ADVERTISEMENT

തൊടുപുഴ ∙ ജനിതക മാറ്റം സംഭവിച്ച കൊറോണാ വൈറസ് ഇന്ത്യയിലെത്തി എന്നു  നാഷനൽ ഹെൽത്ത് മിഷൻ ഇടുക്കിയുടെ ഫെയ്സ്ബുക് പോസ്റ്റ്. പിന്നാലെ തിരുത്തലും. ഇന്നലെ രാവിലെയാണ് ‘ അതിതീവ്ര വൈറസ് ഇന്ത്യയിലെത്തി, യുകെയിൽ നിന്ന് ഡൽഹിയിൽ എത്തിയ 5 പേർക്കാണു രോഗം സ്ഥിരീകരിച്ചത്, അതീവ ജാഗ്രത പുലർത്തുക ’ എന്നു ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

ഫെയ്സ്ബുക്കിലും വാട്സാപിലുമെല്ലാം ഇതു വ്യാപകമായി പ്രചരിച്ചതോടെ ഒട്ടേറെപ്പേർ ജില്ലാ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടു. പോസ്റ്റിലെ പിശക് വ്യക്തമായതോടെ അധികൃതർ തിരുത്തി, കൂടുതൽ പ്രഹരശേഷി നേടിയ കൊറോണാ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയ യുകെയിൽ നിന്ന് ഇന്ത്യയിലെത്തിയ 5 പേർക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്നാണു തിരുത്തൽ വരുത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com