ADVERTISEMENT

കൊല്ലം ∙ ജില്ലയിൽ 33 കേന്ദ്രങ്ങൾ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പിനായി സജ്ജീകരിച്ചു. പൊതുജനങ്ങൾക്കായി കോവിഡ് പോർട്ടൽ തുറന്നു കൊടുക്കാൻ സർക്കാർ നിർദേശം വന്ന സാഹചര്യത്തിൽ പോർട്ടലിൽ നിന്ന് സന്ദേശം ലഭിച്ചിട്ടുള്ള എല്ലാ ഉദ്യോഗസ്ഥരും പരിശീലനത്തിനും വാക്‌സിനേഷനുമായി ചുവടെ നൽകിയിരിക്കുന്ന പരിശീലന കേന്ദ്രങ്ങളിൽ എത്തിച്ചേരണം. 

∙ചടയമംഗലം-ആയൂർ മാർത്തോമാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ഓഡിറ്റോറിയം ലക്ച്ചർ ഹാൾ ഒന്ന്, രണ്ട്.

∙ചവറ-ഗവൺമെന്റ് കോളജ് സെമിനാർ ഹാൾ, വലിയത്ത് ബിഎഡ് കോളജ്, ശങ്കരമംഗലം എച്ച്എസ്എസ് സെമിനാർ ഹാൾ.

∙കരുനാഗപ്പള്ളി-കരുനാഗപ്പള്ളി ലോഡ്‌സ് പബ്ലിക് സ്‌കൂൾ, കരുനാഗപ്പള്ളി വിദ്യാരാജ കോളജ്, കരുനാഗപ്പള്ളി മോഡൽ എച്ച്എസ്എസ് 

∙കുന്നത്തൂർ-ശാസ്താംകോട്ട ഡി ബി കോളജ് ഹാൾ ഒന്ന്, രണ്ട്, മൂന്ന.്

∙പുനലൂർ-പുനലൂർ എസ്എൻ കോളജ്, പുനലൂർ ശബരിഗിരി സെൻട്രൽ സ്‌കൂൾ, അഞ്ചൽ സെന്റ് ജോൺസ് കോളജ്.

∙പത്തനാപുരം-മൗണ്ട് താബോർ ട്രെയിനിങ് കോളജ്, സെന്റ് സ്റ്റീഫൻസ് എച്ച്എസ്എസ്, ചെങ്ങമനാട് ബി.ആർ.എം സെൻട്രൽ സ്‌കൂൾ ഓഡിറ്റോറിയം. 

∙കൊട്ടാരക്കര-സ്വരാജ് ഓഡിറ്റോറിയം, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് ഹാൾ ഒന്ന്, രണ്ട്,  കില ട്രെയിനിങ് സെന്റർ.

∙കൊല്ലം-ജില്ലാ പഞ്ചായത്ത് യോഗ ഹാൾ, ടി എം വർഗീസ് ഹാൾ, സെന്റ് അലോഷ്യസ് എച്ച്എസ്എസ്.

∙ചാത്തന്നൂർ-പരവൂർ എസ്എൻവി  ഹയർ സെക്കൻഡറി സ്‌കൂൾ,  ചാത്തന്നൂർ ജി എച്ച് എസ് എസ്, പാരിപ്പള്ളി പിഎച്ച്സി കോൺഫറൻസ് ഹാൾ.

∙ഇരവിപുരം-ഫാത്തിമ മാതാ നാഷനൽ കോളജ്, പള്ളിമുക്ക് യൂനുസ് കോളജ് ഓഫ് എൻജിനീയറിങ്, പള്ളിമുക്ക് ഫാത്തിമ മെമ്മോറിയൽ ട്രെയിനിങ് കോളജ്.

∙കുണ്ടറ-മുഖത്തല എം ജി ടി എച്ച് എസ്, ഇളമ്പള്ളൂർ എസ് എൻ എം എച്ച് എസ് എസ്, കരിക്കോട് ടി കെ എം എൻജിനീയറിങ് കോളേജ്

രോഗമുക്തി 561,  കോവിഡ് 236

കൊല്ലം ∙ജില്ലയിൽ ഇന്നലെ 561 പേർ കോവിഡ് രോഗമുക്തി നേടി. 236 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തിയ 2 പേർക്കും സമ്പർക്കം വഴി 232 പേർക്കും രണ്ട് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോർപ്പറേഷനിൽ 49 പേർക്കാണ് രോഗബാധ. കുരീപ്പുഴ-എട്ട്, കോട്ടയ്ക്കകം- ആറ്, തൃക്കടവൂർ-അഞ്ച്, അഞ്ചാലുംമൂട്, വാളത്തുംഗൽ, മങ്ങാട് എന്നിവിടങ്ങളിൽ മൂന്നുവീതവുമാണ് കോർപ്പറേഷൻ പരിധിയിൽ രോഗബാധിതരുള്ളത്. മുനിസിപ്പാലിറ്റികളിൽ കരുനാഗപ്പള്ളി-11, പുനലൂർ-10, കൊട്ടാരക്കര -അഞ്ച് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com