ADVERTISEMENT

അടിമാലി ∙ കൊച്ചി– ധനുഷ്കോടി ദേശീയ പാതയിൽ ഇരുമ്പുപാലത്തിനു സമീപം നിയന്ത്രണം വിട്ട കാർ റോഡിൽ നിന്ന് തെന്നിമാറി. അടിമാലി– കൊരങ്ങാട്ടി റോഡിൽ മാപ്പാനി കുന്നിനു സമീപം നിയന്ത്രണം വിട്ട കാർ തിട്ടയിൽ ഇടിച്ചു നിന്നു. വാഹനങ്ങളിൽ ഉണ്ടായിരുന്ന യാത്രക്കാർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.വൈദ്യുതി പോസ്റ്റും ലൈനും തകർത്താണ് ഇരുമ്പുപാലത്തെ അപകടം.

 നാട്ടുകാരുടെ അവസരോചിതമായ ഇടപെടലും ഈ സമയം മറ്റു വാഹനങ്ങൾ‍ ഇതുവഴി എത്താതിരുന്നതും ആണ് ദുരന്തം ഒഴിവാകാൻ കാരണമായത്. അടിമാലിയിൽ നിന്ന് കൊരങ്ങാട്ടിക്കു പോകും വഴി റോഡിന് സമീപത്തെ മതിലിൽ ഇടിച്ചാണ് മാപ്പാനി കുന്നു ഭാഗത്ത് അപകടം ഉണ്ടായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com