ADVERTISEMENT

പത്തനാപുരം∙ മോട്ടർ വാഹന വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് ഒട്ടേറെപ്പേരിൽ നിന്നു പണം തട്ടിയെന്ന പരാതിയിൽ എൻസിപി സംസ്ഥാന കമ്മിറ്റി അംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കുണ്ടയം മൂലക്കട ഷാജഹാൻ മൻസിലിൽ ടി.അയൂബ് ഖാൻ(63) ആണു പിടിയിലായത്. ഇടത്തറ സ്വദേശി റാണി മോഹന്റെ പരാതിയിലാണ് അറസ്റ്റ്.

അടുത്തിടെ അനുവദിച്ച പത്തനാപുരം, ചടയമംഗലം, കോന്നി ജോ.ആർടി ഓഫിസുകളിൽ ജോലി വാങ്ങി നൽകാമെന്നു പറഞ്ഞു തട്ടിപ്പ് നടത്തിയെന്നാണു പൊലീസ് പറയുന്നത്. പതിനഞ്ചിലധികം പേർ ഇതുവരെ പരാതിയുമായി എത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com