ADVERTISEMENT

കീഴരിയൂർ ∙ നാട്ടു മരുന്നിന്റെ കാരണവരായ തലപ്പറമ്പിൽ ബീരാൻ ഹാജി ഓർമയായി. നാട്ടു മരുന്നു പണിയിൽ അഞ്ചുപതിറ്റാണ്ടു കാലം ജനങ്ങളുടെ സഹായ ഹസ്തമായിരുന്നു ബീരാൻ ഹാജി. വായിക്കാൻ ബുദ്ധിമുട്ടുള്ള മിക്കവാറും കുറിപ്പടികൾക്കും ഇദ്ദേഹത്തിന്റെ കയ്യിൽ മരുന്നുണ്ടാവും. പുതുതലമുറക്കാർ പലരും വായിച്ച് തോൽക്കുമ്പോൾ മരുന്നു കുറിപ്പുകൾ ബീരാൻ ഹാജിയെ തേടിയെത്തും.

ബീരാൻ ഹാജിയുടെ മികവ് കോട്ടക്കൽ ആര്യവൈദ്യശാല വരെ അംഗീകരിച്ചതാണ്. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഗോപാലൻ നായർ, കീഴരിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിർമല, സ്ഥിരം സമിതി അധ്യക്ഷൻ ഐ സജീവൻ, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ വീട്ടിലെത്തി ബീരാൻ ഹാജിക്ക് അന്ത്യോപചാരമർപ്പിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്കാര ചടങ്ങ് കഴിയുന്നതുവരെ കടകളടച്ചു, അനുശോചന യോഗം ചേർന്നു. ബീരാൻ ഹാജിയുടെ മരണത്തിൽ കീഴരിയൂർ ഫോക് ലോർ അക്കാദമി അനുശോചിച്ചു. അക്കാദമി ചെയർമാൻ എം.ജി.ബൽരാജ് അധ്യക്ഷത വഹിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com