ADVERTISEMENT

വാളയാർ ∙ മാലിന്യത്തിൽ നിന്നു തീ പടർന്നു കഞ്ചിക്കോട്‌ വ്യവസായമേഖലയിൽ ഒരേക്കറോളം വന മേഖല കത്തി നശിച്ചു. കഞ്ചിക്കോട്‌ ന്യൂ ഇൻഡസ്ട്രിയൽ ഏരിയയിൽ കാംകോയ്ക്കു സമീപം റോഡരികിലുള്ള മാലിന്യത്തിൽ നിന്നാണു തീ പടർന്നത്. 

ഇന്നലെ ഉച്ചയ്ക്കു 2 നാണു സംഭവം. അഗ്നിരക്ഷാസേനയും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണു തീയണച്ചത്‌. പ്രദേശം മുഴുവൻ മാലിന്യക്കൂമ്പാരമാണ്. ഒട്ടേറെ തവണ പരാതി നൽകിയെങ്കിലും ഇതു നീക്കാൻ നടപടിയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com