ADVERTISEMENT

കോഴിക്കോട്∙ മംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്കു പാചകവാതക സിലിണ്ടറുകളുമായി വന്ന ലോറിക്കു തീപിടിച്ചു.  അത്തോളിക്കടുത്ത് കൊടശ്ശേരിയിൽ ഇന്നലെ വൈകിട്ടാണ് സംഭവം. സിലിണ്ടറുകളിലേക്ക് തീപടരാത്തതിനാൽ വൻ അപകടം ഒഴിവായി. എൻജിൻ ഭാഗത്തുനിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവർ വണ്ടി റോഡരികിൽ നിർത്തി ഇറങ്ങി. ഈ സമയം തന്നെ തീ ആളിക്കത്തി. കൊയിലാണ്ടി, നരിക്കുനി, വെള്ളിമാടുകുന്ന്, പേരാമ്പ്ര എന്നിവിടങ്ങളിൽ നിന്ന് അഗ്നിരക്ഷാ യൂണിറ്റെത്തി രക്ഷാപ്രവർത്തനം നടത്തി. 

പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമായി.  അമിതമായി ചൂടേറ്റ ഒരു സിലിണ്ടർ പൊട്ടാറായ അവസ്ഥയിലായിരുന്നു. ഇത് അഗ്നിരക്ഷാ സേന സുരക്ഷിതമായി മറ്റൊരിടത്തേക്ക് മാറ്റി നിർവീര്യമാക്കി. എം.കെ.രാഘവൻ എംപി, ആർഡിഒ വി.പി.അബ്ദുറഹ്മാൻ, പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രൻ എന്നിവർ സ്ഥലത്തെത്തി. പന്തീരാങ്കാവ് സ്വദേശിയായ രാധാകൃഷ്ണനാണ് ലോറി ഓടിച്ചിരുന്നത്.

കോഴിക്കോട് കൊടശ്ശേരിയിൽ ലോറിക്കു തീപിടിച്ചതിനെതുടർന്ന് അപകടാവസ്ഥയിലായ വാതക സിലിണ്ടറുകൾക്കു മുകളിൽ അഗ്നി രക്ഷാസേനാഗംങ്ങൾ വെളളമൊഴിച്ച് തണുപ്പിക്കുന്നു ചിത്രം: മനോരമ

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com