ADVERTISEMENT

തളിപ്പറമ്പ്∙സൈന്യത്തിൽ ചേരാൻ തയാറെടുക്കുന്നവർക്ക് സൗജന്യ പരിശീലനവുമായി വെള്ളാവ് സാംസ്ക്കാരിക ഗ്രന്ഥാലയം. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കണ്ണൂരിൽ നടത്തുന്ന ആർമി റിക്രൂട്മെന്റ് റാലിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്കാണ് വെള്ളാവ് സാംസ്കാരിക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ദിവസങ്ങളായി സൗജന്യ പരിശീലനങ്ങൾ നടത്തി വരുന്നത്. വെള്ളാവ്-കുറ്റ്യേരി പ്രദേശത്തെയും സമീപ പ്രദേശങ്ങളായ, പരിയാരം കുറുമാത്തൂർ,പാച്ചേനി, മഴൂർ, പൂമംഗലം, പന്നിയൂർ,തളിപ്പറമ്പ പ്രദേശങ്ങളിലെയും 23 വയസ്സുവരെയുള്ള 50 ൽ അധികം ഉദ്യോഗാർഥികൾക്കാണ് എല്ലാ ദിവസവും പുലർച്ചെ 5.45 മുതൽ 7 വരെ കായിക പരിശീലനം നൽകുന്നത്.

ദിവസവും 5 കിലോ മീറ്റർ ഓട്ടം, പുൾഅപ്സ്, ലോങ് ജംപ് കൂടാതെ വിവിധ കായിക അഭ്യാസങ്ങൾക്കും പരിശീലനം നൽകുന്നു. ഞായറാഴ്ചകളിൽ ഇവർക്ക് പയ്യന്നൂർ കോളജ് ഗ്രൗണ്ടിൽ പരിശീലനം നടത്തുവാനുള്ള സൗകര്യവും വായനശാല ചെയ്തു കൊടുക്കുന്നുണ്ട്. സേനാ പരിശീലകരായ ബൈജു രാമപുരം, ശ്യാംകുമാർ വെള്ളാവ് , ശരത് കുമാർ വെള്ളാവ് , ചന്ദ്രൻ കരിക്കൻ, കെ.പി. രമേശൻ കെ.പി എന്നിവരാണ് പരിശീലനം നൽകുന്നത്. 15 ദിവസത്തിലധികമായി പരിശീലനം തുടർന്ന് വരുന്നുണ്ട്. വരും ദിവസങ്ങളിൽ കായിക പരിശീലനത്തിന് പുറമേ ഉദ്യോഗാർഥികൾക്ക് ആർമി എഴുത്ത് പരീക്ഷകൾക്ക് കൂടിയുള്ള പരിശീലനം നൽകുമെന്ന് ന ഗ്രന്ഥാലയം എന്ന് ഭാരവാഹികളായ സി.പവിത്രൻ എം.വിജു എന്നിവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com