ഈരാറ്റുപേട്ട ∙ മാർമലയിലെ ജലസ്രോതസ്സ് പ്രയോജനപ്പെടുത്തി വൈദ്യുതോൽപാദനത്തിനുള്ള നടപടികൾ തുടങ്ങി. ഇതിനായി തലനാട്, തീക്കോയി വില്ലേജുകളിലായി 6 ഹെക്ടർ സ്ഥലം ഏറ്റെടുക്കാനുള്ള വിജ്ഞാപനം സർക്കാർ പുറപ്പെടുവിച്ചു. തീക്കോയി മലനിരകളിൽ നിന്നുള്ള മാർമല തോട്ടിലെ നീരൊഴുക്കു പ്രയോജനപ്പെടുത്തിയാണ് കെഎസ്ഇബി ചെറുകിട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈരാറ്റുപേട്ട ∙ മാർമലയിലെ ജലസ്രോതസ്സ് പ്രയോജനപ്പെടുത്തി വൈദ്യുതോൽപാദനത്തിനുള്ള നടപടികൾ തുടങ്ങി. ഇതിനായി തലനാട്, തീക്കോയി വില്ലേജുകളിലായി 6 ഹെക്ടർ സ്ഥലം ഏറ്റെടുക്കാനുള്ള വിജ്ഞാപനം സർക്കാർ പുറപ്പെടുവിച്ചു.തീക്കോയി മലനിരകളിൽ നിന്നുള്ള മാർമല തോട്ടിലെ നീരൊഴുക്കു പ്രയോജനപ്പെടുത്തിയാണ് കെഎസ്ഇബി ചെറുകിട വൈദ്യുത പദ്ധതി സ്ഥാപിക്കുന്നത്. പദ്ധതിയുടെ സ്ഥാപിതശേഷി 7 മെഗാവാട്ട് ആയിരിക്കും. 3.50 മെഗാവാട്ടിന്റെ 2 ജനറേറ്ററുകൾ ഉണ്ടാകും.

പദ്ധതി നടപ്പാക്കുന്നതിനൊപ്പം മാർമല വെള്ളച്ചാട്ട മേഖലയിൽ ടൂറിസം വികസനം  നടപ്പാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. മാർമല അരുവിയിലേക്കുള്ള ചാമപ്പാറ-മാർമല റോഡ് നിർമാണം മുടങ്ങിക്കിടക്കുകയാണ്. റോഡിനാവശ്യമായ കലുങ്കുകളും പാലവും നിർമിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു. ഭൂമി സംബന്ധിച്ച തർക്കമാണ് തുടർനടപടികൾ മുടക്കിയത്. ഇപ്പോൾ ഇല്ലിക്കൽക്കല്ലിൽ എത്തുന്ന സഞ്ചാരികളെക്കൂടി മാർമലയിൽ എത്തിക്കാനും ആഭ്യന്തര ടൂറിസം വികസിപ്പിക്കുന്നതിനും നടപടി ഉണ്ടാകണമെന്ന് വിവിധ സംഘടനകളുടെ യോഗം ആവശ്യപ്പെട്ടു.