Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

Result For "Narendra Modi"

മഹാത്മാഗാന്ധി മഹത് പ്രവാചകനെന്ന് നെതന്യാഹു; ആവേശം നിറച്ച് റോഡ് ഷോ

അഹമ്മദാബാദ്∙ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന് ഗുജറാത്തിൽ വൻ വരവേൽപ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും നെതന്യാഹുവും ചേർന്നുള്ള റോഡ് ഷോയ്ക്ക് ആയിരക്കണക്കിനു പേരാണു സാക്ഷ്യം വഹിക്കാനെത്തിയത്. റോഡ് ഷോയോടനുബന്ധിച്ച് നഗരത്തിൽ കനത്ത സുരക്ഷയും...

കോൺഗ്രസും വരൾച്ചയും ഇരട്ടകൾ: മോദി

ജയ്പുർ∙ വരൾച്ചയും കോൺഗ്രസും ഇരട്ടസഹോദരങ്ങളാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് പാർട്ടി ചെല്ലുന്നിടത്തെല്ലാം വരൾച്ചയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാർമേറിൽ 43,000 കോടി രൂപ നിക്ഷേപം വരുന്ന പെട്രോളിയം റിഫൈനറിയുടെ നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം...

കോൺഗ്രസിന്റെ നേട്ടം ശിലാസ്ഥാപനങ്ങളിൽ മാത്രം: പ്രധാനമന്ത്രി മോദി

പച്പദ്ര (രാജസ്ഥാൻ) ∙ പദ്ധതികള്‍ക്കായി ശിലാസ്ഥാപനം നടത്തുക മാത്രം ചെയ്യുന്ന കോൺഗ്രസുകാർ പാവങ്ങൾക്കു വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിൽ ബാർമര്‍ ഓയിൽ റിഫൈനറി പ്രോജക്ടിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു കോൺഗ്രസിനെതിരെ...

ശരിയായ അർഥത്തിൽ മോദി ‘വിപ്ലവകാരിയായ നേതാവ്’: ഇസ്രയേൽ പ്രധാനമന്ത്രി

ന്യൂഡൽഹി ∙ ഏറ്റവും ശരിയായ അർഥത്തിൽ ‘വിപ്ലവകാരിയായ നേതാവാ’ണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. മോദിയുമായി ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ നടത്തിയ ചർച്ചകൾക്കു ശേഷം മാധ്യമ പ്രവർത്തകരെ കണ്ടപ്പോഴാണ് അദ്ദേഹം...

ആറു ദിവസത്തെ സന്ദർശനത്തിനായി ബന്യാമിൻ നെതന്യാഹു ഡൽഹിയിലെത്തി

ന്യൂഡൽഹി ∙ ആറു ദിവസത്തെ സന്ദർശനത്തിനായി ഇസ്രയേൽ പ്രധാനമന്ത്രി ബന്യാമിൻ നെതന്യാഹു ഇന്ത്യയിലെത്തി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണ് നെതന്യാഹുവിനെയും ഭാര്യ സാറയെയും സ്വീകരിച്ചത്. 1992 ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധം...

ചിലർ രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി∙ രാജ്യത്തെ വിഭജിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്ന വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ അത്തരക്കാർക്ക് ഇന്ത്യയിലെ യുവാക്കൾ അനുയോജ്യമായ മറുപടിയാണു നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേശീയ യുവജനദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ചടങ്ങിൽ...

അനുമോദിക്കുമ്പോൾ മോദി അറിഞ്ഞില്ല, അഞ്ചൽ ‘ആ താക്കൂറി’ന്റെ മകളാണെന്ന്...

മണാലി ∙ ചലച്ചിത്ര ലോകത്തെ സൂപ്പർതാരമായി വളർന്ന അശോക് രാജും (മമ്മൂട്ടി) അദ്ദേഹത്തിന്റെ ബാല്യകാല ചങ്ങാതി ബാർബർ ബാലനും (ശ്രീനിവാസനും) തമ്മിലുള്ള ചങ്ങാത്തത്തിന്റെ കഥ വ്യത്യസ്തമായി അവതരിപ്പിച്ച എം.മോഹനന്റെ ‘കഥ പറയുമ്പോൾ’ എന്ന ചിത്രം മലയാളികൾ...

മോദിയെ അപമാനിച്ച പൊലീസുകാരന് സസ്പെൻഷൻ

ഖജാരിയ (ബിഹാർ) ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മോർഫ് ചെയ്ത ചിത്രം സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചതിനു പൊലീസ് ഇൻസ്പെക്ടർ മുഹമ്മദ് ഇസ്‌ലാമിനെ സസ്പെൻഡ് ചെയ്തു. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിനു പ്രധാനമന്ത്രി ഹസ്തദാനം നൽകുന്ന ചിത്രമാണു...

മോദിയുടെ ഇന്ത്യ കുതിക്കും, ചൈനയെ മറികടക്കും; 7.3% വളർച്ചയെന്ന് ലോകബാങ്ക്

വാഷിങ്ടൻ∙ ഇന്ത്യയുടെ ശുഭ ഭാവി പ്രവചിച്ച് ലോകബാങ്ക്. ‘ഊർജ്വസ്വലതയുള്ള സർക്കാരിന്റെ പരിഷ്കരണങ്ങൾ’ ഇന്ത്യയുടെ ബൃഹത് വികസനത്തിന് വഴി തെളിക്കുമെന്ന് ലോകബാങ്ക് അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ വളർച്ച മുരടിച്ചെന്ന വിമർശനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി...

മറ്റാരുടെയും സമ്പത്ത് ഇന്ത്യയ്ക്കു വേണ്ട: മോദി

ന്യൂഡൽഹി∙ മറ്റൊരു രാജ്യത്തിന്റെയും സമ്പത്ത് ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ബന്ധങ്ങൾ ലാഭനഷ്ട കണക്കു നോക്കിയല്ല. ബന്ധങ്ങളിൽ മാനവികതയ്ക്കാണു രാജ്യം വിലകൽപിക്കുന്നതെന്നും ഇന്ത്യൻ വംശജരായ വിദേശ പാർലമെന്റ് അംഗങ്ങളുടെ...

മോദിക്കെതിരെ പ്രതിഷേധമുയർത്തി യുവറാലി; ദലിതരോടു പ്രതികാരം ചെയ്യുന്നതായി ജിഗ്‍നേഷ്

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിഷേധ കാഹളവുമായി യുവ ഹുങ്കാർ റാലി. ദലിത് നേതാവും ഗുജറാത്ത് എംഎൽഎയുമായ ജിഗ്‌നേഷ് മേവാനിയുടെ നേതൃത്വത്തിൽ നടന്ന റാലിയിൽ പങ്കുചേരാൻ കടുത്ത പൊലീസ് നിയന്ത്രണത്തിനിടയിലും നൂറുകണക്കിനു യുവാക്കളെത്തി. മോദി...

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി മോദിയുടെ ചർച്ച

തെക്കൻപുർ (മധ്യപ്രദേശ് )∙ രാജ്യത്തെ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചും അതു കൂടുതൽ ശക്തിപ്പെടുത്താൻ എടുക്കേണ്ട നടപടികളെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ബിഎസ്എഫ് അക്കാദമിയിൽ നടക്കുന്ന ഡിജിപി,...

ജിഡിപി വളർച്ചാനിരക്ക് വീണ്ടും താഴേക്ക്; 2017–18ൽ പോയിന്റ് ആറ് ശതമാനം കുറയും

ന്യൂഡൽഹി ∙ 2017–18 സാമ്പത്തിക വർഷത്തിൽ മൊത്തം ആഭ്യന്തര ഉൽപാദന വളർച്ച (ജിഡിപി) .6% കുറയുമെന്നു സർക്കാർ വിലയിരുത്തൽ. മുൻ വർഷം 7.1 ശതമാനമായിരുന്ന വളർച്ച 6.5 ശതമാനമായാണു ചുരുങ്ങുക. 2014 മേയിൽ നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റ ശേഷം ആഭ്യന്തര ഉൽപാദന...

മുത്തലാഖില്‍ മോദിക്ക് ദുഷ്ടലാക്ക്, മുസ്‌‌ലിം സ്ത്രീകളുടെ വക്താവാകാന്‍ ശ്രമം: കോടിയേരി

മലപ്പുറം∙ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതിനെതിരെ സിപിഎം. മുസ്‍ലിംകളെ ഉപദ്രവിക്കാനുള്ള ബിജെപിയുടെ ദുഷ്ടലാക്കാണ് ഇതിനു പിന്നിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. രാജ്യത്ത് മുസ്‍ലിം സ്ത്രീകളുടെ വക്താവായി മാറാനാണ് മോദിയുടെ...

പ്രധാനമന്ത്രി മോദിയുടെ ജനനം നോസ്ട്രഡാമസ് പ്രവചിച്ചിരുന്നു: ജിഗ്‍നേഷ് മേവാനി

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ദലിത് അധികാർ മഞ്ച് കൺവീനർ ജിഗ്‍നേഷ് മേവാനി. 21–ാം നൂറ്റാണ്ടിൽ ലോകം കണ്ട മികച്ച നട‍നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ജിഗ്‍നേഷ് പരിഹസിച്ചു. ദലിതുകൾക്ക് പ്രധാനമന്ത്രി നൽകുന്ന പിന്തുണ വ്യാജമാണ്....

ഹിന്ദി യുഎൻ ഔദ്യോഗിക ഭാഷയാക്കിയാൽ? ലോക്സഭയിൽ തരൂർ– സുഷമ പോര്

ന്യൂഡൽഹി ∙ ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ ഹിന്ദി ഐക്യരാഷ്ട്ര സംഘടനയുടെയും ഔദ്യോഗിക ഭാഷയാക്കാനുള്ള ശ്രമത്തെച്ചൊല്ലി വിദേശകാര്യ മന്ത്രി സുഷമ സ്വരാജും മുൻ യുഎൻ ഉദ്യോഗസ്ഥൻ കൂടിയായ കോൺഗ്രസ് നേതാവ് ശശി തരൂരും തമ്മിൽ വാക്പോര്. ലോക്സഭയിലെ ചോദ്യോത്തര വേളയിലാണ്...

ദലിത്–മറാഠാ സംഘർഷം ആർഎസ്എസ് വക, മോദി ഇപ്പോഴും ‘മൗനിബാബ’: കോൺഗ്രസ്

ന്യൂഡൽഹി ∙ മുംബൈ ഉൾപ്പെടെ മഹാരാഷ്ട്രയിലാകെ പടർന്നുപിടിച്ച ദലിത്–മറാഠാ സംഘർഷത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന ആരോപണവുമായി കോൺഗ്രസ്. കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ ലോക്സഭയിലാണ് ഈ ആരോപണം ഉന്നയിച്ചത്. സമൂഹത്തെ ജാതിയുടെ അടിസ്ഥാനത്തിൽ വേർതിരിക്കാനുള്ള...

മോദിയുടെ വസതിക്ക് ഇന്ത്യൻ നിർമിത ഇൻഫ്രാ റെഡ് സുരക്ഷാ വലയം

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒൗദ്യോഗിക വസതിക്ക് ഇന്ത്യൻ നിർമിത സുരക്ഷാ വലയം തീർക്കാൻ സർക്കാർ പദ്ധതി. ഡൽഹി ലോക് കല്യാൺ മാർഗിലെ, 2.8 കിലോമീറ്റർ ചുറ്റളവിലുള്ള വസതിയുടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇൻഫ്രാ റെഡ് സുരക്ഷാ വലയം...

പാക്കിസ്ഥാന്റെ പ്രതിച്ഛായ പോരാ, മോദി ലോകത്തിനു സമ്മതൻ: മുഷറഫ്

ദുബായ്∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇന്ത്യയുടെ വിദേശ നയത്തെയും പ്രകീർത്തിച്ച് മുൻ പാക്ക് പ്രസിഡന്റ് പർവേസ് മുഷറഫ്. രാജ്യാന്തര തലത്തിൽ പാക്കിസ്ഥാന് കാര്യമായ ബഹുമാനം കിട്ടുന്നില്ലെന്നും മുഷറഫ് പറഞ്ഞു. ദുബായിലെ വസതിയിൽ, പാക്കിസ്ഥാനിലെ ദുനിയ...

തൊടാനായില്ല തൊഗാഡിയയെ! വിഎച്ച്പിയിൽ നേതൃമാറ്റത്തിനുള്ള മോദി–ആർഎസ്എസ് ശ്രമം പരാജയം

ന്യൂഡൽഹി∙ വിശ്വഹിന്ദു പരിഷത് (വിഎച്ച്പി) വർക്കിങ് പ്രസിഡന്റ് സ്ഥാനത്തുനിന്നു പ്രവീൺ തൊഗാഡിയയെ പുറത്താക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആർഎസ്എസ് നേതൃത്വവും ചേർന്നു നടത്തിയ ശ്രമം പരാജയപ്പെട്ടു. ഭുവനേശ്വറിൽ ഡിസംബർ 29നു സമാപിച്ച വിഎച്ച്പി ദേശീയ...