ADVERTISEMENT

കൊച്ചി∙ ബജറ്റിലൂടെയെങ്കിലും എറണാകുളം കെഎസ്ആർടിസിക്ക് ശാപമോക്ഷം കിട്ടുമോയെന്നാണു കൊച്ചി നിവാസികൾ ഉറ്റുനോക്കുന്നത്. കായംകുളത്തിനൊപ്പം ഈ വർഷം തന്നെ എറണാകുളം ബസ് സ്റ്റാൻഡിന്റെയും വാണിജ്യാടിസ്ഥാനത്തിലുള്ള പുനരുദ്ധാരണം ഉണ്ടാകുമെന്നു ബജറ്റിൽ‍ പറയുന്നു. ശോച്യാവസ്ഥയിലായ ബസ് സ്റ്റാൻഡും പരിസരവും മെട്രോ നഗരമായ കൊച്ചിക്ക് അപമാനമായി മാറിയിട്ടു വർഷങ്ങളായി. പലവിധ പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും ഒന്നും പച്ച തൊട്ടില്ല.

ഹൈബി ഈഡൻ എംഎൽഎയായിരുന്നപ്പോൾ ഡിപ്പോ നവീകരിക്കാൻ നൽകിയ രണ്ടര കോടി രൂപയും അധികൃതർ പാഴാക്കി. കാരിക്കാമുറിയിൽ പുതിയ ബസ് സ്റ്റാൻഡ് നിർമിക്കാനാണു കെഎസ്ആർടിസി ആലോചന. ഇതിന്റെ പദ്ധതി തയാറാക്കുമെന്നു അധികൃതർ പറഞ്ഞു. മെട്രോ,സൗത്ത് സ്റ്റേഷൻ എന്നിവയ്ക്കടുത്തായി ഡിപ്പോ വരുന്നതോടെ യാത്രക്കാർക്കും അത് ഏറെ സൗകര്യമാകും. ബസ് സ്റ്റാൻഡിലെ നിലവിലുള്ള ഓഫിസ് കെട്ടിടം പൊളിച്ചു അവിടെ വാണിജ്യാവശ്യങ്ങൾക്കുള്ള കെട്ടിടം നിർമിക്കും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com