ADVERTISEMENT

ആലപ്പുഴ ∙ കാത്തുകാത്തിരുന്ന പ്രഭാപൂരം പരത്തി ബൈപാസ്. കൊമ്മാടി ജംക്‌ഷനിൽ പൂർണ പ്രകാശം നിറച്ചായിരുന്നു തെരുവുവിളക്കുകൾ തെളിഞ്ഞത്. ഹൈമാസ്റ്റ് വിളക്കുകൾകൂടി തെളിഞ്ഞതോടെ തെക്ക് ടോൾ ഗേറ്റ് വരെ വെളിച്ചം നിറഞ്ഞുനിന്നു. കൊമ്മാടി മുതൽ കാഞ്ഞിരംചിറ ലെവൽക്രോസ് വരെ പടിഞ്ഞാറുള്ള വിളക്കുകളാണ് തെളിച്ചത്. കൊമ്മാടി ബൈപാസ് ജംക്‌ഷനു തെക്ക് ടോൾ ഗേറ്റിലെ വിളക്കുകളും സമീപം ഹൈമാസ്റ്റ് വിളക്കുകളും മിഴി തെളിച്ചതോടെ ഈ പ്രദേശമാകെ പ്രഭാവലയത്തിലായി.

വീട്ടമ്മമാരും ഇരുചക്ര വാഹന യാത്രക്കാരും ഉൾപ്പെടെയുള്ളവർ ബൈപാസിലെ വെളിച്ചം മൊബൈലിൽ പകർത്താൻ താൽപര്യത്തോടെ എത്തി. ബൈപാസിൽ നോർത്ത്, ടൗൺ, സൗത്ത് എന്നീ സെക്‌ഷനുകളിലായി 8 കണക്‌ഷനുകൾ നൽകുന്ന ജോലി കെഎസ്ഇബി ഇന്നലെ വൈകിട്ട് പൂർത്തിയാക്കി. നോർത്ത് സെക്‌ഷനിൽ ഒന്നും ടൗ​ൺ സെക്‌ഷനിൽ മൂന്നും സൗത്ത് സെക്‌ഷനിൽ നാലും കണക്‌ഷൻ നൽകി.

കളർകോട് വരെയുള്ള ബാക്കി ഭാഗങ്ങളിൽ അടുത്ത ദിവസങ്ങളിൽ വിളക്കുകൾ തെളിക്കും. വൈദ്യുതി കണക്‌ഷൻ നൽകുന്നതിനു കെഎസ്ഇബിയിൽ അടയ്ക്കേണ്ട തുക ലഭിക്കാത്തതിനെ തുടർന്നാണ് തെരുവ് വിളക്കുകൾ മിഴി തുറക്കാൻ വൈകിയത്. തുക അടച്ചയുടൻ ജോലികൾ പൂർത്തിയാക്കി ഇന്നലെത്തന്നെ പരിശോധന നടത്തി വിളക്കുകൾ തെളിച്ചതായി കെഎസ്ഇബി അധികൃതർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com