Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

Result For "Bus accident"

ഓടിക്കൊണ്ടിരുന്ന ബസിനു തീ പിടിച്ചു; കസഖ്സ്ഥാനിൽ വെന്തുമരിച്ചത് 52 പേർ

അസ്തന∙ ഓടിക്കൊണ്ടിരുന്ന ബസിനു തീ പിടിച്ച് കസഖ്സ്ഥാനിൽ 52 യാത്രക്കാർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് അപകടം. 55 യാത്രക്കാരും രണ്ടു ഡ്രൈവർമാരും ബസിലുണ്ടായിരുന്നു. അഞ്ചുപേർ സാരമായ പരുക്കുകളോടെ രക്ഷപെട്ടു. ബസ് പൂർണമായി കത്തിനശിച്ചു. റഷ്യൻ...

ബെംഗളൂരു - മംഗളൂരു ദേശീയപാത 75ൽ ബസ് മറിഞ്ഞു എട്ടു മരണം

ഹാസൻ∙ ബെംഗളൂരു - മംഗളൂരു ദേശീയപാത 75ൽ ബസ് മറിഞ്ഞു എട്ടു പേർ മരിച്ചു. ബെംഗളൂരുവിൽനിന്നു ധർമസ്ഥലയിലേക്കു വരികയായിരുന്ന കർണാടക കെഎസ്‌ആർടിസിയുടെ ഐരാവത് വോൾവോ ബസാണു മറിഞ്ഞത്. ഡ്രൈവർ ലക്ഷ്മണ (38), കണ്ടക്ടർ ശിവപ്പ (36), മെഡിക്കൽ വിദ്യാർഥിനി ഡയാന (20),...

ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി; വിദ്യാർഥികൾക്ക് പരുക്ക്

കോഴിക്കോട് ∙ പയ്യന്നൂരിൽ നിന്നു കോഴിക്കോട്ട് പഠനയാത്രയ്ക്ക് എത്തിയ ഷേണായിസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് സമീപത്തെ വീട്ടിലേക്ക് ഇടിച്ചു കയറി. അഞ്ച് അധ്യാപകരും 38 വിദ്യാർഥികളും ബസിലുണ്ടായിരുന്നു. എട്ടു പേർക്ക്...

രാജസ്ഥാനിൽ ബസ് നദിയിൽ വീണ് 33 മരണം

ജയ്പുർ∙ രാജസ്ഥാനിലെ സവായ് മധോപുർ ജില്ലയിലെ ദുബിയിൽ ബസ് പാലത്തിൽ നിന്നു നദിയിൽ വീണു നാലു കുട്ടികളും ഏഴു സ്ത്രീകളുമടക്കം 33 പേർ മരിച്ചു. 12 പേർക്കു പരുക്കേറ്റു. ബസ് ഡ്രൈവറും മരിച്ചവരിൽപ്പെടും. പ്രായപൂർത്തിയാകാത്ത കണ്ടക്ടറാണ് അപകടസമയത്ത് ബസ്...

രാജസ്ഥാനിൽ പാലത്തിൽനിന്ന് ബസ് നദിയിലേക്ക് വീണു; 32 മരണം, ഏഴു പേർക്കു പരുക്ക്

ജയ്പുർ ∙ രാജസ്ഥാനിലെ സവായ് മധോപുരിനു ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 32 ആയി. ഇതിൽ 27 േപരുടെ മൃതദേഹങ്ങൾ നദിയിൽനിന്ന് കണ്ടെടുത്തു. അപകടത്തിൽ ഏഴു പേർക്കു പരുക്കേറ്റു. ശനിയാഴ്ച രാവിലെയാണ് സംഭവം. പാലത്തിൽവച്ച് നിയന്ത്രണം...

കോഴിക്കോട് നഗരത്തിൽ വീണ്ടും ബസ് അപകടം

കോഴിക്കോട്∙ നഗരത്തിൽ വീണ്ടും ബസ് അപകടം. അമിതവേഗത്തിൽ വന്ന് കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ സ്വകാര്യ ബസ് സ്കൂട്ടർ യാത്രികന്റെ ദേഹത്തുകൂടെ കയറിയിറങ്ങുകയായിരുന്നു.

കര്‍ണാടകയിലെ ഹാസനിൽ ബസുകൾ കൂട്ടിയിടിച്ചു; മൂന്ന് മരണം, 10 പേർക്ക് പരുക്ക്

ഹസൻ∙ കര്‍ണാടകയിലെ ഹാസനിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്നു മരണം. കാസർകോട് ചെങ്കള ഗ്രാമപഞ്ചായത്ത് അംഗം അബ്ദുൽ സലാം പാണലത്തിന്റെ മകൾ ഫാത്തിമത്ത് സുനീറ (27), മംഗളുരുവിലെ യശോദ ഭട്ട് (44), കാർത്തിക് റെഡ്ഡി (45) എന്നിവരാണു മരിച്ചത്. 10 പേര്‍ക്കു...

ചിക്കമഗളൂരു അപകടം: മെറിന്റെ സംസ്കാരം നാളെ

കോട്ടയം ∙ കർണാടക ചിക്കമഗളൂരുവിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച, അമൽജ്യോതി എൻജിനീയറിങ് കോളജ് വിദ്യാർഥിയും മുണ്ടക്കയം വരിക്കാനി വളയത്തിൽ ദേവസ്യാ കുരുവിളയുടെ മകളുമായ മെറിൻ സെബാസ്റ്റ്യന്റെ മൃതദേഹം ഇന്നു മൂന്നിനു കോളജിൽ പൊതുദർശനത്തിനു വയ്ക്കും....

‘അമ്മു’വിന്റെ വേർപാട് താങ്ങാനാകാതെ തൊടുവട്ടി ഗ്രാമം

ബത്തേരി ∙ ബത്തേരിയ്ക്കടുത്ത തൊടുവട്ടി ഗ്രാമവാസികൾക്ക് ഐറിൻ മരിയ ജോർജെന്ന തങ്ങളുടെ ‘അമ്മു’വിന്റെ വേർപാട് ഇപ്പോഴും ഉൾക്കൊള്ളാനാകുന്നില്ല. കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളജിൽ നിന്ന് നാട്ടിൽ അവധിക്കെത്തുമ്പോഴെല്ലാം എപ്പോഴും ചിരിക്കുന്ന...

കർണാടക അപകടം: വിദ്യാർഥികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു

കാഞ്ഞിരപ്പള്ളി ∙ കർണാടകയിലെ മാഗഡി അണക്കെട്ടിനു സമീപം ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച വിദ്യാർഥികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. വയനാട് സ്പെഷൽ മൊബൈൽ സ്ക്വാഡ് എസ്ഐ: ബത്തേരി തൊടുവട്ടി പാലിയത്ത് മോളയിൽ പി.പി. ജോർജിന്റെ മകൾ ഐറിന്റെ (20) സംസ്കാരം ഇന്നു...

ചിക്കമഗളൂരുവിൽ ബസ് മറിഞ്ഞ് രണ്ട് മലയാളി വിദ്യാർഥിനികൾ മരിച്ചു; 20 പേർക്ക് പരുക്ക്

ചിക്കമഗളൂരു(കർണാടക)∙ കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജിലെ ഇലക്ട്രോണിക്സ് മൂന്നാം വർഷ വിദ്യാർഥികളുമായി പഠനയാത്ര പോയ ബസ് ഡാമിനു സമീപത്തെ കുഴിയിലേക്കു മറിഞ്ഞു രണ്ടു വിദ്യാർഥിനികൾ മരിച്ചു. 20 പേർക്കു പരുക്കേറ്റു. ഇതിൽ ആറു പേരുടെ നില...

കർണാടകയിൽ ബസ് മറിഞ്ഞ് രണ്ട് എൻജി.വിദ്യാർഥിനികൾ മരിച്ചു

ചിക്കമഗളൂരു(കർണാടക)∙ കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജിലെ ഇലക്ട്രോണിക്സ് മൂന്നാം വർഷ വിദ്യാർഥികളുമായി പഠനയാത്ര പോയ ബസ് ഡാമിനു സമീപത്തെ കുഴിയിലേക്കു മറിഞ്ഞു രണ്ടു വിദ്യാർഥിനികൾ മരിച്ചു. 30 പേർക്കു പരുക്കേറ്റു. ഇതിൽ ആറു പേരുടെ നില...

ബസും ജീപ്പും കൂട്ടിയിടിച്ച് ആറു പേർ മരിച്ചു; അപകടം കോഴിക്കോട്–വയനാട് ദേശീയപാതയിൽ

താമരശ്ശേരി ∙ കോഴിക്കോട്–വയനാട് ദേശീയപാതയിൽ കൈതപ്പൊയിൽ ഇരുമ്പുപാലം വളവിനു സമീപം ബസും ജീപ്പും കൂട്ടിയിടിച്ച് ആറു പേർ മരിച്ചു. 15 പേർക്കു പരുക്കേറ്റു. മരിച്ചവരിൽ അഞ്ചു പേരും ഒരു കുടുംബത്തിലുള്ളവരാണ്. കൊടുവള്ളി കരുവൻപൊയിൽ വടക്കേക്കര അബ്ദുറഹ്മാൻ (അറു–...

തീർഥാടകരുടെ ബസ് മറിഞ്ഞ് 9 മരണം

ജയ്പുർ ∙ ബസ് മറിഞ്ഞ് ആറു സ്ത്രീകൾ അടക്കം ഒൻപതു തീർഥാടകർ മരിച്ചു. 22 പേർക്കു പരുക്കേറ്റു. ഗുജറാത്തിൽനിന്നു തീർഥാടകരുമായെത്തിയ ബസാണ് ഉദയ്പുരിനു 10 കിലോമീറ്റർ അകലെ നേലാഗാവിൽ മറിഞ്ഞത്. പുഷ്കർ, ഹരിദ്വാർ അടക്കമുള്ള തീർഥാടന കേന്ദ്രങ്ങളിലേക്കു 16 ദിവസത്തെ...

ഹിമാചലിൽ ബസ് കൊക്കയിൽ വീണ് 28 മരണം

ഷിംല ∙ ഹിമാചൽപ്രദേശിലെ ഹിന്ദുസ്ഥാൻ – ടിബറ്റ് ദേശീയപാതയിൽ റാംപുരിലെ ഖനേരിയിൽ ബസ് കൊക്കയിലേക്കു മറിഞ്ഞ് 28 യാത്രക്കാർ കൊല്ലപ്പെട്ടു. നാലുപേർക്കു സാരമായ പരുക്കേറ്റു. 36 യാത്രക്കാരുമായി കിനോറിലെ റെക്കോങ് പിയോയിൽ നിന്നു സൊളാനിലെ നൗനിയിലേക്കു...

പഴയങ്ങാടിയിൽ ബസുകൾ കൂട്ടിയിടിച്ച് നിരവധിപേർക്ക് പരുക്ക്

കണ്ണൂർ∙ പഴയങ്ങാടിയിൽ ബസുകൾ കൂട്ടിയിടിച്ചു നിരവധിപേർക്ക് പരുക്ക്. പരുക്കേറ്റവരിൽ വിദ്യാർത്ഥികളുമുണ്ട്. പഴയങ്ങാടി ബസ്‌സ്റ്റാന്റിനടുത്ത് ഇന്നുരാവിലെയാണ്അ പകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റവരെ പരിയാരം മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ബസിറങ്ങി റോഡിൽ വഴുതിവീണ വീട്ടമ്മ അതേ ബസിടിച്ചു മരിച്ചു

ചക്കരക്കൽ (കണ്ണൂർ) ∙ ബസിൽ നിന്ന് ഇറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ വഴുതിവീണ വീട്ടമ്മ അതേ ബസ് തട്ടി മരിച്ചു. പൊതുവാച്ചേരി മേലേക്കണ്ടി കുമാരന്റെ ഭാര്യ ചന്ദ്രികയാണ്(65) മരിച്ചത്. ചക്കരക്കൽ-തന്നട-കണ്ണൂർ ആശുപത്രി റൂട്ടിലോടുന്ന സ്വകാര്യബസാണു തട്ടിയത്....

വിദ്യാർഥികളുമായി പോയ സ്കൂൾ ബസ് പാടത്തേക്കു മറിഞ്ഞു; എട്ടുപേർക്ക് പരുക്ക്

മലപ്പുറം∙ വളാഞ്ചേരിക്കടുത്ത് കാട്ടിപ്പരുത്തിയിൽ കുട്ടികളുമായി പോകുകയായിരുന്ന സ്‌കൂൾ ബസ് പാടത്തേക്ക് മറിഞ്ഞു. വളാഞ്ചേരി വൈക്കത്തൂർ എയുപി സ്‌കൂളിന്റെ ബസാണ് 10 അടി താഴ്‌ചയിലേക്കു മറിഞ്ഞത്. അപകടത്തിൽ എട്ടു കുട്ടികൾക്ക് പരുക്കേറ്റു. കുട്ടികളുടെ പരുക്ക്...

ഭർത്താവ് ഓടിച്ചിരുന്ന സ്കൂൾ ബസിൽനിന്നു തെറിച്ചുവീണ് ഭാര്യ മരിച്ചു

മൂന്നാർ∙ ഭർത്താവ് ഓടിച്ചിരുന്ന സ്കൂൾബസിൽനിന്നു തെറിച്ചുവീണ ഭാര്യ പിൻചക്രം കയറി മരിച്ചു. സംഭവത്തെത്തുടർന്ന് കടുത്ത ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഭർത്താവിനെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൂര്യനെല്ലി കുത്തുങ്കൽത്തേരി മാതാഹൗസിൽ മോളി അലക്സാണ്...

മഹാരാഷ്ട്രയിൽ ബസ് കൊക്കയിലേക്കു വീണ് ഒൻപതു പേർ മരിച്ചു

മുംബൈ ∙ മറാഠ്‌വാഡയിലെ ലാത്തൂരിലേക്ക് മുംബൈയിൽ നിന്നു പോയ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്കു മറിഞ്ഞ് ഒൻപതു പേർ മരിച്ചു. 27 പേർക്കു പരുക്കേറ്റു. ബീഡ് ജില്ലയിലെ ധനോറ ഗ്രാമത്തിൽ ഇന്നലെ പുലർച്ചെയാണ് അപകടം. അമിത വേഗമാണ് അപകടകാരണമെന്ന് പൊലീസ്...