ADVERTISEMENT

കേരകർഷകർക്കു ഭീഷണിയായി മാറുന്ന കൊമ്പൻ‍ ചെല്ലി, ചെമ്പൻ ചെല്ലി ആക്രമണത്തെ തടയാൻ ഫലപ്രദമായി മാറുകയാണ് കോക്കനട്ട് ട്രാപ്. തെങ്ങ് കർഷകർക്ക് ഏറെ പ്രയോജനപ്പെടുന്ന കോക്കനട്ട് ട്രാപ് അടിമാലി പഞ്ചായത്ത് നടത്തിവരുന്ന ഇക്കോ ഷോപ്പ് ആഴ്ച ചന്തയിലൂടെ ആവശ്യക്കാർക്കു മിതമായ നിരക്കിൽ ലഭ്യമാക്കുന്നുണ്ട്. 

പ്രവർത്തന രീതി 

ബക്കറ്റിനോടു സാദൃശ്യമുള്ള പാത്രത്തിൽ വെള്ളം നിറച്ച് തെങ്ങിൻ തോപ്പുകളിൽ തൂക്കിയിടും. പാത്രത്തിന്റെ മുകൾ ഭാഗത്തായി രണ്ട് വലിയ ദ്വാരങ്ങൾ ഉണ്ടാകും. തൂക്കിയിട്ടിരിക്കുന്ന പാത്രത്തിന്റെ അടപ്പിൽ ചെല്ലികളെ ആകർഷിക്കാൻ കഴിയുന്ന പ്രത്യേക തരം മരുന്ന് പുരട്ടണം. ആകർഷിക്കപ്പെട്ട് എത്തുന്ന ചെല്ലികൾ ദ്വാരത്തിലൂടെ പാത്രത്തിനുള്ളിൽ കയറുകയും വെള്ളത്തിൽ വീഴുകയും ചെയ്യും. ഇതോടെ പാത്രത്തിൽ വീഴുന്ന ചെല്ലികളെ നശിപ്പിക്കാൻ കഴിയും വിധമാണ് കോക്കനട്ട് ട്രാപ്പിന്റെ പ്രവർത്തനം എന്ന് ആഴ്ച ചന്തയ്ക്ക് നേതൃത്വം നൽകുന്ന അടിമാലി പഞ്ചായത്ത് സെക്രട്ടറി കെ.എൻ.സഹജൻ പറഞ്ഞു.

വില തുച്ഛം

കെണി, പാത്രം, മരുന്ന് എന്നിവയ്ക്കായി 500 രൂപയോളം വിലവരും. കൊമ്പൻ ചെല്ലിയെ കുരുക്കുന്ന മരുന്നിന് 120 രൂപയും ചെമ്പൻ ചെല്ലിക്ക് 250 രൂപയുമാണ് വില. ഇതോടൊപ്പം പാത്രത്തിനു 130 രൂപയാണ് ഈടാക്കുന്നത്. ഒരു തവണ ഉപയോഗിക്കുന്ന മരുന്ന് 6 മാസം മുതൽ ഒരു വർഷം വരെ ഫലപ്രദമാകുമത്രെ. തെങ്ങുകൃഷി കൂടുതൽ ഉള്ള പ്രദേശങ്ങളിൽ ഒന്നിലേറെ കർഷകർ ചേർന്നു കോക്കനട്ട് ട്രാപ് ഉപയോഗിച്ചാൽ കൂടുതൽ ഫലപ്രദമാകും എന്ന വിലയിരുത്തലുമുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com