ADVERTISEMENT

പാലാ ∙ രൂപതയിലെ വിവിധ ഇടവകകളിലും പാലായിലെയും കോട്ടയത്തെയും പൊതു ശ്മശാനങ്ങളിലും നൂറിലേറെ കോവിഡ് സംസ്കാരങ്ങൾക്കു നേതൃത്വം നൽകി പാലാ രൂപത ഗുഡ് സമരിറ്റൻ കോവിഡ് ടാസ്ക് ഫോഴ്സ്.  എസ്എംവൈഎമ്മിന്റെ നേതൃത്വത്തിൽ‍ കുടുംബ കൂട്ടായ്മ, എകെസിസി, പിതൃവേദി, വിശ്വാസ പരിശീലന അധ്യാപകർ, സോഷ്യൽ സർവീസ് സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ ഒരു വർഷം മുൻപാണ് ഗുഡ് സമരിറ്റൻ കോവിഡ് ടാസ്ക് ഫോഴ്സ് രൂപീകൃതമായത്.

ആരോഗ്യ പ്രവർത്തകർ, പൊലീസ്, ജനപ്രതിനിധികൾ, ഇടവക നേതൃത്വം എന്നിവരുമായി സഹകരിച്ച് കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ഗുഡ് സമരിറ്റൻ കോവിഡ് ടാസ്ക് ഫോഴ്സ് പ്രവർത്തിക്കുന്നത്. കോവിഡ് ബാധിതരുടെയും ക്വാറന്റീനിൽ കഴിയുന്നവരുടെയും വീടുകളിൽ ഭക്ഷണം, മരുന്ന് ഉൾപ്പെടെയുള്ള സഹായങ്ങളും എത്തിക്കുന്നുണ്ട്. ഫോഴ്സിന്റെ പ്രവർത്തനങ്ങളോട് സഹകരിക്കാൻ സന്നദ്ധതയുള്ളവർക്ക് ബന്ധപ്പെടാം. 9496542361, 9400274868.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com