ADVERTISEMENT

കുമരകം∙ റോഡിന്റെ ആകർഷണീയതയായിരുന്ന വൻ തണൽ മരങ്ങളിൽ 9 എണ്ണം കടപുഴകി വീണു. ഇതിൽ ചിലതിന്റെ ചില്ലകൾ ഓടിക്കൊണ്ടിരുന്ന കാറുകൾക്കു മുകളിലും വീണു. പാമ്പാടിയിൽ എത്തിയ ശേഷം ആലപ്പുഴ ആര്യാട്ടേക്ക് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറിന്റെ മുകളിൽ മരം വീണ് 4 കുട്ടികളും 5 മുതിർന്നവരും കാറിനുള്ളിൽ കുടങ്ങി. നാട്ടുകാർ എത്തി ഡോർ തുറന്നു ഇവരെ പുറത്തിറക്കുകയായിരുന്നു. ഇവരെ കെടിഡിസിയുടെ മുറിയിലേക്കു മാറ്റി.പരുക്ക് പറ്റിയിട്ടില്ല. കോട്ടയം–ചേർത്തല റോഡിൽ ഗതാഗതം തടസ്സപ്പെട്ടതോടെ സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാർ വഴിയിൽ കുടങ്ങി.

ചേർത്തല ഭാഗത്തേക്കുള്ളവരിൽ ചിലർ കുമരകം–മുഹമ്മ ബോട്ടിൽ കയറി യാത്ര തുടർന്നു. മറ്റുള്ളവർ കിലോമീറ്ററുകൾ നടന്നാണു വീടുകളിലേക്ക് പോയത്. വൈക്കം - കുമരകം റോഡിലും മരങ്ങൾ കടപുഴകി വീണു. തോട്ടകം അട്ടാറ പാലത്തിനു സമീപം വാനിന്റെ മുകളിലേക്കു മരം വീണ് ഭാഗികമായി തകർന്നു. റോഡിനു കുറുകെ മരം വീണതിനെ തുടർന്ന് വൈക്കം വെച്ചൂർ റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കവണാറ്റിൻകര പാലത്തിനു സമീപം മൈതാനത്തു പാർക്ക് ചെയ്തിരുന്ന വിനോദ സഞ്ചാരികളുടെ കാറിനു മുകളിലും മരം വീണു. ആർക്കും പരുക്ക് പറ്റിയില്ല. 

"മരം വീഴുന്നത് കണ്ട് യാത്രക്കാരോടു പറഞ്ഞ ശേഷം ഇറങ്ങി ഓടുകയായിരുന്നു. കാറിലുണ്ടായിരുന്ന 2 പേരും ഇറങ്ങി ഓടി. ആർക്കും പരുക്ക് പറ്റിയില്ല എന്ന ആശ്വാസം മാത്രം."- രാധാകൃഷ്ണൻ, ടാക്സി ഡ്രൈവർ വ്ലേഴത്ത്, ചേർത്തല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com