ADVERTISEMENT

തൊടുപുഴ∙ കോവിഡ് ബാധിച്ച യുവതി പ്രസവത്തിനു പിന്നാലെ മരിച്ചു. വണ്ണപ്പുറം മുള്ളരിങ്ങാട് കിഴക്കേക്കരയിൽ സിജുവിന്റെ ഭാര്യ കൃഷ്‌ണേന്ദു (24) ആണ് ഇന്നലെ രാവിലെയോടെ മരിച്ചത്. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്നു വെള്ളിയാഴ്ച സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. 

തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്. സ്ഥിതി വഷളായതിനെ തുടർന്നു വെള്ളിയാഴ്ച രാത്രി ശസ്ത്രക്രിയ വഴി ഇരട്ടക്കുട്ടികളെ പുറത്തെടുത്തു. കുഞ്ഞുങ്ങൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംസ്കാരം നടത്തി. 

English Summary: Covid positive lady dies after delivery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com