ADVERTISEMENT

തൃപ്പൂണിത്തുറ ∙ തൃപ്പൂണിത്തുറ മണ്ഡലത്തിൽ കനത്ത പോരാട്ടമായിരുന്നു ഇരു മുന്നണികളും കാഴ്ചവച്ചത്. യുഡിഎഫ് ശക്തി കേന്ദ്രങ്ങളായ മരട്, ഇടക്കൊച്ചി മേഖലകൾ കൂടാതെ എൽഡിഎഫ് ഭരിക്കുന്ന തൃപ്പൂണിത്തുറ നഗരസഭയിലെ ടൗൺ മേഖലയും ഉദയംപേരൂർ, കുമ്പളം പഞ്ചായത്തുകളും കെ. ബാബുവിനെ പിന്തുണച്ചത് എൽഡിഎഫ് കേന്ദ്രങ്ങളിൽ ഞെട്ടലുണ്ടാക്കി. എൽഡിഎഫ് കോട്ടയായ എരൂർ, പള്ളുരുത്തി കച്ചേരിപ്പടി മേഖലകൾ മാത്രമാണ് ഒപ്പം നിന്നത്. കാര്യമായ നേട്ടം ഉണ്ടാക്കാൻ കഴിയാതിരുന്ന എൻഡിഎക്ക് തൃപ്പൂണിത്തുറ ടൗൺ മേഖലയിൽ നിന്നു മാത്രമാണ് കൂടുതൽ വോട്ട് ലഭിച്ചത്.

8 ടെൻഡർ വോട്ടുകൾ ഉണ്ടായിരുന്നു. 1194 തപാൽ വോട്ടുകൾ അസാധു. നോട്ടയും നേടിയത് 1089 വോട്ടുകൾ. ഓരോ മേഖലകളിലെയും വോട്ട് വിഹിതവും ഭൂരിപക്ഷവും താഴെ ആദ്യം എണ്ണിയ മരട് നഗരസഭ പ്രദേശത്തു കെ. ബാബുവിന് 12,061 വോട്ടാണ് ലഭിച്ചത്. എം. സ്വരാജിന് 10,931 വോട്ടും ഡോ. കെ. എസ്. രാധാകൃഷ്ണന് 3,215 വോട്ടും ലഭിച്ചു. ഇവിടെ 1,130 ആയിരുന്നു ബാബുവിന്റെ ലീഡ്. സിപിഎം ശക്തി കേന്ദ്രമായ എരൂർ മേഖലയിൽ സ്വരാജിന് വോട്ട് കൂടി. 8,866 വോട്ടുകൾ ലഭിച്ചു. ഇവിടെ ബാബുവിന് 7,728 വോട്ടാണ് ലഭിച്ചത്. രാധാകൃഷ്ണനു 4,897 വോട്ടും. ഈ മേഖലയിൽ നിന്ന് 1,138 വോട്ടുകളാണ് സ്വരാജിന് കൂടുതൽ കിട്ടിയത്.

ഇവിടെ എത്തിയപ്പോൾ സ്വരാജ് 8 വോട്ടിനാണ് ലീഡ് ചെയ്തത്. തൃപ്പൂണിത്തുറ ടൗൺ ഭാഗത്ത് ബാബുവിനു 6,940 വോട്ടും സ്വരാജിന് 6,457 വോട്ടും ലഭിച്ചു. ഈ മേഖലയിൽ നിന്നാണ് എൻഡിഎ സ്ഥാനാർഥിക്ക് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത്. 5,699 എണ്ണം. ബാബുവിനു 483 വോട്ടുകൾ ഇവിടെ നിന്ന് കൂടുതൽ കിട്ടി. ലീഡ് 475. കുമ്പളം ഭാഗത്തെ ബൂത്തുകൾ എണ്ണിക്കഴിയുമ്പോൾ 8,941 വോട്ടുകൾ ബാബുവിനും 7,814 വോട്ടുകൾ സ്വരാജിനും 2,146 വോട്ടുകൾ രാധാകൃഷ്ണനും ലഭിച്ചു. 1,127 വോട്ടുകളാണ് കുമ്പളം ബാബുവിന് കൂടുതലായി നൽകിയത്. ഇവിടെ എത്തിയപ്പോൾ ബാബുവിന്റെ ലീഡ് വീണ്ടും കൂടി.

1,602 വോട്ടുകൾ. ഉദയംപേരൂർ പഞ്ചായത്തിലെ ആദ്യ ഭാഗങ്ങൾ എണ്ണിയപ്പോൾ ബാബുവിനു 401 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. മൊത്തം 6028 വോട്ടുകളാണ് ബാബുവിനു ലഭിച്ചത്. 5627 വോട്ടുകൾ സ്വരാജ് നേടി. 1759 വോട്ടുകൾ രാധാകൃഷ്ണനും ലഭിച്ചു. ബാബുവിന്റെ ലീഡ് വർധിച്ചു. 2,003 വോട്ടുകൾ. ശേഷം ഉദയംപേരൂർ പഞ്ചായത്തിലെ സൗത്ത് ഭാഗങ്ങൾ. 5,451 വോട്ട് ബാബുവിനും 5,143 വോട്ട് സ്വരാജിനും 1,391 വോട്ട് രാധാകൃഷ്ണനും ലഭിച്ചു. 308 വോട്ടുകളാണ് ഇവിടെ നിന്ന് ബാബുവിനു കൂടുതലായി ലഭിച്ചത്. ലീഡ് വീണ്ടും 2,311 വോട്ടുകളായി ഉയർന്നു. എന്നാൽ പള്ളുരുത്തി മേഖലയിലെത്തിയപ്പോൾ ചിത്രം മാറി. സ്വരാജിന് 8,005 വോട്ട് കിട്ടിയപ്പോൾ ബാബു 6,050 വോട്ടുകളിൽ ഒതുങ്ങി. രാധാകൃഷ്ണൻ 2,014 വോട്ടുകളും നേടി.

1955 വോട്ടുകളാണ് സ്വരാജിന് ഈ മേഖലയിൽ നിന്ന് അധികം ലഭിച്ചത്. ബാബുവിന്റെ ലീഡ് ഗണ്യമായി ഇടിഞ്ഞു. 356 വോട്ട്. കച്ചേരിപ്പടിയും സ്വരാജിന് പിന്തുണ നൽകി. 946 വോട്ടുകളാണ് ഇവിടെ സ്വരാജിനു കൂടുതൽ ലഭിച്ചത്. ബാബുവിന് 4805 വോട്ടും, സ്വരാജിനു 5751 വോട്ടും, രാധാകൃഷ്ണനു 1041 വോട്ടുകളും ലഭിച്ചു. ഇവിടെ എണ്ണിയപ്പോൾ സ്വരാജിനു ലീഡ് വർധിച്ചു. 590 വോട്ട് എന്നാൽ കേരളം ഉറ്റുനോക്കിയ മണ്ഡലത്തിലെ ഫലം നിശ്ചയിച്ചത് ഇടക്കൊച്ചി മേഖലയാണ്. 7,351 വോട്ടുകൾ ബാബുവിന് ലഭിച്ചതോടെ യുഡിഎഫ് ക്യാംപുകളിൽ വീണ്ടും ആഹ്ലാദം. 1,620 വോട്ടുകളാണ് ബാബുവിന് ഇവിടെ അധികം ലഭിച്ചത്.

ഇതോടെ ബാബു ലീഡ് 1030 വോട്ടുകൾ ആയി ഉയർന്നു. സ്വരാജിനു 5,731 വോട്ടും രാധാകൃഷ്ണനു 1,416 വോട്ടും ലഭിച്ചു. ഒടുവിൽ എണ്ണിയ പോസ്റ്റൽ വോട്ടുകളിൽ 38 വോട്ടുകൾ സ്വരാജിന് അധികം ലഭിച്ചെങ്കിലും ബാബുവിന്റെ ലീഡിൽ നേരിയ ഇടിവുണ്ടാക്കാൻ മാത്രമാണു സാധിച്ചത്. ബാബുവിനു 520, സ്വരാജിനു 558, രാധാകൃഷ്ണനു 178 തപാൽ വോട്ടുകളും ലഭിച്ചു. അന്തിമ ഫലം വന്നപ്പോൾ കെ. ബാബു 992 വോട്ടിനു ജയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com