ADVERTISEMENT

പയ്യന്നൂർ ∙ ഈ സൗഹൃദത്തിന് അരനൂറ്റാണ്ടിലധികം പഴക്കമുണ്ട്. വെള്ളൂർ ചാമക്കാവിനു സമീപം 93 വയസ്സുള്ള കോട്ടവളപ്പിൽ നാരായണനും 87 വയസ്സുള്ള ഭഗീരഥൻ നമ്പ്യാരും പ്രായാധിക്യത്തിലും സൗഹൃദം കാത്തുസൂക്ഷിക്കുന്നു. ഇവർക്കു പരസ്പരം കാണാതെ ഒരു ദിവസം പോലും തള്ളി നീക്കാനാകില്ല.  ഇവരുടെ വീടുകൾ തമ്മിലുള്ള അകലം ഒന്നര കിലോമീറ്ററിലധികം ഉണ്ട്.

ഭഗീരഥൻ നമ്പ്യാരെ കാണാൻ വീട്ടിലേക്ക് എന്നും 93 വയസ്സുള്ള നാരായണൻ നടന്നുപോകും. ചായ കുടിച്ചു പുറത്തിറങ്ങി മുറ്റത്തിരുന്നു മുറുക്കും. പിന്നെ ഊന്നുവടിയുമായി നടത്തം തുടങ്ങും. ചാമക്കാവിനു മുന്നിലൂടെ ടാറിട്ട റോഡും ചെമ്മൺ പാതയുമൊക്കെ താണ്ടി ഭഗീരഥൻ നമ്പ്യാരുടെ വീട്ടിലേക്ക്. വീട്ടിലെത്തിയാൽ കോളിങ് ബെൽ അമർത്തിയ ശേഷം തനിക്കു വേണ്ടി സുഹൃത്ത് കരുതി വച്ച കസേരയിൽ ഇരിക്കും.

ഭഗീരഥൻ പുറത്തെത്തി സുഹൃത്തിന്റെ കസേരയ്ക്കടുത്ത് ഇറയത്ത് ഇരിക്കും. പിന്നെ സംസാരമാണ്.  വീട്ടുകാരുടെയും മക്കളുടെയും സുഖവിവരങ്ങൾ എല്ലാം പരസ്പരം പറയും. അര മണിക്കൂർ നേരം അവിടെ ചെലവഴിച്ച ശേഷം നാരായണൻ മടങ്ങും. നേരത്തെ ഭഗീരഥന്റെ കൃഷിയിടത്തിൽ നാരായണൻ ജോലി ചെയ്തിരുന്നു. ആ ബന്ധമാണ് പിന്നീടു സൗഹൃദത്തിലേക്ക് മാറിയത്.

English Summary: 93 year old Kottavalappil Narayanan and 87 year old Bhagirathan Nambiar are keeping strong friendship on their old age too.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com