ADVERTISEMENT

കട്ടപ്പന∙ തമിഴ്‌നാട്ടിൽ നിന്നുള്ള വിനോദ സഞ്ചാരികളായ വിദ്യാർഥികൾ സഞ്ചരിച്ച മിനി ബസ് ഈട്ടിത്തോപ്പിനു സമീപം മറിഞ്ഞു. ടെലിഫോൺ പോസ്റ്റിൽ തട്ടി നിന്നതിനാൽ വൻ ദുരന്തം ഒഴിവായി. ബസിൽ ഉണ്ടായിരുന്ന 19 പേർ കാര്യമായ പരുക്കില്ലാതെ രക്ഷപ്പെട്ടു. കട്ടപ്പന- അടിമാലി റൂട്ടിലെ ഈട്ടിത്തോപ്പിനു സമീപത്തെ സ്‌കൂൾ ജംക്‌ഷനിൽ ഞായറാഴ്ച രാവിലെ ഒൻപതോടെ ആയിരുന്നു അപകടം. 

കുമളിയിൽ നിന്ന് മൂന്നാറിലേക്ക് പോകുകയായിരുന്ന ബസാണ് മറിഞ്ഞത്. കൊടുംവളവും കുത്തിറക്കവുമുള്ള പ്രദേശത്ത് എത്തിയപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട ബസ് മറിയുകയായിരുന്നു. ടെലിഫോൺ പോസ്റ്റിൽ തട്ടി ബസ് നിന്നെങ്കിലും ഈ പോസ്റ്റും മറിഞ്ഞു വീണു. പ്രദേശവാസികൾ ചേർന്നാണ് ബസിൽ നിന്ന് യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കിയത്. തുടർന്ന് മണ്ണുമാന്തി യന്ത്രം എത്തിച്ച് ബസ് ഉയർത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com