ADVERTISEMENT

ശാസ്താംകോട്ട ∙ സംസ്ഥാന ബജറ്റിൽ കുന്നത്തൂരിനു പ്രതീക്ഷിച്ചതൊന്നും ലഭിച്ചില്ല. 324 കോടി രൂപയുടെ പദ്ധതികൾക്ക് ടോക്കൺ അനുവദിച്ചെങ്കിലും എല്ലാം പഴയ ബജറ്റുകളിലെ പ്രഖ്യാപനങ്ങളുടെ ആവർത്തനം മാത്രമായിരുന്നു. രണ്ടും മൂന്നും വർഷങ്ങളായി ഒന്നും നടക്കാത്ത പദ്ധതികളാണ് വീണ്ടും ബജറ്റിൽ അവതരിപ്പിച്ചിട്ടുള്ളത്. ടോക്കൺ അനുവദിക്കുന്ന പദ്ധതികൾക്ക് ഫണ്ട് അനുവദിക്കാൻ കഴിയാതെ പോകുന്നതാണ് പ്രധാനമായും തടസ്സമായത്. ശാസ്താംകോട്ട തടാക സംരക്ഷണവും ടൂറിസം വികസനവും, മൈനാഗപ്പള്ളി റെയിൽവേ മേൽപാലം, മൾട്ടിപ്ലക്സ് സിനിമ തിയറ്റർ കോംപ്ലക്സ് ഉൾപ്പെടെ പ്രതീക്ഷിച്ച ഒന്നും തന്നെ ലഭിച്ചില്ല.

ചില മേഖലകളിൽ റോഡ് നവീകരണത്തിനു പരിഗണന ലഭിച്ചു. കുന്നത്തൂർ – കരുനാഗപ്പള്ളി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിച്ച് 125 കോടി രൂപയുടെ സമഗ്ര ശുദ്ധജല പദ്ധതിയുടെ അവലോകന യോഗം കഴിഞ്ഞ ആഴ്ച നടന്നിരുന്നു. ബജറ്റിലും ഇത് ഇടംപിടിച്ചു. സ്ഥലം ഏറ്റെടുക്കാത്തതിനാൽ പാഴായി പോയ 50 കോടി രൂപയുടെ പദ്ധതി വീണ്ടും താലൂക്ക് ആശുപത്രിക്കായി ബജറ്റിൽ പറഞ്ഞിട്ടുണ്ട്. ശൂരനാട് തെക്ക് വലിയതറക്കടവ് (ലങ്ക), ശൂരനാട് വടക്ക് കണ്ണമം കാഞ്ഞിരത്തുംകടവ് പാലങ്ങളും പാതിരിക്കൽ റഗുലേറ്റർ കം ബ്രിജ്, ഭരണിക്കാവ് ബൈപാസ്, ശാസ്താംകോട്ട മിനി സിവിൽ സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ റോഡ്, പോളിടെക്നിക് കോളജ്, ഗവ. ഐടിഐ ഉൾപ്പെടെ എല്ലാം പതിവ് പോലെ പ്രഖ്യാപനത്തിലുണ്ട്.

ടോക്കൺ അനുവദിച്ച പദ്ധതികളും തുകയും

∙ഫയർ സ്റ്റേഷൻ കെട്ടിടം ശാസ്താംകോട്ട– 4 കോടി

∙ശാസ്താംകോട്ട ടൗൺ– ഡിബി കോളജ് റോഡ്– 10 കോടി

∙മണക്കാട്ട് മുക്ക്– ഊക്കൻമുക്ക് റോഡ് (ഭരണിക്കാവ് ബൈപാസ്)– 1.5 കോടി

∙ശൂരനാട് തെക്ക് കക്കാകുന്ന്– പനപ്പെട്ടി റോഡ്– 4 കോടി

∙പതാരം– വലിയതറക്കടവ് റോഡ്– 4 കോടി

∙കുന്നത്തൂർ, പോരുവഴി, ശൂരനാട് വടക്ക് സമഗ്ര ശുദ്ധജല പദ്ധതി– 125 കോടി

∙കുന്നത്തൂർ പാരാമെ‍ഡിക്കൽ കോളജ്– 5 കോടി

∙കാർഷികോൽപന്ന സംസ്കരണ ശീതീകരണ കേന്ദ്രം– 10 കോടി

∙ശാസ്താംകോട്ട താലൂക്ക് ആശുപത്രി കെട്ടിടം – 50 കോടി

∙മിനി സിവിൽ സ്റ്റേഷൻ ശാസ്താംകോട്ട– 5 കോടി

∙കാരാളിമുക്ക്– ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ– കിഴക്കിടത്ത് മുക്ക് റോഡ്– 10 കോടി

∙പവിത്രേശ്വരം പഴവറ– കല്ലട റോഡ്– 5 കോടി

∙നെടുമ്പുറം – കാട്ടൂർ റോഡ്– 15 കോടി

∙കിഴക്കേ കല്ലട മൂഴി മാർത്താണ്ഡം റോഡ്– 6 കോടി

∙പോരുവഴി ഗവ. ഐടിഐ കെട്ടിടം– 20 കോടി

∙ഗവ. പോളിടെക്നിക് കോളജ്– 20 കോടി

∙ചേലക്കോട്ടുകുളങ്ങര– ശൂരനാട് തെക്ക് വലിയതറക്കടവ് (ലങ്ക) പാലം– 15 കോടി

∙പടിഞ്ഞാറെ കല്ലട വികെഎസ് ജംക്‌ഷൻ– ഉള്ളുരുപ്പ്– മലയാറ്റ് മുക്ക് റോഡ്– 6 കോടി

∙ശൂരനാട് വടക്ക് പാതിരിക്കൽ പള്ളിക്കലാറിനു കുറുകെ റഗുലേറ്റർ കം ബ്രിജ്– 5 കോടി

∙ശൂരനാട് വടക്ക് കാഞ്ഞിരത്തുംകടവ് പാലം– 4 കോടി

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com