ADVERTISEMENT
അങ്കമാലി ∙ ഒരേ സമയം രണ്ടിടത്ത് സ്ഥാനാർഥി. അങ്കമാലി നഗരസഭ ഏഴാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി ബെന്നി പള്ളിപ്പാട്ടാണ് കൗതുകമുള്ള പ്രചാരണ ത‌ന്ത്രവുമായി രംഗത്തുള്ളത്. വാർഡിന്റെ ഒരറ്റമായ മുല്ലശേരിയിൽ സ്ഥാനാർഥി വോട്ട് ചോദിക്കുന്നതു കണ്ട്  മറ്റൊരു അറ്റമായ എൽഎഫ് ആശുപത്രിക്കു സമീപമുള്ള കുന്നിൽ വന്നാൽ അവിടെയും സ്ഥാനാർഥിയെ കാണാം. സ്ഥാനാർഥിയുടെ ഇരട്ട സഹോദരനായ ഡെന്നി പള്ളിപ്പാട്ടിനെ രംഗത്തിറക്കിയാണ് ഒരേസമയം പലയിടങ്ങളിൽ സ്ഥാനാർഥിയുടെ സാന്നിധ്യം അറിയിക്കുന്നത്. ഒരേ പോലെയുള്ള വേഷമിട്ടാണ് ഇവർ വോട്ടു തേടാനിറങ്ങുന്നത്. പ്രചാരണരംഗത്തുള്ള ഇരട്ട സഹോദരനായ ഡെന്നി താനല്ല സ്ഥാനാർഥിയെന്ന് വോട്ടറെ ബോധിപ്പിച്ച ശേഷമാണു തിരികെ പോരാറുള്ളു. ഇരട്ട സഹോദരങ്ങൾ വിവാഹം ചെയ്ത ഇരട്ടകളായ വിൻസിയും ലിൻസിയും പ്രചാരണരംഗത്തുണ്ട്. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com