ADVERTISEMENT

കോഴിക്കോട് ∙ കടപ്പുറത്തെ കാറ്റുകൊണ്ട് കോഴിക്കോട് ബീച്ച് വാക്ക്‌വേയിൽ രാവിലെ നടക്കാൻ എത്തിയവർ ഞെട്ടി... പ്രഭാതത്തിലെ ആലസ്യത്തിൽ കടലിലേക്കു കണ്ണു തിരുമ്മി നോക്കിയവർ കണ്ടത് തിരമാലകളിൽനിന്നു കയറിവരുന്ന കൂറ്റൻ പെരുമ്പാമ്പിനെ! 10 അടി നീളമുള്ള കരുത്തനെ അരമണിക്കൂറോളം പാടുപെട്ടാണു ചാക്കിൽ  കയറ്റിയത്. വനം വകുപ്പിനെ അറിയിച്ചതിനെ തുടർന്ന് ജീവനക്കാരെത്തി കൊണ്ടുപോയി. 

python-kozhikode-beach
ഹമീദ് പള്ളിക്കണ്ടി

വലിയങ്ങാടിയിലെ ചുമട്ടു തൊഴിലാളിയായ ഹമീദ് പള്ളിക്കണ്ടിയാണ് പെരുമ്പാമ്പിനെ പിടികൂടാൻ ധൈര്യം കാണിച്ചത്. പ്രദേശവാസിയായ നൗഫൽ ഫ്രീക്ക് ചാക്കുമായി റെഡിയായി നിന്നു. ചുറ്റും നിന്നവർക്കു നേരെ ചീറിയടുത്ത പാമ്പ് കുറച്ചു നേരത്തെ പ്രയത്നത്തിനു ശേഷം ശാന്തനായി ചാക്കിലേക്കു കയറി. നഗരത്തിലെ മലിനജലം കടലിലേക്ക് ഒഴുകിയെത്തുന്ന ഓട സമീപത്തുണ്ട്. മാലിന്യം പലയിടത്തും കൂടിക്കിടക്കുന്നുണ്ട്. ഓടയിലൂടെ ഒഴുകി വന്നതാകും പാമ്പ് എന്നു കരുതുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com