Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

Result For "Work And Life"

ഇവൾ മരണത്തിന്റെ മാലാഖ ; 60 ൽ അധികം കുഞ്ഞുങ്ങളെ മരണത്തിലേക്കു തള്ളിവിട്ടവൾ

ഭീതി വേണ്ട;‘മരണത്തിന്റെ മാലാഖ’യ്ക്കു മോചനമില്ല. അമേരിക്കൻ നഗരം ടെക്സസിന് ആശ്വസിക്കാം; മരണത്തിന്റെ മാലാഖ ഉടനെയൊന്നും പുറത്തുവരില്ല. പുതിയൊരു കുറ്റം ചുമത്തപ്പെട്ടതിനാൽ ജയിലഴികൾക്കുള്ളിൽ അവർക്ക് ഇനിയും കഴിയേണ്ടിവരും. മരണത്തിന്റെ മാലാഖ ഏതോ കഥയിലെ...

സച്ചിന്റെ ചിത്രത്തെക്കുറിച്ച് മകൾക്കു പറയാനുള്ളത്

സച്ചിൻ ടെൻഡുൽക്കർ എന്ന വ്യക്തിയെക്കുറിച്ച് മറ്റുള്ളവർ എന്തു പറയുന്നു. അദ്ദേഹത്തിനു സമൂഹത്തിലുള്ള പ്രാധാന്യം ഇതിനെക്കുറിച്ചൊന്നും തൊട്ടു മുൻപുള്ള നിമിഷം വരെ ഞാൻ ചിന്തിച്ചിരുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം എന്റെ പ്രിയപ്പെട്ട അച്ഛൻ...

14 പേർ ചേർന്ന് 2 സ്ത്രീകളെ അപമാനിച്ചു ; ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്തു

രണ്ടു പെൺകുട്ടികളെ 14 പുരുഷന്മാർ ചേർന്ന് ഉപദ്രവിക്കുക. ശേഷം അവരെ പൊക്കിയെടുത്തുകൊണ്ട് സ്ഥലം വിടാൻ ശ്രമിക്കുക. കാടത്തം നിറഞ്ഞ ഈ സംഭവങ്ങൾ അരങ്ങേറിയത് ഉത്തർ പ്രദേശിലെ രാംപൂർ ജില്ലയിലാണ്. റ്റാൻഡാ പൊലീസ് സ്റ്റേഷനു സമീപത്തുവെച്ചാണ് 14 പുരുഷന്മാർ...

പകൽ പിഎച്ച്ഡി പഠനം രാത്രി തട്ടുകട നടത്തും ; അസൂയപ്പെടുത്തും ഇവരുടെ പ്രണയം

വഴിയോരത്തെ തട്ടുകടകളിലെ കൊതിയൂറുന്ന വിഭവങ്ങൾക്കു മുന്നിലിരിക്കുമ്പോൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഇത്തരം തട്ടുകടകൾ നടത്തുന്നവരുടെ കുഞ്ഞു സ്വപ്നങ്ങളെക്കുറിച്ച് അവരുടെ വല്യ ലക്ഷ്യങ്ങളെക്കുറിച്ച്. എല്ലാവരും ഉറങ്ങുന്ന രാത്രികളിൽ രാത്രി സഞ്ചാരികളുടെ...

ജനിച്ചയുടൻ എഴുന്നേറ്റു നടന്ന കുഞ്ഞ് ; 50 മില്യൺ കാഴ്ചക്കാരുമായി ഒരു വിഡിയോ

ജനിച്ച് നിമിഷങ്ങൾക്കകം ഒരു കുഞ്ഞ് എഴുന്നേറ്റു നടന്നെന്നു കേട്ടാൽ വിശ്വസിക്കുമോ? എന്നാൽ കേട്ടതു മാത്രം വിശ്വസിക്കണ്ട. കുഞ്ഞ് എഴുന്നേറ്റു നടക്കുന്ന ദൃശ്യങ്ങൾ ഈ വിഡിയോ നിങ്ങൾക്ക് കാട്ടിത്തരും. മെയ് 26 ന് സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്ത വിഡിയോയ്ക്ക് 50...

കുഞ്ഞിക്കാൽ കാണാൻ കാത്തിരുന്നത് 17 വർഷം ; ഒറ്റപ്രസവത്തിൽ ഇവർക്കു ലഭിച്ചത് 6 കുഞ്ഞുങ്ങളെ

ഒരുപാടു പരീക്ഷിക്കുന്നവരെ ഒടുവിൽ ദൈവം മനസ്സു നിറഞ്ഞ് അനുഗ്രഹിക്കുമെന്ന് ഈ ദമ്പതികളുടെ ജീവിതം നമുക്കു കാട്ടിത്തരും. നീണ്ട 17 വർഷമാണ് കുഞ്ഞിക്കാൽ കാണാൻ ഇവർ കാത്തിരുന്നത്. നൈജീരിയയിലെ അജിബൊള ടെയിവോ–അഡബൊള ടെയിവോ ദമ്പതിതകളെ ഒടുവിൽ ദൈവം അനുഗ്രഹിച്ചു...

4000 മീറ്റർ ഉയരത്തിൽ പറക്കുന്ന വിമാനത്തിൽ നിന്നും 70വയസ്സുകാരിയുടെ സ്കൈഡൈവിങ്

സ്ത്രീകളുടെ ആഗ്രഹങ്ങൾക്ക് ആരും എക്സപയറി ഡേറ്റ് നിശ്ചയിച്ചിട്ടില്ല എന്നാണ് എഴുപതുവയസ്സുകാരി മുത്തശ്ശിയുടെ വിശ്വാസം. അതുകൊണ്ടാണ് മനസ്സിലൊരു മോഹം തോന്നിയപ്പോൾ സ്വന്തം മകനോടുപോലും പറയാതെ കൊച്ചുമക്കളെ കൂട്ടുപിടിച്ച് മുത്തശ്ശി പറക്കാൻ പോയത്. സുവോ ഷഫി...

മെലാനിയയുടെ ആ ഫ്ലോറൽ ജാക്കറ്റിന്റെ വിലകേട്ടാൽ ഞെട്ടും

യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ വിദേശപര്യടനവേളയിൽ ട്രംപിനേക്കാൾ വാർത്തകളിൽ നിറഞ്ഞത് ഭാര്യ മെലാനിയയാണ്. ചിലപ്പോഴൊക്കെ മെലാനിയയുടെ പ്രസ്താവനകളും ട്വീറ്റുകളും വാർത്തകളേക്കാളേറെ വിവാദങ്ങളാണ് സൃഷ്ടിച്ചത്. എന്നാൽ ഇക്കുറി വാർത്തകളിൽ നിറഞ്ഞത് മെലാനിയ...

ബ്ലീഡ് വിത്തൗട്ട് വയലൻസ് ; ആ സൂപ്പർ വിമൻവീക്കിനെക്കുറിച്ച് ഇവൾക്ക് പറയാനുള്ളത്

കലാപത്തിനുവേണ്ടിയല്ലാതെ രക്തം ചീന്താൻ കഴിയുക. ഒരു പെൺശരീരത്തിനു മാത്രം കഴിയുന്ന രക്തച്ചൊരിച്ചിലിനെപ്പറ്റി ഉറക്കെ പറയാൻ എന്തിനു നാണിക്കണം. രാജ്യം ആർത്തവ ശുചിത്വവാരം ആഘോഷിക്കുന്നതിനു മുന്നോടിയായി സമൂഹമാധ്യമങ്ങളിൽ ചർച്ചയായ ഒരു വിഡിയോയിലെ പെൺകുട്ടി...

ഐശ്വര്യയും ദീപികയുമല്ല കാനിലെ യഥാർഥ താരം ഇവളാണ്

ഐശ്വര്യ റായിയും ദീപിക പദുക്കോണും സോനം കപൂറുമെല്ലാം സ്റ്റൈലിഷ് വസ്ത്രങ്ങളിൽ കാൻ ഫിലിംഫെസ്റ്റിൽ തിളങ്ങിയപ്പോൾ അവിടെ ഇന്ത്യക്കാരിയായ മറ്റൊരു പെൺകുട്ടിയുണ്ടായിരുന്നു. അവളുടെ പേര് പായൽ കപാഡിയ പായൽ എന്നാൽ ഹിന്ദിയിൽ കൊലുസ്സ് എന്നർത്ഥം....

ആനമുഖി എന്നു വിളിച്ച് പരിഹസിച്ചവർക്ക് ലൈവ് സ്ട്രീമിലൂടെ അവൾ പറഞ്ഞ മറുപടി

ആളുകളുടെ പരിഹാസശരമേറ്റ് ആത്മഹത്യയെക്കുറിച്ചുവരെ ചിന്തിച്ച നിമിഷത്തിലാണ് അവസാനത്തെ ശ്രമമെന്ന നിലയിൽ അവൾ ലൈവ് സ്ട്രീം ചെയ്യാൻ തീരുമാനിച്ചത്. നാൽപ്പത്തെട്ടു വയസ്സുകാരിയായ ലിയു യിങ് എന്ന സ്ത്രീയുടെ ജീവിതം മാറിമറിഞ്ഞത് ആ ലൈവ് സ്ട്രീമിലൂടെയാണ്. അപൂർവരോഗം...

40 മില്യൺ പെൺകുട്ടികളുടെ 50 അധ്യയനദിവസങ്ങൾക്ക് ആർത്തവം തടയിടുന്ന രാജ്യം!

സിന്ദൂരമോ സാനിറ്ററി നാപ്കിനോ, ഏതാണ് ഏറെ ആവശ്യം? പ്രായദേശവ്യത്യാസമില്ലാതെ എല്ലാ സ്ത്രീകളും സാനിറ്ററി നാപ്കിനു വേണ്ടി കയ്യുയർത്തും. പക്ഷേ, നമ്മുടെ കേന്ദ്രസർക്കാർ കരുതുന്നതു മറിച്ചാണ്. പുതിയ ജിഎസ്ടി നികുതി സ്ലാബ് പ്രഖ്യാപിച്ചപ്പോൾ വളകൾക്കും...

ഒറ്റയ്ക്ക് താമസിക്കുന്നവൾ... കയ്യിൽ കത്തി കരുതുന്നവൾ... അവൾക്ക് പറയാനുള്ളത്...

ഒറ്റയ്ക്ക് ഉലകം ചുറ്റുന്നവൾ, ഒറ്റയ്ക്ക് ഒരു വീട്ടിൽ താമസിക്കുന്നവൾ, ഇരുപത്തി മൂന്നു വയസ്സിന്റെ യൗവനം അവൾക്കു നൽകിയ മുറിവുകളുടെയും ഒറ്റപ്പെടലിന്റെയും സാധ്യതകളിലേക്കാണ്, യാത്രകളിലേയ്ക്ക് അവൾ സ്വയം ഒരുങ്ങിയിറങ്ങുന്നത്. ഒപ്പം കൊണ്ടു നടക്കുന്ന...

അർബുദത്തിന് ഇവളെ തോൽപ്പിക്കാനാവില്ല ; വിവാഹവേദിയിൽവെച്ച് വിഗ് വലിച്ചെറിഞ്ഞ് യുവതി

വിവാഹവേദിയിൽ വെച്ച് ഒരു പെണ്ണും ചെയ്യാൻ ധൈര്യപ്പെടാത്ത ഒരു കാര്യമാണ് ആ യുവതി ചെയ്തത്. വിവാഹാഘോഷ നൃത്തത്തിനിടയിൽ തലയിലെ വിഗ് അവൾ വലിച്ചെറിഞ്ഞു. ജെയ്മി സ്റ്റെയ്ൻബോൺ എന്ന യുവതിയാണ് വിവാഹദിനത്തിൽ അതിഥികൾക്കു മുന്നിൽവെച്ച് വിഗ് ഊരിയെറിഞ്ഞത്. യുഎസിലെ...

സൈനികനായ ഭർത്താവ് അരികിലില്ല ; ഗർഭകാലത്ത് ഭർത്താവിനെ മിസ്ചെയ്യാതിരിക്കാൻ ഭാര്യ ചെയ്തത്

രാജ്യത്തെ സേവിക്കുന്ന ഓരോ സൈനികനും തന്റെ ചെറുതും വലുതുമായ ഒരുപാടു സ്വകാര്യയിഷ്ടങ്ങൾ മാറ്റിവയ്ക്കേണ്ടി വരും. കുടുംബത്തിലെ വിശേഷാവസരങ്ങളിലൊന്നും കുടുംബാംഗങ്ങളോടൊത്തു ചിലവഴിക്കാൻ കഴിഞ്ഞുവെന്നും വരില്ല. വല്ലപ്പോഴും വന്നുപോകുന്ന ഒരു അതിഥിയായേ ചിലപ്പോൾ...

ഇവൾക്കൊരു ബിഗ്സല്യൂട്ട് ; കാറിനുമുകളിൽ ഓടിക്കയറി കാർമോഷണം തടഞ്ഞ കട്ടഹീറോയിസം

ജീവൻ പണയം വെച്ചാണ് ആ യുവതി സ്വന്തം കാർ മോഷ്ടാക്കളിൽ നിന്നു തിരിച്ചു പിടിച്ചത്. മെലിസ മരിയൻ എന്ന യുവതി വെർച്വൽ ലോകത്ത് താരമായത് ഒരു വിഡിയോയിലൂടെയാണ്. കാർമോഷ്ടാക്കളിൽ നിന്നും സ്വന്തം കാർ തിരികെ പിടിച്ചെടുക്കുന്ന ധീരവനിതയായാണ് ഇപ്പോൾ ഈ അമേരിക്കൻ യുവതി...

‘മരണക്കിണർ’ കടന്ന് ഇന്ത്യയുടെ മകൾ

തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പാക്ക് പൗരൻ വിവാഹം ചെയ്തതിനെത്തുടർന്നു തടവിലായ ഇന്ത്യക്കാരി ഉസ്‌മ അഹമ്മദ് വാഗാ അതിർത്തിയിലൂടെ ഇന്ത്യയിൽ തിരിച്ചെത്തി. താൻ അനുഭവിച്ച ദുരിതങ്ങൾ മാധ്യമങ്ങൾക്കു മുൻപാകെ വിവരിച്ച ഉസ്മ, പാക്കിസ്ഥാനെ ‘മരണക്കിണർ’ എന്നാണു...

വില്യം രാജകുമാരന്റെ ഭാര്യ കെയ്‌റ്റിന്റെ പ്രിയ അനുജത്തി രാജകുമാരിയല്ല, എങ്കിലും വിവാഹം രാജകീയം

ചില്ലുകൊണ്ടൊരു കൊട്ടാരം. എവിടെ നോക്കിയാലും പൂക്കൾ. എലിസബത്ത് രാജ്‌ഞി തൊട്ട് കുഞ്ഞു ഷാർലറ്റ് രാജകുമാരി വരെ അതിഥികൾ. ആ കുലീനമായ സദസ്സിനു നടുവിൽ ഒരു ലില്ലിപ്പൂവു പോലെ പിപ മിഡിൽറ്റൻ– വില്യം രാജകുമാരന്റെ ഭാര്യ കെയ്‌റ്റിന്റെ പ്രിയ...

വനിതാ സംവരണ ബിൽ പാസാക്കൂ, ആഘോഷിക്കാൻ ഞങ്ങളും കൂടാം

മോദി സർക്കാരിന്റെ മൂന്നാം വാർഷികാഘോഷ വേളയിൽ ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി വക്താവ് ശർമ്മിഷ്ഠ മുഖർജിയുടെ തുറന്നെഴുത്ത്. ലോക്സഭയിലോ രാജ്യസഭയിലോ അവതരിപ്പിക്കപ്പെടുന്ന ഒരു ബിൽ അംഗീകരിക്കപ്പെട്ടു നിയമമാകുകയോ പിന്തുണയില്ലാതെ തള്ളപ്പെടുകയോ ചെയ്യാം....

സമൂഹമാധ്യമങ്ങളിൽ ദുരുപയോഗം ചെയ്യപ്പെട്ട ചിത്രത്തിനു പിന്നിലെ സത്യം

ദേശീയമാധ്യമങ്ങളടക്കം ഒരു പെൺകുട്ടിയുടെ ധീരതയെ അഭിനന്ദിക്കുക. രാഷ്ട്രീയ സിനിമാ ലോകത്തിലെ പ്രശസ്തർ അവളെ പിന്തുണയ്ക്കുക ഇതൊന്നും ചെറിയ കാര്യമല്ല. വർഷങ്ങളോളം അവളനുഭവിച്ച ദുരിതങ്ങളുടെ കണക്കു നോക്കിയാൽ ആരും അവളെ നമിച്ചു പോകും. അവൾ ചെയ്തതു തന്നെയാണ്...