ADVERTISEMENT

മൂവാറ്റുപുഴ∙ യൂറോപ്പിന്റെ രുചി ലോകം കീഴടക്കാൻ കേരളത്തിന്റെ തനതു രുചിവൈവിധ്യവുമായി നേന്ത്രക്കായ ഇന്നു കടൽ കടക്കും. ഇതിന്റെ ഭാഗമായി 10 ടൺ നേന്ത്രക്കായ ഇന്നലെ രാവിലെ വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട് പ്രോസസിങ് കമ്പനി പായ്ക്ക് ഹൗസിൽ നിന്നു കൊച്ചി തുറമുഖത്ത് എത്തിച്ചു. തൃശൂർ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട കർഷകർ വിളവെടുത്ത നേന്ത്രക്കായ വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട് പ്രോസസിങ് കമ്പനി പായ്ക്ക് ഹൗസിലെ അത്യാധുനിക ഗുണനിലവാര പരിശോധനകൾക്കു ശേഷമാണു കമ്പനിയിലെ അപേഡ സർട്ടിഫൈഡ് പായ്ക്ക് ഹൗസിൽ നിന്നു കൊച്ചി തുറമുഖത്ത് എത്തിച്ചത്. 

കയറ്റി അയയ്ക്കാനുള്ള  നേന്ത്രപ്പഴം വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട് പ്രോസസിങ് കമ്പനിയിൽ തയാറാക്കുന്നു.
കയറ്റി അയയ്ക്കാനുള്ള നേന്ത്രപ്പഴം വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട് പ്രോസസിങ് കമ്പനിയിൽ തയാറാക്കുന്നു.

ലണ്ടൻ ഗേറ്റ് വേ തുറമുഖത്താണു എത്തിക്കുക. ലണ്ടനിൽ പഴങ്ങൾ പഴുപ്പിച്ചെടുത്ത് ഉപഭോക്താക്കൾക്കു വിഷുവിനു മുൻപ് എത്തിക്കാനാണു ശ്രമം. വാഴക്കുളം കമ്പനിയിലെ പ്രീ കൂളിങ്ങിനും ശുദ്ധീകരണ പ്രക്രിയയ്ക്കും ശേഷം കേടുപാടുകൾ, മറ്റു ക്ഷതങ്ങൾ എന്നിവ വരുത്താതെ ഈർപ്പം മാറ്റി കാർട്ടൺ ബോക്സുകളിൽ നിറച്ച് കണ്ടെയ്നറുകളിൽ ആവശ്യമായ താപനില, ഊഷ്മാവ് എന്നിവ ക്രമീകരിച്ചാണു കായ കയറ്റുമതി. പ്രതിവർഷം 2000 മെട്രിക് ടൺ നേന്ത്രക്കായ കടൽ മാർഗം വിദേശ വിപണികളിൽ എത്തിക്കാനാണു വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന്റെ തീരുമാനം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com