ADVERTISEMENT

പാലാ ∙ പൊതുവഴിയിൽ വീട്ടമ്മയെ ആക്രമിച്ച കേസിൽ 2 പേർ അറസ്റ്റിൽ. ളാലം പരുമലക്കുന്ന് കോളനി ഭാഗത്ത് പരുമല ജോജോ ജോർജ് (27), വള്ളിച്ചിറ കൊച്ചുപറമ്പിൽ തോമസ് ജോൺ (റോയി-43) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

വീട്ടമ്മ വാടകയ്ക്ക് താമസിക്കുന്ന വീടിന് അടുത്തുള്ള പൊതുവഴിയിൽ ശനിയാഴ്ചയാണ് സംഭവം. വീട്ടമ്മയുമായി വാക്കുതർക്കമുണ്ടാക്കുകയും അസഭ്യവാക്കുകൾ പറഞ്ഞ് അപമാനിക്കുകയും പിടിച്ചുതള്ളുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. സ്റ്റേഷൻ എസ്എച്ച്ഒ കെ.പി.ടോംസൺ, എസ്ഐ അഭിലാഷ്, സിവിൽ പൊലീസ് ഓഫിസർമാരായ ജോഷി, ജോസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com