ADVERTISEMENT

വടകര ∙ തിരഞ്ഞെടുപ്പ് പത്രികയിലെ പ്രഥമ വാഗ്ദാനമായ ജില്ലാ ആശുപത്രിയുടെ വികസന പ്രശ്നങ്ങൾ അന്വേഷിക്കാൻ നിയുക്ത എംഎൽഎ കെ.കെ.രമ എത്തി. ജില്ലാ ആശുപത്രി പദവി ലഭിച്ചിട്ടും ആവശ്യമായ സൗകര്യങ്ങളും ഡോക്ടർമാരും ജീവനക്കാരും ഇല്ലാത്തതു സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുമെന്ന് അവർ പറഞ്ഞു.

ആവശ്യമായ വാക്സീൻ എത്തിക്കാനും സജ്ജമായ ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ (എഫ്എൽടിസി) തുടങ്ങാനുള്ള അനുമതി ലഭ്യമാക്കാനും കലക്ടറുമായി സംസാരിക്കും. ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി.അലിയുമായും വിവിധ വിഭാഗത്തിലെ ജീവനക്കാ‍രുമായും ചർച്ച നടത്തി. ആശുപത്രിയിൽ പുതുതായി പണി തീർക്കുന്ന കെട്ടിടം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ അന്വേഷിച്ചു. വാർഡ് കൗൺസിലർ പി.കെ.സി.അഫ്സൽ ഒപ്പമുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com