ADVERTISEMENT

പീരുമേട് ∙കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാർ വിജിലൻസിന്റെ പിടിയിലായ പീരുമേട് ഭൂമിപതിവ് ഓഫിസിൽ പിരിവു നടന്നത് പട്ടയ മേളയുടെ മറവിൽ. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് പരമാവധി പട്ടയങ്ങൾ വിതരണം ചെയ്യണമെന്ന സർക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിർദേശം മുതലെടുത്താണു പട്ടയ അപേക്ഷകരുടെ പക്കൽ നിന്നു ലക്ഷങ്ങൾ വാങ്ങിയത്.

ഓഫിസിന്റെ പരിധിയിൽ 1000 പട്ടയമെങ്കിലും വിതരണത്തിനു തയാറാക്കണം എന്നായിരുന്നു ഉന്നതങ്ങളിൽ നിന്നു നൽകിയിരുന്ന ഉത്തരവ്. ഇതു തഹസിൽദാർ ജൂസ് റാവുത്തറുടെ നേതൃത്വത്തിലുള്ള സംഘത്തിനു ചാകരയായി. 603 പട്ടയം തയാറാക്കി ഇവിടെ നിന്നു ജില്ലാ ഭരണകൂടത്തിനു നൽകിയിട്ടുണ്ട്. ബാക്കി തയാറാക്കുന്നതിനിടെയാണു വിജിലൻസ് വലയിൽ തഹസിൽദാർ വീണത്.

പണമുണ്ടോ? വർഷം പ്രശ്നമല്ല

2016 വരെയുളള കാലയളവിൽ അപേക്ഷ നൽകിയവരെ പട്ടയത്തിനു പരിഗണിച്ചാൽ മതിയെന്ന മാനദണ്ഡം ലംഘിച്ചായിരുന്നു ഓഫിസിലെ ഇടപാടുകൾ. പണം എത്തിച്ചാൽ അപേക്ഷയിലെ വർഷവും തീയതിയും നിമിഷം കൊണ്ടും മാറും. 2018ൽ അപേക്ഷ സമർപ്പിച്ചവർ വരെ ഇങ്ങനെ പട്ടയം സംഘടിപ്പിച്ചു. പണം കൊടുക്കാൻ കഴിയാത്തതു കൊണ്ട് ഇപ്പോഴും ഓഫിസ് കയറിയിറങ്ങുന്ന സാധാരണക്കാർ ഇവിടെ പതിവു കാഴ്ചയാണ് .

പണമില്ലെങ്കിൽ പട്ടയമില്ല

പട്ടയം നൽകാൻ എൽഎ കമ്മിറ്റി ശുപാർശ ചെയ്ത പലർക്കും ഇനിയും പട്ടയം വിതരണം ചെയ്തിട്ടില്ല. ഉദ്യോഗസ്ഥ സംഘം ആവശ്യപ്പെട്ട കൈക്കൂലി നൽകാത്തതു തന്നെ കാരണം. പട്ടയം ലഭിക്കുന്നതിനുള്ള അവസാന കടമ്പയായ അസൈൻമെന്റ് ഓർഡർ കിട്ടിയതിനു പിന്നാലെ ട്രഷറിയിൽ പണം അടയ്ക്കേണ്ട സമയത്തു തടസ്സവാദങ്ങൾ ഉന്നയിച്ചു വൈകിപ്പിക്കുകയാണു തന്ത്രം. ഇതിനിടെ ഇടനിലക്കാർ വിലപേശൽ നടത്തും. മറ്റു മാർഗം ഇല്ലാതെ വരുന്നതോടെ അപേക്ഷകർക്കു വഴങ്ങേണ്ടി വരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com