വെള്ളിമൂങ്ങയെ രക്ഷിച്ചു
Mail This Article
×
പെരുമ്പാവൂർ ∙ കാക്കക്കൂട്ടം ആക്രമിച്ചു പരുക്കേൽപ്പിച്ച വെള്ളിമൂങ്ങയെ ടൗണിലെ ചുമട്ടുതൊഴിലാളി രക്ഷപെടുത്തി. പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ ഒഴിഞ്ഞ ഇരുനില കെട്ടിടത്തിനു മുകളിൽ തമ്പടിച്ചിരുന്ന വെള്ളമൂങ്ങയെയാണു കാക്കകൾ ആക്രമിച്ചത്. ആക്രമണത്തിൽ നിന്നു രക്ഷപ്പെടാൻ ബസിന്റെ മുകളിൽ അഭയം തേടിയെങ്കിലും കാക്കകൾ കൊത്തി താഴെയിട്ടു. സിഐടിയു തൊഴിലാളിയായ ചന്ദ്രൻ മൂങ്ങയെ രക്ഷപെടുത്തി പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷം വനം വകുപ്പിനു കൈമാറി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.