ADVERTISEMENT

നാദാപുരം∙ വളയത്തെ പൊരുന്നമ്പിലായി മലവാരം മറ്റൊരു പ്രകൃതി ദുരന്തത്തിന് ഇരയാകുന്ന ഭീതിയിൽ സമീപത്തെ കർഷകർ.  കുന്നോളം ഉയരത്തിലാണ് ഇവിടെ മണ്ണ് കൂട്ടിയിട്ടിരിക്കുന്നത്. ഭൂമിക്കടിയിലെ കരിങ്കൽ ഖനനത്തിന് ആഴത്തിൽ മണ്ണെടുത്തതിന്റെ ദുരിതം പേറുകയാണ് കാലങ്ങളായി മലയോരത്ത് കൃഷി ചെയ്യുന്നവർ. 

കൃഷിയിടത്തിലെ തെങ്ങുകളേക്കാൾ‌ ഉയരത്തിൽ‌ കൂട്ടിയിട്ട മൺകൂന ഒരു മഴ പെയ്താൽ താഴോട്ടു പതിക്കും. കൃഷിയിടങ്ങളിലേക്കും പൊതു വഴികളിലേയ്ക്കും മണ്ണിടിഞ്ഞു വീഴും.  വളയം, വാണിമേൽ പഞ്ചായത്തുകളിലെ മലമ്പ്രദേശങ്ങളിൽ വിവിധ പ്രകൃതിദുരന്തങ്ങൾ ഉണ്ടായിട്ടും ഖനനത്തിന് അനുമതി നൽകുന്നതിൽ അധികൃതരും അവർക്ക് ഒത്താശ ചെയ്യുന്നതിൽ രാഷ്ട്രീയ നേതൃത്വവും സജീവമാണെന്ന് ആക്ഷേപം ഉയർന്നു കഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com