ADVERTISEMENT

കൊച്ചി∙ ക്വട്ടേഷൻ പ്രകാരം അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ നടൻ ദിലീപിനെതിരായ കുറ്റാരോപണങ്ങളിൽ ഭാഗിക മാറ്റങ്ങൾ വരുത്താൻ കോടതി അനുവാദം നൽകി.ഹൈക്കോടതിയുടെ പരിഗണനയ്ക്കു വന്ന കുറ്റപത്രത്തിൽ കാതലായ മാറ്റങ്ങൾ വരുത്തുന്നതിനെ പ്രതിഭാഗം എതിർത്തിരുന്നു.

ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള പ്രോസിക്യൂഷന്റെ അപേക്ഷ വിചാരണക്കോടതി 19 ലേക്കു മാറ്റി. കേസുമായി ബന്ധപ്പെട്ട മറ്റു ഹർജികളും അന്നു പരിഗണിക്കും. ഈ മാസം 21 നു കേസിന്റെ രഹസ്യ വിചാരണ വീണ്ടും തുടങ്ങും. കേസിലെ മാപ്പുസാക്ഷി വിപിൻലാലിനെ അന്നു വിസ്തരിക്കും. വിചാരണക്കോടതിയോടുള്ള അതൃപ്തി പ്രകടിപ്പിച്ചു സ്പെഷൽ പ്രോസിക്യൂട്ടർ രാജിവച്ചതിനെ തുടർന്നു വിചാരണ മുടങ്ങിയിരുന്നു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com