ADVERTISEMENT

കോഴിക്കോട് ∙ ജില്ലയിൽ കാട്ടുതീ തടയാനുള്ള മുന്നൊരുക്കങ്ങൾ കാര്യക്ഷമമാണെന്ന് ഉറപ്പു വരുത്താൻ കേരള ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി ബന്ധപ്പെട്ട വകുപ്പുകൾക്കും ഉദ്യോഗസ്ഥർക്കും നിർദേശം നൽകി. കലക്ടർമാർക്കും വനം-വന്യജീവി, പട്ടികജാതി-പട്ടികവർഗ വികസന, തദ്ദേശ സ്വയംഭരണവകുപ്പ് ഉദ്യോഗസ്ഥർക്കുമാണ് നിർദേശം കാട്ടുതീ ഉണ്ടാകുന്ന സന്ദർഭങ്ങളിൽ പൊതുജനങ്ങൾക്ക് വിവരം കൈമാറാൻ കൺട്രോൾ റൂം നമ്പർ പരമാവധി ജനങ്ങളിലേക്ക് എത്തിക്കും.  

വനം വകുപ്പിനു കീഴിൽ തീ കെടുത്താൻ വേണ്ട ഉപകരണങ്ങളും ജീവനക്കാരും ഉണ്ടെന്ന് ഉറപ്പ് വരുത്തും. ആവശ്യമെങ്കിൽ എല്ലാ റെയ്ഞ്ചിലേക്കും ഫയർ ആൻഡ് റെസ്‌ക്യൂ വകുപ്പിൽ നിന്നും ജീവനക്കാരെ നിയോഗിക്കും.വനത്തിനുള്ളിലെ പട്ടികജാതി-പട്ടികവർഗ കോളനികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നു പട്ടികജാതി-പട്ടികവർഗ വികസന വകുപ്പിനു നിർദേശം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com