ADVERTISEMENT

ബന്തടുക്ക∙ മഴ കനത്തതോടെ മലയോര ഗ്രാമങ്ങളിൽ വിവിധ ഭാഗങ്ങളിൽ വ്യാപക  നാശം. ശക്തമായ  കാറ്റിലും മഴയിലും  മരങ്ങൾ കടപുഴകി വീണ് വീടുകൾ തകർന്നു  വൈദ്യുതി ബന്ധം തകരാറിലായി. വിവിധ സ്ഥലങ്ങളിൽ മരം വീണ് വൈദ്യുതി കമ്പി പൊട്ടി. കരിവേടകം,ഒയോലം , മൊട്ടത്താടി, കാമലം, പറയംപള്ളം എന്നിവിടങ്ങളിലാണ് വൈദ്യുത കമ്പികൾ പൊട്ടി വീണത് കെഎസ്ഇബി ജീവനക്കാരും നാട്ടുകാരും സ്ഥലത്തെത്തി പൊട്ടിവീണ മരച്ചില്ലകൾ മാറ്റി വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു.

   ശക്തമായ മഴയിൽ മേൽക്കുര തകർന്ന നീർച്ചാൽ കണ്ടിഗെ പട്ടികജാതി കോളനിയിലെ രാമചന്ദ്രന്റെ വീട്.വീട്ടുകാർ പുറത്തായിരുന്നതിനാൽ ആർക്കും പരുക്കില്ല.ഇന്നലെ വൈകുന്നേരമായിരുന്നു അപകടം.
ശക്തമായ മഴയിൽ മേൽക്കുര തകർന്ന നീർച്ചാൽ കണ്ടിഗെ പട്ടികജാതി കോളനിയിലെ രാമചന്ദ്രന്റെ വീട്.വീട്ടുകാർ പുറത്തായിരുന്നതിനാൽ ആർക്കും പരുക്കില്ല.ഇന്നലെ വൈകുന്നേരമായിരുന്നു അപകടം.

വട്ടംതട്ടയ്ക്കു അടുത്ത്  ഉണുപ്പുംകല്ലിൽ തെങ്ങ് വീണു വൈദ്യുതി പോസ്റ്റ്കൾ തകർന്നു.ഇതിനെത്തുടർന്ന് വൈദ്യുതി ബന്ധം നിലച്ചു. എരിഞ്ഞിപ്പുഴ- ബേത്തൂർപാറ റോഡരികിലാണ് തെങ്ങ് കടപുഴകി വീണത് .പടുപ്പ് ആനക്കല്ല് പുന്നകാലിൽ പന കടപുഴകി വീണു വൈദ്യുതി തൂൺ  തകർന്നു. പ്രദേശത്തെ ഗതാഗതം  അൽപനേരം തടസ്സപ്പെട്ടു. ജീവനക്കാർ സ്ഥലത്തെത്തി  വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. ബന്തടുക്ക കോപ്പാളം മൂലയിലെ ബാബുവിന്റ  വീട് പൂർണമായും തകർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com