ADVERTISEMENT

നാദാപുരം∙ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ പാറ ഖനനം നടത്തുന്നത് ദുരിതമാകുന്നതായി മലയോര കർഷകർക്ക് പരാതി. കാർഷിക ജോലിക്ക് എത്തുന്ന കർഷകരും കർഷകത്തൊഴിലാളികളും ക്വാറികളിൽ നിന്നുള്ള പാറ പൊട്ടിക്കൽ കാരണം ജീവനും കൊണ്ടോടണം എന്ന സ്ഥിതിയാണ്. കരിങ്കൽ ചീളുകൾ സമീപത്തെ കൃഷിയിടങ്ങളിലേക്ക് തെറിക്കുന്നു. വളർത്തുപക്ഷികളും  മൃഗങ്ങളും  വന്യ ജീവികളുമൊക്കെ ക്വാറികളിലെ ഉഗ്ര പ്രകമ്പനത്തിന് ഇരകളാകാറുണ്ട്. 

ക്വാറി ഉടമകളോടു പരാതി പറഞ്ഞാൽ കൃഷി സ്ഥലം വിലയ്ക്കെടുക്കാമെന്നായിരിക്കും മറുപടി. ഇങ്ങനെ കൃഷി ഭൂമി സ്വന്തമാക്കിയ ക്വാറിക്കാരുണ്ട്.  ചിലയിടങ്ങളിൽ പ്രതിഷേധവും സമരവുമൊക്കെ നടക്കാറുണ്ടെങ്കിലും കാര്യമായ പ്രയോജനമുണ്ടാകാറില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com