ADVERTISEMENT

കുമരകം ∙ പുതുവർഷപ്പിറവിയുടെ ആവേശത്തിൽ കായലോരം.2020– ലെ അവസാന സൂര്യസ്തമനം കണ്ട് തിരികെ വന്നു ആഘോഷങ്ങളിലേക്ക് കടന്നു സഞ്ചാരികൾ.  വഞ്ചിവീട്ടിലും മോട്ടോർ ബോട്ടിലും വള്ളത്തിലുമായാണ്  സഞ്ചാരികൾ  സുര്യസ്തമനം കാണാൻ കായലിൽ പോയത്. കോവിഡ് പ്രോട്ടോക്കോൾ ഉള്ളതിനാൽ വലിയ ആഘോഷങ്ങളില്ലായിരുന്നു.കായലോരത്തെ ഹോട്ടലുകളും റിസോർട്ടുകളും വിവധ വർണങ്ങളുള്ള  ബൾബുകളുടെ പ്രകാശത്തിൽ മുങ്ങിയിരുന്നു.

സന്ധ്യയോടെ  കലാപരിപാടികൾ തുടങ്ങി.ശിങ്കാരി മേളം,ഗാനമേള, നൃത്തം തുടങ്ങിവയായിരുന്നു പ്രധാന കലാപരിപാടികൾ. നാടൻ കലാപരിപാടികളുടെയും വിവിധ വിഭവങ്ങൾക്കൊണ്ടുള്ള  രുചിഭേതങ്ങളുടെയും മറക്കാനാകാത്ത അനുഭവമാണ് സഞ്ചാരികൾക്ക് കുമരകം നൽകിയത്.കോക്കനട്ട് ലഗൂണിൽ ജനറൽ മാനേജർ ജി. ശംഭുവിന്റെ നേതൃത്വത്തിലായിരുന്നു ആഘോഷം.കുമരകത്തെ മറ്റു ഹോട്ടലുകളിലും റിസോർട്ടുകളിലും ആഘോഷം നടന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com