ADVERTISEMENT

തൊടുപുഴ ∙ പൊലീസ് സ്റ്റേഷൻ വളപ്പിൽ വിവിധ കേസുകളിൽ ഉൾപ്പെട്ട വാഹനങ്ങൾ സൂക്ഷിച്ചിരുന്ന ഭാഗത്തു തീപിടിത്തം. 9 ബൈക്കുകൾ ഭാഗികമായി കത്തിനശിച്ചു. ഇന്നലെ രാവിലെ 11.15നായിരുന്നു സംഭവം. പൊലീസ് ഹെൽത്ത് ക്ലബ്ബിനോടു ചേർന്നുള്ള സ്ഥലത്താണ് വിവിധ കേസുകളിലായി പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും കാറുകളും ഉൾപ്പെടെ മുപ്പതിലധികം വാഹനങ്ങൾ ഇവിടെയുണ്ടായിരുന്നു.

പൊലീസ് വിവരം അറിയിച്ചതിനെത്തുടർന്നു അസി. സ്റ്റേഷൻ ഓഫിസർ പി.വി. രാജന്റെ നേതൃത്വത്തിൽ തൊടുപുഴ ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. സമീപത്തെ മറ്റു വാഹനങ്ങളിലേക്കു പടരാതെ തീ അണയ്ക്കാനായതിനാൽ വലിയ നാശനഷ്ടമാണ് ഒഴിവായത്. ഇതിനു സമീപത്തായാണു പൊലീസ് ക്വാർട്ടേഴ്സും. ഒന്നരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. ഈ ഭാഗത്ത് മാലിന്യങ്ങൾ കൂട്ടിയിട്ടു കത്തിച്ചതിൽ നിന്നു തീ പടർന്നതാണെന്നാണു നിഗമനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com