ADVERTISEMENT

കോട്ടയം ∙ സിപിഎം സംസ്ഥാന സമിതി സ്ഥാനാർഥികളുടെ പേരുകൾ ചർച്ച ചെയ്യുമ്പോൾ സുരേഷ് കുറുപ്പ് പതിവു പോലെ ഇന്ത്യൻ കോഫി ഹൗസിൽ എത്തി. കൂടെ സുഹൃത്തുക്കളായ മുഹമ്മദ് സലിമും കെ.ടി. മനോജുമുണ്ട്. ഏറ്റുമാനൂർ മണ്ഡലത്തിലെ സിപിഎം സ്ഥാനാർഥിപ്പട്ടികയിൽ കുറുപ്പിന്റെ പേരില്ല. അക്കാര്യം ചോദിക്കണോ എന്നു സുഹൃത്തുക്കൾക്കു സംശയം. ഒടുവിൽ സലിം ചോദിച്ചു: ഇത്തവണയില്ലേ? ‘ഇല്ല, വാസവനാണ്’ കുറുപ്പിന്റെ മറുപടി.

‘ശനിയാഴ്ച ഡിസിയുണ്ട് (സിപിഎം ജില്ലാ കമ്മിറ്റി ). അതിൽ തീരുമാനമാകും. ഒൻപതാം തീയതിയേ പ്രഖ്യാപനം ഉണ്ടാകൂ. വാസവനാണ്. മാറ്റം വരില്ല.’ ലോക്സഭയിലും നിയമസഭയിലുമായി 26 വർഷം നീണ്ട രാഷ്ട്രീയ ജീവിതമാണു സുരേഷ് കുറുപ്പിന്റേത്. 1984 മുതൽ തിരഞ്ഞെടുപ്പു മത്സര രംഗത്തുണ്ട്. ഇപ്പോഴും പാർട്ടിയിൽ പദവി ജില്ലാ സെക്രട്ടേറിയറ്റ് അംഗത്വം മാത്രം.

കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വിജയത്തിനു ശേഷം മന്ത്രി സ്ഥാനത്തേക്കു പരിഗണിക്കപ്പെടുമെന്നു പ്രചാരണം വന്നിരുന്നു. മന്ത്രിയാവില്ല, സ്പീക്കറാകുമെന്നും സംസാരമുണ്ടായി. ഇടതു മന്ത്രിസഭയിൽ കോട്ടയം ജില്ലയ്ക്കു മന്ത്രിയും ഇല്ലായിരുന്നു. സുരേഷ് കുറുപ്പിന് ഇന്നലെയും പതിവു ദിനമായിരുന്നു. വൈകിട്ട് ആറു മണിയോടെ ഇല്ലിക്കൽ ലോക്കൽ കമ്മിറ്റി ഓഫിസിൽ എത്തി. പാർട്ടി കമ്മിറ്റിയിൽ പങ്കെടുത്തു.

പോകുന്നിടത്തെല്ലാം ഒരേ ചോദ്യം: മത്സരിക്കുന്നുണ്ടോ. ചിരിയോടെ ഒരേ ഉത്തരം: ‘ഇല്ലല്ലോ’. എംഎൽഎയായതിനു ശേഷം ഏറ്റുമാനൂരിലാണു താമസം. തിരുനക്കരയിലെ വീട് വാടകയ്ക്കു കൊടുത്തിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ തിരുനക്കരയിലേക്കു താമസം മാറ്റാനാണ് ആലോചന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com