ADVERTISEMENT

കൊല്ലം ∙ പനവേൽ – കന്യാകുമാരി ദേശീയപാത (എ‍ൻഎച്ച് 66)യിൽ കൊല്ലം മേഖലയിലും ടോൾ വരുന്നു. ബൈപ്പാസിൽ ടോൾ പിരിവിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ടോൾ ബൂത്തിന്റെ പണി പൂർത്തിയായാൽ ഉടൻ പിരിവു തുടങ്ങും. കാവനാട് ആൽത്തറമൂടിനും കുരീപ്പുഴയ്ക്കും ഇടയിലാണ് ടോൾ ബൂത്ത്. ഉത്തരേന്ത്യൻ കമ്പനിയാണ് ടോൾ പിരിക്കുന്നതിനു കരാർ എടുത്തത്. ദേശീയപാത അതോറിറ്റിക്ക് പ്രതിവർ‌ഷം 11.52 കോടി രൂപ ടോൾ പിരിവിലൂടെ വരുമാനം ലഭിക്കുമെന്നാണ് കരുതുന്നത്.

ബൈപാസ് റോഡിന്റെ ഉദ്ഘാടനം നടന്നിട്ടു രണ്ടു വർഷം പൂർത്തിയാകുകയാണ്. 2019 ജനുവരി 15നു ആണ് പ്രധാനമന്ത്രി നരേന്ദ്രമോദി ബൈപാസ് ഉദ്ഘാടനം ചെയ്തത്. പാതയുടെ നിർമാണത്തോടൊപ്പം ടോൾ പ്ലാസയും നിർമിച്ചിരുന്നു.  ഇപ്പോൾ പണം ഇൗടാക്കുന്നതിനുള്ള യന്ത്ര സംവിധാനം ആണ് ഒരുക്കുന്നത്. ഇന്നോ നാളെയോ പണി പൂർത്തിയാകും. ടോൾ പിരിവു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പു ലഭിച്ചിട്ടില്ലെന്ന് കലക്ടറും എൻ.കെ.പ്രേമചന്ദ്രൻ എംപിയും പ്രതികരിച്ചു. അതേ സമയം, ടോൾ നിരക്കുകൾ സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com