ADVERTISEMENT

കണ്ണവം ∙ ഡിവൈഎഫ്ഐ കണ്ണവം മേഖലാ കമ്മിറ്റി അംഗം പൂഴിയോട് വിഷ്ണു നിവാസിൽ കെ.കെ.വിഷ്ണുവിനു നേരെ ബോംബേറ്. ഇന്നലെ രാത്രി 10 മണിയോടെ കണ്ണവം പഴശ്ശിമുക്കിൽ വച്ചാണ് ഒരു സംഘം ബോംബെറിഞ്ഞത്. പരുക്കേറ്റ വിഷ്ണുവിനെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിനു പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. സംഭവത്തിൽ ഡിവൈഎഫ്ഐ കൂത്തുപറമ്പ് ബ്ലോക്ക് കമ്മിറ്റി പ്രതിഷേധിച്ചു.

പ്രദേശത്തു നിലനിൽക്കുന്ന സമാധന അന്തരീക്ഷം തർക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സിപിഎം ചിറ്റാരിപ്പറമ്പ് ലോക്കൽ കമ്മിറ്റി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com