ADVERTISEMENT

മൂന്നാർ ∙ ടൗണിനു സമീപമുള്ള നടപ്പാലമായ മഴവിൽ പാലത്തിലെ അനധികൃത കച്ചവടങ്ങൾ ഒഴിപ്പിച്ചു.പഞ്ചായത്ത്‌ സെക്രട്ടറി കെ.എൻ. സഹജന്റെ നേതൃത്വത്തിലാണ് ഇന്നലെ പാലത്തിലെ കച്ചവടങ്ങൾ ഒഴിപ്പിച്ചത്. ടൗണിനെയും മാട്ടുപ്പെട്ടി റോഡിനെയും ബന്ധിപ്പിക്കുന്ന പാലമാണിത്. എന്നാൽ നാളുകളായി പാലത്തിന്റെ  ഇരുവശങ്ങളും കയ്യേറിയിരുന്നു.

കച്ചവടക്കാരുടെയും സാധനങ്ങൾ വാങ്ങുന്നവരുടെയും തിരക്ക് മൂലം ആളുകൾക്ക് നടക്കാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. നാട്ടുകാരുടെ നിരന്തര പരാതികളെത്തുടർന്നാണ് നടപടി. പാലത്തിൽ അനധികൃത കച്ചവടവും ഭിക്ഷാടനവും നിരോധിച്ച് ഫലകം സ്ഥാപിക്കുമെന്നും ലംഘിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു.

അറ്റകുറ്റപ്പണി നടത്തും

മഴവിൽ പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടത്താൻ പഞ്ചായത്ത് തീരുമാനം. വാർഷിക പദ്ധതിയിൽപെടുത്തിയാണ് പണികൾ നടത്തുന്നത്. തുരുമ്പെടുത്തു നശിച്ച തൂണുകളും കൈവരികളും സംരക്ഷണ സംവിധാനങ്ങളും മാറ്റി പുതിയത് സ്ഥാപിച്ച് പാലം ബലപ്പെടുത്തും. 2017 ലാണ് മുൻ എംഎൽഎമാരായ സൈമൺ ബ്രിട്ടോ, എസ്.രാജേന്ദ്രൻ എന്നിവരുടെ പ്രാദേശിക ഫണ്ടിൽ നിന്നുള്ള 40 ലക്ഷം രൂപ ചെലവിട്ട് ചർച്ചിൽ പാലത്തിനു സമീപത്തായി മഴവിൽ പാലം നിർമിച്ചത്.

എന്നാൽ, നിർമാണത്തിന് ഉപയോഗിച്ച ഇരുമ്പു പൈപ്പുകളുടെ മോശം നിലവാരം മൂലം രണ്ടു വർഷത്തിനുള്ളിൽ ഇവ തുരുമ്പെടുത്ത് ഏതു സമയത്തും പുഴയിലേക്ക് പതിക്കുന്ന അവസ്ഥയിലായിരുന്നു. വിനോദസഞ്ചാരി കളും നാട്ടുകാരു മടക്കമുള്ള നൂറുകണക്കിനാളുകൾ സഞ്ചരിക്കുന്നത് ഈ പാലം വഴിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com