ADVERTISEMENT

കോയമ്പത്തൂർ∙ തമിഴ്നാട്ടിൽ  പൊങ്കൽ ദിനത്തിൽ ടാസ്മാക് മദ്യക്കടകളിലൂടെ 270 കോടിയോളം രൂപയുടെ മദ്യം വിറ്റഴിഞ്ഞു. കഴിഞ്ഞ വർഷത്തെ പൊങ്കൽ ദിനത്തിലേതിലും 20 കോടി രൂപയയുടെ കൂടുതൽ കച്ചവടമാണ് ഇത്തവണ നടന്നത്. പൊങ്കലിന്റെ പിറ്റേന്ന് തിരുവള്ളുവർ ദിനത്തിൽ മദ്യക്കടകൾ അടച്ചിട്ടതും വിൽപന അധികരിക്കാൻ കാരണമായി. 56.3കോടി രൂപയുടെ വിൽപന നടന്ന തിരുച്ചിറപ്പള്ളി മേഖലയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള മധുര മേഖലയിൽ 55.5 കോടി രൂപയുടെയും മൂന്നാം സ്ഥാനത്തുള്ള ചെന്നൈ മേഖലയിൽ 54.5 കോടി രൂപയുടെയും മദ്യം വിറ്റു.

പൊങ്കൽ ആഘോഷം: തിരുപ്പൂരിൽ18 കോടിയുടെ മദ്യവിൽപ്പന

പൊങ്കൽ ആഘോഷം നടന്ന രണ്ട് ദിവസം  ടാസ്‌മാക് മദ്യവിൽപന ശാലകളിൽ വിറ്റത് പതിനെട്ട് കോടി മുപ്പത്തഞ്ച് ലക്ഷം രൂപയുടെ മദ്യം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്  20% കൂടുതാലാണിത്. തിരുവള്ളുവർ ദിനത്തിന്റെ ഭാഗമായി ഈ മാസം 15 ന്  മദ്യവിൽപന നിരോധിച്ചിരുന്ന സാഹചര്യത്തിൽ 13 ,14 തീയതികളിൽ ജില്ലയിലെ 250 ടാസ്‌മാക്  മദ്യവിൽപനശാലകളിലും ചേർന്ന് വിൽപന നടത്തിയ മദ്യത്തിന്റെ കണക്കാണ് പുറത്തുവന്നിരിക്കുന്നത്. പൊങ്കൽ ആഘോഷത്തിന്റെ ഭാഗമായി തമിഴകത്ത് 346 കോടി രൂപയുടെ മദ്യമാണ് വിറ്റത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com