ADVERTISEMENT
ചെന്നൈ: പെന്തെക്കൊസ്ത് മിഷൻ സഭാ ചീഫ് മദർ എ.ഡി  റോസമ്മ(75) അന്തരിച്ചു ചെന്നൈ: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ രാജ്യാന്തര ചീഫ് മദർ.എ.ഡി.റോസമ്മ (75) ചെന്നൈ ഇരുമ്പല്ലിയൂർ ആസ്ഥാന മന്ദിരത്തിൽ അന്തരിച്ചു. സംസ്കാരം ഫെബ്രുവരി 27 ശനിയാഴ്ച രാവിലെ 10 ന് ചെന്നൈ ഇരുമ്പല്ലിയൂർ സഭാഹാളിലെ ശുശ്രൂഷകൾക്ക്ശേഷം  ഗുണ്ട്മേട്  ടി പി എം സഭാ സെമിത്തെരിയിൽ. കഴിഞ്ഞ 56 ൽ പരം വർഷം തിരുപ്പതി, ബെംഗളുരു, മധുര, തൃശ്ശിനാപ്പള്ളി, അഡയാർ, ഇരുമ്പല്ലിയൂർ എന്നിവിടങ്ങളിൽ സഭയുടെ സജീവ സുവിശേഷ പ്രവർത്തകയായിരുന്നു. കേരളത്തിൽ വയനാട് ചെല്ലംകോട് ആശാരിയത്ത് പരേതരായ ദേവസ്യയുടെയും ത്രേസ്യയുടെയും ഒൻപതാമത്തെ
മകളായ മദർ .റോസമ്മ 1965-ൽ പെന്തെക്കൊസ്ത് മിഷൻ സഭയുടെ ശുശ്രൂഷകയായി. സഹോദരങ്ങൾ: പരേതരായ ഉലഹന്നാൻ, പെണ്ണമ്മ, അന്നമ്മ, മറിയക്കുട്ടി, ചാക്കോ ,ജോസ് (വയനാട്), ബേബി (വയനാട്), ഈത്തമ്മ ( എടക്കര)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com