ADVERTISEMENT
മുംബൈ ∙ നാഗ്പുരിൽ കോവിഡിനെതിരെയുള്ള വാക്സീനിന്റെ രണ്ടാം ഡോസ് സ്വീകരിച്ച നഴ്സിനു കോവിഡ്. ഒറ്റപ്പെട്ട സംഭവമാണിതെന്നും കാര്യമായ പ്രശ്നങ്ങളില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. രണ്ടാമത്തെ ഡോസ് എടുത്തവർക്കും പ്രതിരോധശക്തി കൈവരിക്കാൻ ദിവസങ്ങളെടുക്കുമെന്നും അറിയിച്ചു. ജനുവരി 16നാണ് ഇവർ ആദ്യത്തെ ഡോസ് വാക്സീൻ സ്വീകരിച്ചത്. ഫെബ്രുവരി 18നാണ് രണ്ടാമത്തെ ഡോസ് എടുത്തത്. തുടർന്ന് 12 ദിവസത്തിനു ശേഷം നേരിയ രോഗലക്ഷണങ്ങളെത്തുടർന്നു നടത്തിയ പരിശോധനയിലാണു കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തിയത്. കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തതിനാൽ ഹോം ക്വാറന്റീനിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com