ADVERTISEMENT

കൊല്ലം ∙ കോവിഡ് ബാധിതർക്കായി ജില്ലയിൽ 2500ലേറെ കിടക്കകൾ സജ്ജം. ഇതിനു പുറമേ ഐസിയുവിൽ നൂറിലേറെ കിടക്കകളും ഒരുക്കി. കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയാണെങ്കിൽ കൂടുതൽ  സജ്ജമാക്കുമെന്നും ഡപ്യൂട്ടി ഡിഎംഒ ഡോ. ആർ. സന്ധ്യ പറഞ്ഞു. സർക്കാർ ആശുപത്രികളിൽ 425 കിടക്കകൾ കോവിഡ് ബാധിതർക്കായി നീക്കിവച്ചു. പാരിപ്പള്ളി മെഡിക്കൽ കോളജിൽ  എണ്ണം 300 ആയി ഉയർത്തും. 100 കിടക്കകളാണു കോവിഡ് ബാധിതർക്കായി നീക്കിവച്ചിരുന്നത്.  ഇന്റൻസീവ് കെയർ യൂണിറ്റിൽ 40 എണ്ണമുണ്ട്. ജില്ലാ ആശുപത്രിയിൽ 50 കിടക്കകളും 16 വെന്റിലേറ്ററുകളും ലഭ്യമാണ്.

മറ്റ് ആശുപത്രികളിൽ  കിടക്കകൾ ഇങ്ങനെ:

∙പുനലൂർ താലൂക്ക് ആശുപത്രി–25 (ഐസിയു–2)
∙നെടുങ്ങോലം ഗവ. രാമറാവു ആശുപത്രി–20
∙കൊട്ടാരക്കര, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രികൾ– 10 കിടക്കകൾ വീതം (ഐസിയു– 2  വീതം.)
∙കൊല്ലം ഗവ.വിക്ടോറിയ ആശുപത്രി– 10
∙സിഎഫ്എൽടിസി– 1500
∙സ്വകാര്യ ആശുപത്രികൾ– 500 (ഐസിയു: 50–60, വെന്റിലേറ്റർ –15).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com