Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

Result For "Chief Justice of Supreme Court"

ചീഫ് ജസ്റ്റിസിനെതിരെ മുതിർന്ന അഞ്ച് ജഡ്ജിമാർക്ക് പ്രശാന്ത് ഭൂഷന്റെ പരാതി

ന്യൂഡൽഹി∙ മെ‍ഡിക്കൽ കോഴക്കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ പരാതിയുമായി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ രംഗത്ത്. ഒരു സിറ്റിങ് ഹൈക്കോടതി ജഡ്ജിക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യാനുള്ള സിബിഐ സംഘത്തിന്റെ നീക്കം ചീഫ്...

പിടിമുറുക്കി ചീഫ് ജസ്റ്റിസ്; ലോയ കേസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിനുതന്നെ

ന്യൂഡൽഹി ∙ മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കി ഭരണഘടനാ ബെഞ്ച് രൂപീകരിച്ചതിനു പിന്നാലെ ലോയ കേസിലും പിടിമുറുക്കി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. സുപ്രീം കോടതിയുടെ ഭരണസംവിധാനത്തിനെതിരെ പ്രതിഷേധമുയർത്തിയ മുതിർന്ന ജഡ്ജിമാരുടെ വിയോജിപ്പ് അവഗണിച്ച് ജഡ്ജി ബി.എച്ച്....

മുതിർന്ന ജഡ്ജിമാരെ ഒഴിവാക്കി ഭരണഘടനാ ബെഞ്ച്; തീരുമാനമെടുത്ത് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി ∙ സുപ്രീംകോടതി ഭരണസംവിധാനത്തിനെതിരെ കലാപക്കൊടി ഉയർത്തിയ മുതിർന്ന ജഡ്ജിമാരെ ഒഴിവാക്കി ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടേതാണു തീരുമാനം. ആധാർ, ശബരിമല, സ്വവർഗരതി തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകളാണ് ഭരണഘടനാ ബെ‍ഞ്ച്...

നാല് ജഡ്ജിമാർക്കു പിന്തുണയുമായി മുൻ ജഡ്ജിമാരുടെ തുറന്ന കത്ത്

ന്യൂഡൽഹി ∙ കേസുകൾ വിവിധ ബെഞ്ചുകൾക്ക് അനുവദിക്കുന്നതു സംബന്ധിച്ചു സുപ്രീം കോടതിയിലെ നാലു മുതിർന്ന ജഡ്ജിമാർ വെളിച്ചത്തു കൊണ്ടുവന്ന പ്രശ്നങ്ങൾ നീതിനടത്തിപ്പിലും നിയമവാഴ്ചയിലും ദോഷകരമായ അവസ്ഥയുണ്ടാക്കുന്നതാണെന്നു വിരമിച്ച നാലു ജഡ്ജിമാരുടെ തുറന്ന കത്ത്....

പ്രതിഷേധിച്ച ജഡ്ജിമാരുമായി ചീഫ് ജസ്റ്റിസ് ചർച്ചയ്ക്ക്

ന്യൂഡൽഹി ∙ തന്റെ പ്രവർത്തനശൈലിയെ പരസ്യമായി വിമർശിച്ച നാലു ജഡ്ജിമാരുമായി ചർച്ചയ്ക്കു തയാറെന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അഭിഭാഷക നേതാക്കളോടു വ്യക്തമാക്കിയതായി സൂചന. ചർച്ച നടത്തിയാലും ചീഫ് ജസ്റ്റിസ് ശൈലി മാറ്റിയാൽ മാത്രമേ പ്രശ്നം അവസാനിക്കുകയുള്ളൂ...

ചീഫ് ജസ്റ്റിസ് ഇടപെടുന്നു; സുപ്രീംകോടതിയിലെ പ്രതിസന്ധി അയയുന്നു

ന്യൂഡൽഹി∙ സുപ്രീം കോടതിയിലെ പ്രതിസന്ധി തിങ്കളാഴ്ച രാവിലെ സിറ്റിങിന് മുൻപ് പരിഹരിക്കാനുള്ള തിരക്കിട്ട നീക്കങ്ങളാണ് തലസ്ഥാനത്ത് നടക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി ബാർ കൗൺസിൽ പ്രതിനിധികൾ ചർച്ച നടത്തും ജസ്റ്റിസുമാരായ എസ്.എ.ബോബ്ഡേയും...

ലോയയുടെ മരണത്തിൽ സംശയങ്ങളില്ല; സംഭവം രാഷ്ട്രീയവൽക്കരിച്ചു: കുടുംബം

ന്യൂഡല്‍ഹി∙ സൊഹ്റാബുദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദംകേട്ട സിബിഐ ജഡ്ജി ബി.എച്ച്.ലോയയുടെ മരണത്തെ രാഷ്ട്രീയവൽക്കരിച്ചതായി കുടുംബം. പിതാവിന്റെ മരണത്തിൽ യാതൊരു സംശയവുമില്ലെന്നും ഇപ്പോഴത്തെ സംഭവങ്ങൾ വേദനയുളവാക്കുന്നെന്നും മകന്‍ അനൂജ് ലോയ...

വിമതരെ പിന്തുണച്ച് ബാർ അസോസിയേഷൻ; രാഷ്ട്രീയക്കാർ ഇടപെടരുതെന്ന് ബാർ കൗൺസിൽ

ന്യൂഡൽഹി∙ സുപ്രീംകോടതിയിലെ നാലു മുതിർന്ന ജഡ്‌ജിമാർ ചീഫ് ജസ്‌റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളോട് പരോക്ഷമായി യോജിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ (എസ്‌സിബിഎ). ജസ്റ്റിസുമാര്‍ ആവശ്യപ്പെട്ടതുപോലെ, സിബിഐ സ്പെഷൽ കോടതി ജഡ്‌ജി ലോയയുടെ...

സുപ്രീംകോടതിയിലെ കലാപപുരുഷൻ ജസ്റ്റിസ് ചെലമേശ്വർ

സുപ്രീം കോടതിയിലെ കലാപപുരുഷനാണ് ജസ്‌റ്റിസ് ജസ്‌തി ചെലമേശ്വർ. രഹസ്യമായും ചിലപ്പോഴൊക്കെ വിധിന്യായങ്ങളിലൂടെയും ഇടയ്‌ക്കു മാധ്യമങ്ങളിലൂടടെയും അദ്ദേഹം ജുഡീഷ്യറിയിലെ നടപടിപ്പിഴവുകൾക്കെതിരെ കലഹിച്ചു. താൻ തനിച്ചല്ലെന്നും മുതിർന്ന മറ്റു പല ജഡ്‌ജിമാരും...

മെഡിക്കൽ കോളജ് കോഴക്കേസ്: കാമിനിയുടെ ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി ∙ ഉന്നത ജുഡീഷ്യറിയെപ്പോലും സംശയത്തിന്റെ നിഴലിലാക്കിയ മെഡിക്കൽ കോഴക്കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ (എസ്‌ഐടി) നിയോഗിക്കണമെന്ന മുതിർന്ന അഭിഭാഷക കാമിനി ജയ്‌സ്വാളിന്റെ ഹർജി സുപ്രീം കോടതി തള്ളി. ഹർജിക്കാരിയുടെ നടപടി കോടതിയലക്ഷ്യമാണെന്നു...

കോടതിയിൽ നാടകീയ രംഗങ്ങൾ; ബെഞ്ചിന്റെ ഘടന തീരുമാനിക്കേണ്ടതു താനെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി ∙ മെഡിക്കൽ കോഴക്കേസിൽ സുപ്രീം കോടതിയിൽ ഇന്നലെ നടന്നതു നാടകീയ രംഗങ്ങൾ. രാവിലെ, മെഡിക്കൽ കോഴക്കേസുമായി ബന്ധപ്പെട്ടു കാംപെയിൻ ഫോർ ജുഡീഷ്യൽ അക്കൗണ്ടബിലിറ്റി ആൻഡ് റിഫോംസ് (സിജെഎആർ) നൽകിയ ഹർജി, കാമിനി ജയ്‌സ്വാൾ നൽകിയ സമാന ഹർജിക്കൊപ്പം ഭരണഘടനാ...

മെഡിക്കൽ കോഴക്കേസ്: രണ്ടംഗ ബെഞ്ചിന്റെ വിധി അസാധുവാക്കി; പ്രശാന്ത് ഭൂഷൺ ഇറങ്ങിപ്പോയി

ന്യൂഡൽഹി ∙ ചീഫ് ജസ്‌റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ പരോക്ഷമായി ആരോപണമുന്നയിച്ചുള്ള മെഡിക്കൽ കോഴക്കേസിൽ, രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ് അസാധുവാക്കിക്കൊണ്ട് ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി. ഹർജിക്കാരെ എതിർക്കുന്ന അഭിഭാഷകർ...

ജഡ്‌ജിമാർ ഉൾപ്പെട്ട കോഴ ആരോപണം: രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കി ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി ∙ ജഡ്‌ജിമാരുടെ പേരിലുൾപ്പെടെ കോഴയിടപാടു നടന്നെന്ന് ആരോപിക്കപ്പെടുന്ന കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കാന്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കണമെന്ന ഉത്തരവ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര റദ്ദാക്കി. സുപ്രീംകോടതി ജഡ്‌ജിമാരുടെ പേര്...

ചീഫ് ജസ്റ്റിസായി ദിപക് മിശ്ര ഇന്ന് ചുമതലയേൽക്കും

ന്യൂഡൽഹി∙ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ദിപക് മിശ്ര ഇന്നു ചുമതലയേൽക്കും. രാഷ്ട്രപതി റാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും. ജസ്റ്റിസ് ജെ.എസ്. കേഹാർ വിരമിച്ച ഒഴിവിലാണു സ്ഥാനാരോഹണം. മുത്തലാഖും സ്വകാര്യതയുമായി ബന്ധപ്പെട്ട ചരിത്രപ്രധാന...

ജസ്റ്റിസ് ദീപക് മിശ്ര അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി∙ സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ദീപക് മിശ്രയെ കേന്ദ്ര നിയമമന്ത്രാലയം അംഗീകരിച്ചു. 2017 ഒക്ടോബര്‍ രണ്ടു വരെയാണു കാലാവധി. ഓഗസ്റ്റ് 27ന് വിരമിക്കുന്ന ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാറിന്റെ പിൻഗാമിയാണ് ജസ്റ്റിസ് ദീപക്...

മുത്തലാഖിൽ ഉഭയകക്ഷി സമ്മതമില്ല; വധശിക്ഷയ്ക്കു തുല്യം: സുപ്രീം കോടതി

ന്യൂഡൽഹി ∙ മുത്തലാഖിനെ വധശിക്ഷയോട് ഉപമിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ. മുത്തലാഖിൽ ഉഭയകക്ഷി സമ്മതില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മുത്തലാഖ് എതിർക്കപ്പെടേണ്ടതാണെങ്കിലും ഇത് വ്യക്തിനിയമപ്രകാരം നിലനിൽക്കുന്ന ഒന്നാണ്. മുത്തലാഖ്...

വാറന്റ് തള്ളി: പോർവിളിച്ച് കർണൻ

കൊൽക്കത്ത∙ രാജ്യത്തെ പരമോന്നത കോടതിയുടെ അറസ്റ്റ് വാറന്റ് തള്ളിക്കളഞ്ഞ വിവാദ ന്യായാധിപൻ കൊൽക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ്. കർണൻ, ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ വീണ്ടും കടുത്ത പ്രതിസന്ധിയിലാക്കി. തനിക്കെതിരെ നടപടിയെടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസ്...

ചീഫ് ജസ്റ്റിസായി ജെ.എസ്. കേഹാർ സ്ഥാനമേറ്റു

ന്യൂഡൽഹി ∙ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജഗ്ദീശ് സിങ് കേഹാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി പ്രണബ് മുഖർജി സത്യവാചകം ചൊല്ലിക്കൊടുത്തു. സിഖ് സമുദായത്തിൽ നിന്ന് ആദ്യമായി ഈ സമുന്നത പദവിയിലെത്തുന്ന വ്യക്തിയാണ് അറുപത്തിനാലുകാരനായ കേഹാർ....

ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാർ ഇന്നു സ്ഥാനമേൽക്കും

ന്യൂഡൽഹി∙ ജസ്റ്റിസ് ജെ.എസ്.കേഹാർ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ഇന്നു സ്ഥാനമേൽക്കും. വിരമിക്കുന്ന ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂറിന് ഇന്നലെ യാത്രയയപ്പ് നൽകി. സുപ്രീം കോടതി പരിസരത്തു നടത്തിയ വിടവാങ്ങൽ പ്രസംഗത്തിൽ പരിമിതികൾക്കു നേരെ അദ്ദേഹം വീണ്ടും വിരൽ...

ജഡ്ജിമാരുടെ സ്ഥലംമാറ്റം: കേന്ദ്ര സർക്കാരിന് സുപ്രീംകോടതിയുടെ നിശിത വിമർശനം

ന്യൂഡൽഹി ∙ ഹൈക്കോടതികളിലെ ജഡ്ജിമാരുടെയും ചീഫ് ജസ്റ്റിസുമാരുടെയും സ്ഥലംമാറ്റം സംബന്ധിച്ചു കൊളീജിയം നൽകിയ നിർദേശങ്ങൾ നടപ്പാക്കാതിരിക്കുന്ന കേന്ദ്ര സർക്കാരിനു സുപ്രീംകോടതിയുടെ നിശിത വിമർശനം. സ്ഥലംമാറ്റം നടപ്പാക്കാതിരിക്കുന്നതിനുള്ള കൃത്യമായ കാരണങ്ങൾ...