ADVERTISEMENT

മുക്കം ∙സംസ്ഥാന പാതയിൽ മുക്കം അരീക്കോട് റോഡിലെ ഓടത്തെരുവിലെ അപകട വളവുകൾ നിവർത്താൻ നടപടില്ലാത്തത് മൂലം അപകടങ്ങളും അപകട മരണങ്ങളും തുടർക്കഥ. അപകടങ്ങൾ പതിയിരിക്കുന്ന കൂറ്റൻ വളവുകൾ എന്ന് നിവർത്തി അപകടങ്ങൾ കുറയ്ക്കാനാവുമെന്ന നാട്ടുകാരുടെയും യാത്രക്കാരുടെയും ചോദ്യങ്ങൾക്ക് ഇനിയും ഉത്തരമില്ല.

ഏറ്റളും തിരക്കേറിയ കൊയിലാണ്ടി –എടവണ്ണ സംസ്ഥാന പാതയിലാണ് മുക്കം –അരീക്കോട് റോഡിലെ ഓടത്തെരുവ് വളവുകൾ. അടുത്ത കാലത്തായ് റോഡിൽ  അപകടങ്ങൾക്കും അപകട മരണങ്ങൾക്കും കുറവില്ല. അപായ സൂചന ബോർഡുകളും ഇവിടെ നോക്കു കുത്തിയായി മാറിയിട്ടും കാലമേറെയായി. സംസ്ഥാന പാത കോടികൾ ചെലവഴിച്ച് നവീകരിക്കുന്ന പണികളുടെ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്.

ഇവയിലെങ്കിലും വളവുകൾ നിവർത്തി കിട്ടുമോ എന്ന കാത്തിരിപ്പിലാണ് എല്ലാവരും. ദീർഘദൂര കെഎസ്ആർടിസി ഉൾപ്പെടെ നൂറ് കണക്കിന് ബസുകളും മറ്റ് വാഹനങ്ങളും സർവീസ് നടത്തുന്ന സംസ്ഥാന പാതയിലാണ് അപകട കെണിയൊരുക്കിയുള്ള കൂറ്റൻ വളവുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com