Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

Result For "Police brutality"

ശ്രീജിവിന്റേത് കസ്റ്റഡി മരണം, പൊലീസ് കള്ളത്തെളിവുണ്ടാക്കി: ജസ്റ്റിസ് നാരായണക്കുറുപ്പ്

തിരുവനന്തപുരം∙ ശ്രീജിത്തിന്റെ അനുജന്‍ ശ്രീജീവിന്റേത് കസ്റ്റഡിമരണം തന്നെയെന്ന് മുന്‍ പൊലീസ് കംപ്ലയിന്‍റ്സ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ്. തന്റെ ഉത്തരവ് സ്‌റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവില്‍ വ്യക്തതയില്ല. ഇതു മാറ്റാന്‍ സര്‍ക്കാര്‍...

ആ സഹോദരനൊപ്പം നിൽക്കാൻ നാടൊരുമിച്ചെത്തി; ശ്രീജിത്തിന് പിന്തുണയുമായി ടൊവിനോയും

തിരുവനന്തപുരം ∙ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നും ഉത്തരവാദികളായ പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സഹോദരൻ ശ്രീജിത്ത് നടത്തുന്ന സമരത്തിന് പിന്തുണയുമായി സമൂഹമാധ്യമ കൂട്ടായ്മ. സമരം 765–ാം...

ശ്രീജിത്തിനോട് അനുഭാവം; സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം∙ പൊതുജന പിന്തുണ ആര്‍ജിച്ച ശ്രീജിത്തിന്‍റെ സമരത്തില്‍ പ്രതീക്ഷയേകുന്ന വഴിത്തിരിവ്. ശ്രീജിത്തിന്റെ സഹോദരൻ ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് വീണ്ടും ആവശ്യപ്പെടുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര...

ഉരുട്ടിക്കൊലക്കേസ്: ഉദയകുമാറിന്റെ മരണകാരണം ക്രൂരമായ ലോക്കപ്പ് മര്‍ദനമെന്ന് മൊഴി

തിരുവനന്തപുരം∙ ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ ലോക്കപ്പ് മര്‍ദനം സ്ഥിരീകരിച്ച് മുന്‍ ഫൊറന്‍സിക് ഡയറക്ടറുടെ മൊഴി. ഉദയകുമാറിന്റെ മരണത്തിന് കാരണമായത് ക്രൂരമര്‍ദനമാണെന്ന് ഡോക്ടര്‍ ശ്രീകുമാരി തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയെ അറിയിച്ചു. മര്‍ദിക്കാൻ...

ട്രാൻസ്ജെൻഡേഴ്സിന് പൊലീസിന്റെ ക്രൂരമർദനം; കസബ എസ്ഐക്കെതിരെ കേസ്

തിരുവനന്തപുരം∙ ട്രാൻസ്ജെൻഡേഴ്സിന് പൊലീസിന്റെ ക്രൂരമർദനമേറ്റെന്ന പരാതിയിൽ കസബ എസ്ഐക്കെതിരെ കേസ്. കോഴിക്കോട് ഡിസിപി മെറിന്‍ ജോസഫിന്റെ നിർദേശപ്രകാരമാണ് നടപടി. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടിരുന്നു. കോഴിക്കോട് സംസ്ഥാന...

ഡിവൈഎഫ്ഐ പ്രവർത്തകനെ പൊലീസ് ക്രൂരമായി മർദിച്ചെന്ന് പരാതി

തിരുവനന്തപുരം∙ കഴക്കൂട്ടത്ത് ഡിവൈഎഫ്ഐ പ്രവർത്തകനെ പൊലീസ് ക്രൂരമായി മർദിച്ചതായി പരാതി. കഴക്കൂട്ടം കുളത്തൂർ സ്വദേശി രാജീവാണ് പരാതി നൽകിയത്. കോർപറേഷൻ മേയറെ അക്രമിച്ച സംഭവത്തിലുള്ള പ്രതിഷേധത്തിനിടെ കയ്യേറ്റം ചെയ്തെന്ന ബിജെപി പ്രവർത്തകന്റെ പരാതിയിൽ...

കുടുംബത്തിന് പൊലീസ് പീഡനം: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്

കൊച്ചി ∙ ജില്ലാ ജഡ്ജി സഞ്ചരിച്ച കാറുമായി ഉരസിയെന്നാരോപിച്ചു ആറംഗ കുടുംബത്തെ പൊലീസ് പീഡിപ്പിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടൽ. ഉയർന്ന ഉദ്യോഗസ്ഥനെക്കൊണ്ട് സംഭവത്തെപ്പറ്റി അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. മൂന്ന്...

വിദ്യാർഥിക്ക് ക്രൂര മർദനം; എസ്ഐ ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

കോഴിക്കോട്∙ പതിനാറുകാരനെ മര്‍ദിച്ച സംഭവത്തിൽ എസ്ഐയോട് നേരിട്ടു ഹാജരാകാന്‍ മനുഷ്യാവകാശ കമ്മിഷന്‍. കേസില്‍ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ കോഴിക്കോട് കമ്മിഷണര്‍ക്കും കമ്മിഷൻ നിർദേശം നൽകി. പതിനാറുകാരനെ എസ്ഐ മർദിച്ച് പരുക്കേൽപ്പിച്ചതായുള്ള...

എസ്ഐ രാത്രിയിൽ ലേഡീസ് ഹോസ്റ്റലില്‍; ചോദ്യം ചെയ്ത കുട്ടിക്ക് ക്രൂരമർദനം

കോഴിക്കോട് ∙ വനിതാ ഹോസ്റ്റലിനുമുന്നിൽ രാത്രിസമയം എസ്ഐയെ കണ്ടത് ചോദ്യം ചെയ്ത പതിനാറുകാരന് ക്രൂരമർദനം. കഴുത്തിനും പല്ലിനും സാരമായ പരുക്കുള്ള കുട്ടി കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. കോഴിക്കോട് ഇരഞ്ഞിപ്പാലത്തെ വനിതാ ഹോസ്റ്റലിനു സമീപം...

ജീപ്പിന് കൈ കാണിച്ച വയോധികന് മർദനം: വിശദീകരണവുമായി പൊലീസ്

തൊടുപുഴ∙ ട്രിപ്പ് ഓട്ടോയെന്നു കരുതി പൊലീസ് ജീപ്പിനു കൈ കാണിച്ച ഗൃഹനാഥനു പൊലീസിന്റെ വക പൊതിരെ തല്ല്. മണക്കാട് മാടശേരിൽ എം.കെ. മാധവനാണ് (64) മർദനമേറ്റത്. അടിയേറ്റ് ഇടതു കണ്ണിനു പരുക്കേറ്റ മാധവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദം താഴ്ന്നതിനെ...

21–ാം നൂറ്റാണ്ടിലെ പൊലീസ് ‘അപരിഷ്കൃത സേന’ ആകരുത്: രാജ്നാഥ് സിങ്

മീററ്റ്∙ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പൊലീസ് ഒരിക്കലും ‘അപരിഷ്കൃത സേന’ ആകരുതെന്നും മറിച്ച് സംസ്കാരത്തോടെ പെറുമാറാൻ പഠിക്കണമെന്നും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. പരിശീലനം കൊണ്ട് ക്ഷമയും മനസ്സിനെ നിയന്ത്രിക്കാനുള്ള കഴിവും...

വിനായകിനെ പൊലീസ് മർദിക്കുന്നത് കണ്ടു, തനിക്കും മർദനമേറ്റു: സുഹൃത്ത്

തൃശൂർ ∙ വിനായകിനെ പൊലീസ് മർദിക്കുന്നതു കണ്ടതായി ലോകായുക്തയ്ക്കു മുൻപിൽ സുഹൃത്ത് ശരത്തിന്റെ ദൃക്സാക്ഷിമൊഴി. വിനായകിന്റെ മരണം സംബന്ധിച്ചു പിതാവ് കൃഷ്ണൻ സമർപ്പിച്ച ഹർജിയുടെ പ്രാഥമികാന്വേഷണത്തിനിടെയാണ് ശരത്ത് ലോകായുക്തയ്ക്കു മുൻപിലെത്തി മൊഴിനൽകിയത്....

വിനായകന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം∙ തൃശൂർ പാവറട്ടി പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്തു വിട്ടയച്ച വിനായകനെന്ന യുവാവ് പിന്നീട് തൂങ്ങിമരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിനു സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു. ഇതു സംബന്ധിച്ചു വാടാനപ്പള്ളി പൊലീസ്...

വിനായകന്റെ ആത്മഹത്യ: അന്വേഷണം സംബന്ധിച്ച് ഉറപ്പ് കി‌ട്ടിയെന്നു ഡിഎച്ച്ആർഎം

തിരുവനന്തപുരം∙ വിനായകൻ ആത്മഹത്യ ചെയ്ത സംഭവം ഡിജിപി: ലോക്‌നാഥ് ബെഹ്‌റ നേരിട്ട് അന്വേഷിക്കുമെന്ന് മന്ത്രി എ.കെ.ബാലൻ ഉറപ്പുനൽകിയതായി ഡിഎച്ച്ആർഎം അറിയിച്ചു. പാവറട്ടി പൊലീസ് സ്‌റ്റേഷൻ എസ്ഐക്കും മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെ പട്ടികജാതി പീഡന നിരോധന...

ഉരുട്ടിക്കൊല: മാപ്പുസാക്ഷിയുടെ നിർണായക വെളിപ്പെടുത്തൽ

തിരുവനന്തപുരം ∙ ഉദയകുമാർ ഉരുട്ടിക്കൊല കേസിൽ സാക്ഷിയായ അന്നത്തെ വനിതാ ഹെഡ് കോൺസ്റ്റബിൾ തങ്കമണിയുടെ നിർണായക വെളിപ്പെടുത്തൽ. അന്നത്തെ ഫോർട്ട് സിഐ: ഇ.കെ.സാബു, എസ്ഐ: ടി.അജിത് കുമാർ എന്നിവർ പൊലീസ് സ്റ്റേഷൻ രേഖകളിൽ കൃത്രിമം കാണിക്കാൻ നിർദേശിച്ചതായി സിബിഐ...

ഇടതു നയമനുസരിച്ചു പോയാൽ മാത്രം പൊലീസിനു സർക്കാർ സംരക്ഷണം: മുഖ്യമന്ത്രി; പൊലീസ് യോഗത്തിന് ശ്രീവാസ്തവയും

തിരുവനന്തപുരം∙ ഇടതുമുന്നണി നയത്തിനനുസരിച്ചു പ്രവർത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കു മാത്രം സർക്കാരിന്റെ സംരക്ഷണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അതിനു വിരുദ്ധമായി പ്രവർത്തിക്കാൻ ആരെയും അനുവദിക്കില്ല. കേസ് അന്വേഷണത്തിലും തീരുമാനങ്ങൾ...

സംവിധായകൻ ജയസൂര്യയെ പൊലീസ് മർദിച്ചെന്നു പരാതി

ചേർത്തല ∙ ഗുരുവായൂരിൽ ക്ഷേത്രദർശനത്തിനു കുടുംബത്തോടൊപ്പം കാറിൽ പോവുകയായിരുന്ന സിനിമാസംവിധായകൻ എസ്എൽ പുരം ജയസൂര്യയെ കാറിൽനിന്നു പിടിച്ചിറക്കി പൊലീസ് ഉദ്യോഗസ്ഥൻ മർദിച്ചതായി പരാതി. മുഖത്ത് അടിയേറ്റ ജയസൂര്യ ചേർത്തല ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ...

ബിഎംഎസ് പ്രവർത്തകൻ മരിച്ചത് തലയ്ക്കേറ്റ ക്ഷതം മൂലമാണെന്നു സൂചന

കാസർകോട് ∙ പൊലീസ് കസ്റ്റഡിയിലെടുത്ത ബിഎംഎസ് പ്രവർത്തകൻ കാസർകോട് സിപിസിആർഐ ക്വാർട്ടേഴ്സിലെ കെ.സന്ദീപ്(28) മരിച്ചതു തലയ്ക്കേറ്റ ക്ഷതം മൂലമാണെന്നു സൂചന. പൊലീസിനെ കണ്ടു ഭയന്നോടുന്നതിനിടെ തലയിടിച്ചു വീണു പരുക്കേറ്റതാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ...

കസ്റ്റഡി മരണം: മൃതദേഹത്തിൽ മർദനമേറ്റ പാടുകൾ കണ്ടെത്താനായില്ലെന്നു സൂചന

കാസർകോട് ∙ പൊലീസ് കസ്റ്റഡിയിൽ മരിച്ച ബിഎംഎസ് പ്രവർത്തകൻ കാസർകോട് സിപിസിആർഐ ക്വാർട്ടേഴ്സിലെ കെ.സന്ദീപ്(28)ന്റെ മൃതദേഹംകോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. ഡോ. വിനയചന്ദ്രന്റെ നേതൃത്വത്തിലുള്ള ആറംഗ ഡോക്ടർമാരുടെ വിദഗ്ധസംഘമാണ്...

പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് തളർന്നുവീണു മരിച്ചു

കാസർകോട് ∙ പൊതുസ്ഥലത്തു മദ്യപിച്ചെന്ന് ആരോപിച്ചു പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷ ഡ്രൈവർ തളർന്നുവീണു മരിച്ചു. കാസർകോട് സിപിസിആർഐ ക്വാർട്ടേഴ്സിലെ താമസക്കാരൻ കെ.സന്ദീപ് (28) ആണ് മരിച്ചത്. ബിഎംഎസ് പ്രവർത്തകനാണ്. ഇന്നലെ വൈകിട്ട് 3.45ന് ആണ് സംഭവം....