമുട്ട്; കൊച്ചി മെട്രോയിലെ ജോലി ഭിന്നലിംഗക്കാർ ഉപേക്ഷിക്കുന്നു

കൊച്ചി∙ ലിംഗസമത്വത്തിന് പുതിയ ഭാഷ്യം ചമച്ച കൊച്ചി മെട്രോയിൽനിന്ന് ഭിന്നലിംഗക്കാരുടെ കൊഴിഞ്ഞു പോക്ക്. കൊച്ചി മെട്രോ റെയിലിൽ ജോലി ലഭിച്ച 21 ഭിന്നലിംഗക്കാരിൽ 12 പേര്‍ മാത്രമാണ് ഇപ്പോള്‍ ജോലിക്കെത്തുന്നത്. നഗരത്തില്‍ താമസത്തിനാവശ്യമായ സൗകര്യം...

മെട്രോയിലും ‘കലാവിരുത്’ തുടങ്ങി; പിഴ ഈടാക്കാൻ ഇനിയുമുണ്ട് കാരണങ്ങൾ

കോട്ടയം∙ കൊച്ചി മെട്രോയുടെ സേവനം നാലാം ദിനത്തിലേക്കു കടക്കുമ്പോൾ, സ്റ്റേഷനുകളിൽ മലയാളികളുടെ ‘കലാവിരുത്’. മെട്രോ സ്റ്റേഷനിലെ തൂണുകളിൽ മൂർച്ചയേറിയ വസ്തുക്കൾകൊണ്ടു പേരെഴുതുന്നതും പെയിന്റ് ഇളക്കിമാറ്റുന്നതുമായ സംഭവങ്ങൾ വർധിച്ചതിനെത്തുടർന്നു നടപടികൾ...

മെട്രോ യാത്ര: ബുദ്ധിമുട്ട് ഉണ്ടായെങ്കിൽ ഖേദമെന്നു ചെന്നിത്തല

തിരുവനന്തപുരം∙ മെട്രോ ജനകീയയാത്രയിൽ യാത്രക്കാർക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടോ മെട്രോയ്ക്കു നാശനഷ്ടങ്ങളോ ഉണ്ടായിട്ടുണ്ടെങ്കിൽ നിർവ്യാജം ഖേദിക്കുന്നുവെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ...

കൊച്ചി മെട്രോ ബമ്പർ ഹിറ്റ്; 62,320 യാത്രക്കാർ, കളക്്ഷൻ 20.42 ലക്ഷം

കൊച്ചി∙ മലയാളികൾ ഒന്നടങ്കം നെഞ്ചേറ്റിയപ്പോൾ കൊച്ചി മെട്രോ ആദ്യദിവസംതന്നെ ബമ്പർ ഹിറ്റ്; ടിക്കറ്റ്് വിൽപനയിൽ നിന്നുളള വരുമാനം 20,42,740 രൂപ. തിങ്കളാഴ്ച രാത്രി ഏഴു വരെ 62,320 പേർ മെട്രോയിൽ യാത്ര ചെയ്തു. പാലാരിവട്ടം, ആലുവ സ്റ്റേഷനുകളൽ തിരക്കു...

മെട്രോ സർവീസ് ആരംഭിച്ചു; യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കൊച്ചി∙ കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത പൊതുഗതാഗത സംവിധാനമായി മാറുകയാണ് കൊച്ചിയിലെ മെട്രോ റെയിൽ. യാത്രക്കാർ പാലിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങൾ നിരവധിയാണ്. മെട്രോ ഗുഡ്സ് വണ്ടിയായി ഉപയോഗിക്കാമെന്നാരും കരുതേണ്ട. ബാക്ക്പാക്കുകാരെയാണു മെട്രോ...

കൊച്ചി മെട്രോ യാത്ര തുടങ്ങി; ആദ്യ സർവീസിന് ആയിരങ്ങൾ

കൊച്ചി∙ കൊച്ചിയുടെ ആകാശത്തെ തൊട്ട് കൊച്ചി മെട്രോ യാത്ര ആരംഭിച്ചു. മെട്രോ ഇനി ജനങ്ങൾക്കു സ്വന്തം. പൊതുജനങ്ങൾക്കായുള്ള ആദ്യ സർവീസ് രാവിലെ ആറിനു പാലാരവട്ടത്തുനിന്നും ആലുവയിൽനിന്നും ആരംഭിച്ചു. മെട്രോയിൽ ആദ്യയാത്ര ചെയ്യാൻ രാവിലെ അഞ്ചര മുതൽ ടിക്കറ്റ്...

കൊച്ചി മെട്രോ നാളെ മുതൽ; ട്രെയിനിൽ കയറാൻ അന്വേഷണ പ്രവാഹം

കൊച്ചി∙ കൊച്ചി മെട്രോ നാളെ മുതൽ ജനങ്ങൾക്കായി സർവീസ് ആരംഭിക്കുമ്പോൾ കേരളത്തിന്റെ വിവിധ ജില്ലകളിൽനിന്നു മെട്രോ യാത്രയെക്കുറിച്ചറിയാൻ അന്വേഷണ പ്രവാഹം. കൂട്ടത്തോടെയുള്ള ബുക്കിങ്ങിനായി നിരവധി അന്വേഷണങ്ങളാണു മെട്രോ ഓഫിസിലേക്കെ‌ത്തുന്നത്. വിദ്യാഭ്യാസ...

മെട്രോയ്ക്കായി പണിയെടുത്ത തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കുമായി പ്രത്യേക സർവീസ്

കൊച്ചി∙ മെട്രോ യാഥാർഥ്യമാക്കാൻ ചൂടും ചൂരും നൽകി പണിയെടുത്ത ഇതര സംസ്ഥാന തൊഴിലാളികളും മലയാളികളായ കരാർ തൊഴിലാളികളും കുടുംബാംഗങ്ങളും മെട്രോയിൽ യാത്ര ചെയ്തു. പാലാരിവട്ടം സ്റ്റേഷനിൽനിന്ന് ആലുവയിലേക്കാണ് ഇവരുടെ യാത്ര. മെട്രോയ്ക്കു വേണ്ടി പണിയെടുത്ത ഇതര...

മെട്രോയിൽ മന്ത്രി ശൈലജയ്ക്കൊപ്പം സ്പെഷൽ സ്കൂൾ വിദ്യാർഥികളുടെ സ്നേഹയാത്ര

കൊച്ചി∙ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയ്ക്കൊപ്പം പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവർ മെട്രോയിൽ ആദ്യയാത്ര നടത്തി. മെട്രോ കടന്നു പോകുന്ന തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലെ സ്പെഷൽ സ്കൂൾ വിദ്യാർഥികൾ, അഗതിമന്ദിരങ്ങളിൽ താമസിക്കുന്ന മുതിർന്ന പൗരൻമാർ എന്നിവർക്കായാണ്...

യാത്രക്കാരെ വരവേൽക്കാനൊരുങ്ങി മെട്രോ; ദീപാലങ്കാരപ്രഭയിൽ സ്റ്റേഷനുകൾ

കൊച്ചി∙ യാത്രക്കാരെ വരവേൽക്കാൻ ദീപാലങ്കാരപ്രഭയിൽ കൊച്ചി മെട്രോ. ആലുവ മുതൽ പാലാരിവട്ടം വരെയുള്ള 11 സ്റ്റേഷനുകളെയും വൈദ്യുതി ദീപങ്ങൾ കൊണ്ട് മനോഹരമാക്കിയിരിക്കുകയാണ് കൊച്ചി മെട്രോ അധികൃതർ. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽനിന്നും ഇതര ജില്ലകളിൽനിന്നും...

മെട്രോയുടെ മോടിയിൽ മോദിയുടെ കന്നിയാത്ര – ചിത്രങ്ങൾ, വിഡിയോ

കൊച്ചി ∙ േകരളത്തിന്റെ സ്വപ്നപദ്ധതിയായ കൊച്ചി മെട്രോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കന്നിയാത്ര. മെട്രോ ഉദ്ഘാടനത്തിനായി കൊച്ചിയിലെത്തിയ പ്രധാനമന്ത്രി മോദി, പാലാരിവട്ടം മുതൽ പത്തടിപ്പാലം വരെയും തിരിച്ചും യാത്ര ചെയ്തു. പാലാരിവട്ടം സ്റ്റേഷൻ...

കേന്ദ്രത്തെ പുകഴ്ത്തി മുഖ്യമന്ത്രി; വികസനകാര്യത്തിൽ പോസിറ്റീവ് സമീപനം

കൊച്ചി∙ മെട്രോ ഉദ്ഘാടനവേദിയിൽ കേന്ദ്രസർക്കാരിനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. വികസനത്തിന്റെ കാര്യത്തിൽ കേന്ദ്രത്തിനുള്ളത് പോസിറ്റീവ് സമീപനമാണ്. കേരളത്തിന്റെ വരും വികസനങ്ങൾക്കും കേന്ദ്രത്തിന്റെ സഹായം വേണം. വികസനമെന്ന കേന്ദ്ര മുദ്രാവാക്യം...

മോദിയുടെ സന്ദർശനത്തിന് മുൻപ് ബീഫ് ഫെസ്റ്റിവൽ; യൂത്ത് കോൺഗ്രസുകാർ അറസ്റ്റിൽ

കൊച്ചി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനു തൊട്ടുമുൻപ് കൊച്ചിയിൽ ബീഫ് ഫെസ്റ്റിവൽ സംഘടിപ്പിക്കാനൊരുങ്ങിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. മോദി എത്തുന്നതിന് മുൻപ് നാവികസേന വിമാനത്താവളത്തിന് പുറത്താണ് പ്രവർത്തകർ പ്രതിഷേധം...